Sunday, October 30, 2011

വടക്കത്തി പെണ്ണാളെ




വടക്കത്തി പെണ്ണാളേ
വൈക്കം കായൽ ഓളം തല്ലുന്ന
വഴിയേ കൊയ്ത്തിനു വന്നവളേ
കണ്ണുകൊണ്ട് മിണ്ടാണ്ട് മിണ്ടുമിളമങ്കേ
കണിമങ്കേ കന്നി മടത്തേ

വടക്കത്തി പെണ്ണാളേ
ആളൊഴിഞ്ഞ മൈനപ്പാട
നടുവരമ്പത്ത്, അതിരു വരമ്പത്ത്
ആയിരം താറാ കാറനിലവിളിയും
എന്റെ മനസ്സിന്റെ കനക്കലു
നീ കേട്ടോ നീകേട്ടില്ലേ,എന്റെ
താറാപറ്റം പോലെ ചെതറുന്നേ ഞാൻ

വടക്കത്തി പെണ്ണാളേ
നിലാവുവീണ പമ്പയാറ്റിൻ ചുഴിയിളക്കത്തിൽ
ഓളമിളക്കത്തിൽ
കോളിളകാണ്ട് മാനം തെളിഞ്ഞപ്പോൾ
നിന്റെ ജനി മാത്രം തേടി വരുമെന്നെ കണ്ടോ?
കണ്ടില്ലേ നീ, കണ്ടോ കണ്ടില്ലേ?
എന്റെ വരമ്പിലെ വെള്ളം പോലെ ചെതറുന്നേ ഞാൻ

വടക്കത്തി പെണ്ണാളേ
വൈക്കം കായൽ ഓളം തല്ലുന്ന
വഴിയേ കൊയ്ത്തിനു വന്നവളേ
കണ്ണുകൊണ്ട് മിണ്ടാണ്ട് മിണ്ടുമിളമങ്കേ
കണിമങ്കേ കന്നി മടത്തേ

0 comments: