Wednesday, October 19, 2011

ഒരു സ്വപ്നം

മുറിയ്ക്കുള്ളില്‍ കൊളുത്തിയ നിലവിളക്കുണ്ട്
താഴെ മയില്‍പ്പീലി ഒന്നു പാറികിടന്നിടുന്നു
വെളുത്ത പട്ടുകൊണ്ടമ്മകെട്ടിയ പൂന്തൊട്ടിലൊന്നു
പതുക്കെ പതുക്കെ കാറ്റില്‍ ആടിനില്‍ക്കുന്നു

ഉറക്കമാം പൈതല്‍ കാണാന്‍ വയ്യെ തീരെ
തുകില്‍ ഞൊറിയിളക്കുന്ന തെന്നലിനു ചന്ദനഗന്ധം
നീലമേഘം പോലിരുണ്ടു പൊന്‍ തളയണഞ്ഞൊരുണ്ണീ
കാലുമാത്രം തൊട്ടിലില്‍ നിന്നൂര്‍ന്നതാ കാണ്മൂ

അടുത്തു ചെല്ലുവാന്‍ വയ്യ ജനാലയ്ക്കു, ജന്മങ്ങള്‍ക്കു
പുറത്തു ഞാന്‍ വ്യഥപൂണ്ടു കാത്തു നില്‍ക്കുന്നു..

0 comments: