ഓ എന്‍ വി
- ഈ പുരാതന കിന്നരം
- പ്രവാസി
- ചത്തവേരുകള്‍
- കൊച്ചുദുഖങ്ങള് ഉറങ്ങു
- മദ്യാഹ്നഗീതം
- മയില്‍പ്പീലി
- മുത്തശ്ശിമുല്ല
- മുത്തിയും ചോഴിയും
- കാളവണ്ടിക്കാരന്റെ പാട്ട്
- ഒരു തൈനടുമ്പോള്‍
- ഒരു ഭൂമിഗീതം കൂടി
- പാണന്റെ ദുഖം
- പഴയൊരു പാട്ട്
- പെങ്ങള്‍
- രോഗം
- ശാര്ണകപ്പക്ഷി
- സ്മൃതിതാളങ്ങള്‍
- സോജാ,,,
- ഉപ്പ്
- വെറുമൊരു ആത്മഗതം
- വെറുതെ
- ആരോട് യാത്ര പറയേണ്ടു
- ബാവുല്‍ഗായകന്‍
- ഭൂമിക്കൊരു ചരമഗീതം
- മരണാനന്തരം
- അന്യന്‍
- ഓട്ടുവിളക്ക്
- മണ്‍ചിരാത്
- കല്ലുകള്‍
- ഒരു ജന്മനാളിന്
- രക്തദാനം
- അപരാഹ്നം
- അശാന്തിപര്‍വ്വം
- ചോറൂണ്
- മണ്ണെണ്ണവിളക്ക്
- കൊയ്ത്ത്
- മുത്തച്ഛന്
- ഒടുക്കത്തെ പകലിന്റെ സാക്ഷി
- ഒടുവില്‍ ഞാന്‍
- സരയുവിലേക്ക്
- വീട്
- കുഞ്ഞേടത്തി
- അമ്മ വിളിക്കുന്നു
- ആവണിപ്പാടം
- അസ്തമയം
- അഗ്നി
- ആകാശവും എന്റെ മനസ്സും
- എന്തിനിന്നും പൂത്തു
- അമ്മ
- ഗോതമ്പുമണികള്‍
- നിലാവിന്റെ ഗീതം
- യാത്ര
- മലയാളം
- നീയില്ലാത്തൊരോണം
- കൃഷ്ണപക്ഷത്തിലെ പാട്ട്
- നിശാഗന്ധി നീയെത്ര ധന്യ
അനില്‍ പനച്ചൂരാന്
മധുസൂദനന് നായര്‍
- തിരസ്കാരം
- കുട്ടിയും തള്ളയും
- തുമ്പിപ്പാട്ട്
- ഹെഡ്മാസ്റ്ററും ശിഷ്യനും
- ഖുറാന്
- ഗാന്ധിസ്മാരകം
- അമ്മയുടെ എഴുത്തുകള്‍
- ബാലശാപങ്ങള്‍
- ഭാരതീയം
- ഗാന്ധി
- മേഘങ്ങളേ കീഴടങ്ങുവിന്
- ഒരു കിളിയും അഞ്ചു വേടന്മാരും
- സന്താനഗോപാലം
- അകത്താര് പുറത്താര്
- ഗംഗ
- മായിയമ്മ
- ഒഴുക്കില്‍ ശവം തന്നെ
- ഇരുളിന് മഹാനിദ്രയില്‍
- അഗ്നിസത്യങ്ങള്
- നാറാണത്തുഭ്രാന്തന്
- അഗസ്ത്യഹൃദയം
- പ്രണയം
ഇടശ്ശേരി
ആശാന്
വൈലോപ്പിള്ളി
കുരീപ്പുഴ
വയലാര്‍
കാവാലം
സുഗതകുമാരി
മുരുകന് കാട്ടാക്കട
അയ്യപ്പന്
ചുള്ളിക്കാട്
JKS വീട്ടൂര്‍
സുദര്ശനന്
Friday, October 21, 2011
അമ്മവിളിക്കുന്നു
അമ്മവിളിക്കുന്നു പോരുവിന്‍മക്കളെ
അമ്മയോടൊപ്പം നടക്കുവിന്‍ മക്കളെ
അമ്മവിളിക്കുന്നു പോരുവിന്‍മക്കളെ
അമ്മയോടൊപ്പം നടക്കുവിന്‍ മക്കളെ
തമ്മിലിടയുന്ന മക്കളെപ്പിന്നെയും
തന്നോടടുപ്പിച്ചുമോപ്പംനടത്തിയും
അമ്മ കിതച്ചും വിറച്ചും നടക്കുന്നു
തന്‍ മെയ്‌ത്തളര്‍ച്ച മറന്നു നടക്കുന്നു
തര്‍ക്കിച്ചു തങ്ങളില്‍ കൊത്തുന്ന കൊല്ലുന്ന
മക്കളെത്തന്‍ ചിറകിന്‍നിഴലില്‍
സ്നേഹ വ്യഗ്രതയാര്‍ന്നമ്മ നിര്‍ത്തുന്നു
മല്‍സരം വ്യര്‍ത്ഥമേന്നോതുന്നു
മേലെയുരുക്കിന്‍റെ കൊക്കും ചിറകുമെഴുന്നൊരു
കൂറ്റനാം പക്ഷിചിറകടിചെത്തുന്നു
ഞാനാണ് രക്ഷകന്‍ വിട്ടുതരൂ നിന്റെ മക്കളെ
ഉച്ചത്തിലങ്ങനെയാര്‍ക്കുന്നു
പാവമാം കൊച്ചുങ്ങളെ അമ്മ
മാറോടടുപ്പിച്ചു നിര്‍ത്താനുഴറവേ
ആത്മപ്രതിരോധശക്തമാം സ്നേഹവിശ്വാസങ്ങളാം
പിതൃദത്തകവചകര്‍ണ്ണാഭരണങ്ങളും
സൂത്രത്തില്‍ യാചിച്ചവര്‍ക്ക് നല്‍കി
കുരുക്ഷേത്രത്തിലേക്ക് നടക്കുന്നുവോ മക്കള്‍
ഇന്നും അതീതസ്മൃതിഗുഹകള്‍ക്കുള്ളില്‍നിന്നുയരുന്നുവോ
മാതൃവിലാപങ്ങള്‍
ഇന്നും അതീതസ്മൃതിഗുഹകള്‍ക്കുള്ളില്‍നിന്നുയരുന്നുവോ
മാതൃവിലാപങ്ങള്‍
അമ്മവിളിക്കുന്നു പോരുവിന്‍മക്കളെ
അമ്മയോടൊപ്പം നടക്കുവിന്‍ മക്കളെ
ശത്രുക്കള്‍ ചങ്ങലക്കിട്ടു വലിച്ചു തന്‍പുത്രനാകും
പുരുഷോത്തമനെ
വെറും ബന്ധിയായ് ആതിയവനജേതാവിന്റെ
മുന്നിലേക്കാനയിചിടുന്നു
വല്ലതുമുണ്ടോ പറയുവാന്‍ എന്ന് ചോദിക്കുന്നു
ഇന്ത്യതന്‍ കീഴടങ്ങാത്ത മനസ്സിത് കണ്ടുകൊള്‍ക
ഇന്ത്യതന്‍ കീഴടങ്ങാത്ത മനസ്സിത് കണ്ടുകൊള്‍ക
ചൊല്‍വൂ മാനിയാം തന്‍മകന്‍
അമ്മയതോര്‍ത്തോര്‍ത്തു കണ്ണ് തുടക്കുന്നു
അക്കഥയെന്തേ മറന്നുപോകുന്നു തന്‍മക്കളീമണ്ണില്‍
അന്യന്‍ കടന്നെറവേ
അമ്മവിളിക്കുന്നു പോരുവിന്‍മക്കളെ
അമ്മയെക്കൈവിട്ടു പോകാതെ മക്കളെ
പാതയോരത്ത് സൂര്യാഘാതമേല്ക്കയാല്‍
ബോധാമറ്റിങ്ങ് തഥാഗതന്‍വീഴുന്നു
ജാതിയില്‍ താണോരിടയബാലന്‍
തന്‍റെയാടിന്നകിടില്‍നിന്ന്‍
ആ ചോടിയില്‍ത്തന്നെ അല്‍പാല്‍പമായ്
പാല്കറന്നങ്ങൊഴിക്കുന്നു
തല്‍പ്രാണനൊന്നു തണുത്തു
തഥാഗതന്‍ കണ്ചിമ്മിയപ്പോള്‍ എഴുന്നേറ്റിരിക്കുന്നു
തല്‍പ്രാണനൊന്നു തണുത്തു
തഥാഗതന്‍ കണ്ചിമ്മിയപ്പോള്‍ എഴുന്നേറ്റിരിക്കുന്നു
അന്പിന്‍ മൊഴികള്‍ കേള്‍ക്കുന്നു
കുഞ്ഞേ
അനുകമ്പയോലുന്നോരാത്മാവിനില്ലാജാതി
കണ്ണീരിലൂറും കനിവിനില്ലാ ജാതി
ചോരയിലെ തുടുപ്പിന്നുമോരെ ജാതി
നേരിന്റെ നേരത് ചൊല്ലിക്കൊടുക്കുന്നു
അക്കൊച്ചുബാലന്റെ ആത്മഹര്‍ഷംതന്‍റെ
പുല്‍കുഴലില്‍നിന്നമൃതമായ്‌പെയ്യുന്നു
ഈയുരുവേലമതിന്നുമോര്‍ത്തീടവേ
ഈയുരുവേലമതിന്നുമോര്‍ത്തീടവേ
ഈ വഴിത്താരയില്‍ ഈ വിഹാരങ്ങളില്‍
എത്ര തഥാഗതവിഗ്രഹങ്ങള്‍
ശിരസ്സറ്റുവീഴുന്നനാഥമായ് പ്രഷ്ടമായ്
അമ്മവിളിക്കുന്നു പോരുവിന്‍മക്കളെ
അമ്മയോടൊപ്പം നടക്കുവിന്‍ മക്കളെ
അമ്മയോടൊപ്പം നടക്കുവിന്‍ മക്കളെ
എല്ലാമുപേക്ഷിച്ച് അടവിഅയോധ്യയെന്നെണ്ണി
നിസ്സംഗം നടകൊണ്ട രാമനെ
ഹൃത്തില്‍നിന്നെന്തേ പിഴുതെറിഞ്ഞോരിന്നു
അയോദ്ധ്യയെ യുദ്ധനഗരിയായ് മാറ്റുന്നു
ഞാന്‍ രഹിമിന്റെയും രാമന്റെയും
പൈതലാണെന്ന്പാടും കബീറിന്റെ ഗീതങ്ങള്‍
പിന്തുടര്‍ന്നീടുകയാണ് ഒരനാഥമാം പിഞ്ചുകിടാവിന്‍
വനരോദനംപോലെ
ഞാന്‍ രഹിമിന്റെയും രാമന്റെയും
പൈതലാണെന്ന്പാടും കബീറിന്റെ ഗീതങ്ങള്‍
പിന്തുടര്‍ന്നീടുകയാണ് ഒരനാഥമാം പിഞ്ചുകിടാവിന്‍
വനരോദനംപോലെ
പച്ചവേള്ളത്തെയും ഹിന്ദുവായ് മുസ്ലിമായ്
മുദ്രകുത്തീട്ടിരുകൊപ്പയിലാക്കിയോര്‍
തങ്ങളില്‍വെട്ടി മരിക്കുമിടങ്ങളില്‍
തന്‍ വടിയൂന്നി നടന്നുചെന്നാര്ദ്രനായ്
കൊല്ലരുതേയെന്നപെക്ഷിച്ച വൃദ്ധനെ
കൊന്ന പാപത്തെയും പുണ്യമാക്കി
ചിലര്‍ പങ്കു വക്കെ സുകൃതക്ഷയമെന്നോതി
സങ്കടമാര്‍ന്നമ്മനില്‍പ്പൂ വിനമ്രയായ്
പച്ചവേള്ളത്തെയും ഹിന്ദുവായ് മുസ്ലിമായ്
മുദ്രകുത്തീട്ടിരുകൊപ്പയിലാക്കിയോര്‍
തങ്ങളില്‍വെട്ടി മരിക്കുമിടങ്ങളില്‍
തന്‍ വടിയൂന്നി നടന്നുചെന്നാര്ദ്രനായ്
കൊല്ലരുതേയെന്നപെക്ഷിച്ച വൃദ്ധനെ
കൊന്ന പാപത്തെയും പുണ്യമാക്കി
ചിലര്‍ പങ്കു വക്കെ സുകൃതക്ഷയമെന്നോതി
സങ്കടമാര്‍ന്നമ്മനില്‍പ്പൂ വിനമ്രയായ്
അമ്മവിളിക്കുന്നു പോരുവിന്‍മക്കളെ
അമ്മയെക്കൈവിട്ടു പോകാതെ മക്കളെ
തങ്ങള്‍ മനുഷ്യരാണെന്നറിയാത്തോരെ
ഇന്നും നുഖംവച്ചുഴവുമൃഗങ്ങളായ്
മണ്ണില്‍കിടന്നു മടക്കുവോരെ
ആരുമിന്നും ചവിട്ടി മെതിക്കുമോരെ
എങ്ങുമെണ്ണമറ്റുള്ളൊരാകാര്‍വര്‍ണ്ണരേയോര്‍ത്തു
കണ്ണീര്‍ ചോരിയുകായണമ്മയിപ്പോഴും
സ്വാതന്ത്ര്യമേന്നതോ സൂര്യന്‍
ഒരുപോലെ ചൂടും വെളിച്ചവും
എല്ലാര്‍ക്കുമേകിടും കാരുണ്യവാനായ സൂര്യന്‍
ആ സൂര്യനെ കാണുവാനീനിസ്വരെത്ത്ര തപിക്കണം
ആ സൂര്യനെ കാണുവാനീനിസ്വരെത്ത്ര തപിക്കണം
ചുട്ടുപഴുത്തോരിരുമ്പിനും സങ്കല്‍പദത്തമാം
രൂപം കൊടുക്കുന്നവരുടെ കൂടെ ഉയര്‍ന്നുതാഴുമ്പോള്‍
അവരുടെകൂടെയീയമ്മ ഉറക്കൊഴിചീടുന്നു
അവരുടെകൂടെയീയമ്മ ഉറക്കൊഴിചീടുന്നു
പെണ്പണത്തിന്നായ് വിലപ്പെട്ടൊരു
ജന്മമെങ്ങു കത്തിക്കരിയും ജടമാകുന്നു
പെണ്പണത്തിന്നായ് വിലപ്പെട്ടൊരു
ജന്മമെങ്ങു കത്തിക്കരിയും ജടമാകുന്നു
എങ്ങോരു തുണ്ടുറൊട്ടിക്കായ് ഒരു പെങ്ങള്‍
തന്നെ വില്‍ക്കുന്നു
നിര്‍വ്യാജ ബിരുദവും സഞ്ചിയിലിട്ടുകൊണ്ട്
എങ്ങു യുവാവോരാള്‍ കഞ്ഞിക്കുവേണ്ടി
തൊഴിലിന്നിരക്കുന്നു
എങ്ങോ മടയ്ക്കുന്ന മക്കളെ കാത്തു കാത്ത്
എങ്ങസ്തമിക്കുന്നു നിസ്വവാര്‍ദ്ധക്യങ്ങള്‍
അങ്ങേങ്ങുമമ്മയുരങ്ങാതിരിപ്പു
തന്നന്തകാരാന്തകനാം സൂര്യനെത്തെടി
തന്നന്തകാരാന്തകനാം സൂര്യനെത്തെടി
അമ്മവിളിക്കുന്നു പോരുവിന്‍മക്കളെ
അമ്മയോടൊപ്പം നടക്കുവിന്‍ മക്കളെ
അമ്മയോടൊത്തു നടക്കുക
അമ്മതന്‍ അന്പിനോടോത്തു നടക്കുക
അന്പുറ്റോരമ്മതന്‍ സ്വപ്ന പാഥേയം എടുത്തുകൊള്‍ക
അമ്മതന്‍ സൂര്യത്തിടമ്പിനെ നമ്മുടെ നെഞ്ചോട്
ചേര്‍ത്തു പിടിച്ചു നടക്കുക
എന്നുമീ അമ്മക്കു താങ്ങായായ് നടക്കുക
എന്നുമീ അമ്മക്കു താങ്ങായായ് നടക്കുക
അമ്മവിളിക്കുന്നു പോരുവിന്‍മക്കളെ
അമ്മയോടൊപ്പം നടക്കുവിന്‍ മക്കളെ
അമ്മയോടൊപ്പം നടക്കുവിന്‍ മക്കളെ
Subscribe to:
Post Comments (Atom)
0 comments:
Post a Comment