ഓ എന്‍ വി
- ഈ പുരാതന കിന്നരം
- പ്രവാസി
- ചത്തവേരുകള്‍
- കൊച്ചുദുഖങ്ങള് ഉറങ്ങു
- മദ്യാഹ്നഗീതം
- മയില്‍പ്പീലി
- മുത്തശ്ശിമുല്ല
- മുത്തിയും ചോഴിയും
- കാളവണ്ടിക്കാരന്റെ പാട്ട്
- ഒരു തൈനടുമ്പോള്‍
- ഒരു ഭൂമിഗീതം കൂടി
- പാണന്റെ ദുഖം
- പഴയൊരു പാട്ട്
- പെങ്ങള്
- രോഗം
- ശാര്ണകപ്പക്ഷി
- സ്മൃതിതാളങ്ങള്‍
- സോജാ,,,
- ഉപ്പ്
- വെറുമൊരു ആത്മഗതം
- വെറുതെ
- ആരോട് യാത്ര പറയേണ്ടു
- ബാവുല്‍ഗായകന്‍
- ഭൂമിക്കൊരു ചരമഗീതം
- മരണാനന്തരം
- അന്യന്
- ഓട്ടുവിളക്ക്
- മണ്‍ചിരാത്
- കല്ലുകള്‍
- ഒരു ജന്മനാളിന്
- രക്തദാനം
- അപരാഹ്നം
- അശാന്തിപര്‍വ്വം
- ചോറൂണ്
- മണ്ണെണ്ണവിളക്ക്
- കൊയ്ത്ത്
- മുത്തച്ഛന്
- ഒടുക്കത്തെ പകലിന്റെ സാക്ഷി
- ഒടുവില്‍ ഞാന്‍
- സരയുവിലേക്ക്
- വീട്
- കുഞ്ഞേടത്തി
- അമ്മ വിളിക്കുന്നു
- ആവണിപ്പാടം
- അസ്തമയം
- അഗ്നി
- ആകാശവും എന്റെ മനസ്സും
- എന്തിനിന്നും പൂത്തു
- അമ്മ
- ഗോതമ്പുമണികള്‍
- നിലാവിന്റെ ഗീതം
- യാത്ര
- മലയാളം
- നീയില്ലാത്തൊരോണം
- കൃഷ്ണപക്ഷത്തിലെ പാട്ട്
- നിശാഗന്ധി നീയെത്ര ധന്യ
അനില്‍ പനച്ചൂരാന്
മധുസൂദനന് നായര്‍
- തിരസ്കാരം
- കുട്ടിയും തള്ളയും
- തുമ്പിപ്പാട്ട്
- ഹെഡ്മാസ്റ്ററും ശിഷ്യനും
- ഖുറാന്
- ഗാന്ധിസ്മാരകം
- അമ്മയുടെ എഴുത്തുകള്‍
- ബാലശാപങ്ങള്‍
- ഭാരതീയം
- ഗാന്ധി
- മേഘങ്ങളേ കീഴടങ്ങുവിന്
- ഒരു കിളിയും അഞ്ചു വേടന്മാരും
- സന്താനഗോപാലം
- അകത്താര് പുറത്താര്
- ഗംഗ
- മായിയമ്മ
- ഒഴുക്കില്‍ ശവം തന്നെ
- ഇരുളിന് മഹാനിദ്രയില്‍
- അഗ്നിസത്യങ്ങള്
- നാറാണത്തുഭ്രാന്തന്
- അഗസ്ത്യഹൃദയം
- പ്രണയം
ഇടശ്ശേരി
ആശാന്
വൈലോപ്പിള്ളി
കുരീപ്പുഴ
വയലാര്‍
കാവാലം
സുഗതകുമാരി
മുരുകന് കാട്ടാക്കട
അയ്യപ്പന്
ചുള്ളിക്കാട്
JKS വീട്ടൂര്‍
സുദര്ശനന്
Friday, October 14, 2011
നീയില്ലാത്തൊരോണം
ഓണച്ചിന്തുകള്‍ പാടാന്‍ നീയില്ലാത്തൊരോണം
പടികടന്നെത്തുന്നു
പോയാണ്ടില്‍ വന്നു പോയ പൊന്നാവണി പൂവുകള്‍
വീണ്ടും ഇങ്ങെത്തുന്നു
തുമ്പിയും മൈനയും പൂക്കളില്‍ മേയുന്ന
തൂശീമുഖികളും എത്തുന്നു
പുള്ളോക്കുടങ്ങളും മൂളുന്നു
വന്നാത്തി പുള്ള്കളും പടിയില്‍ ചിലയ്ക്കുന്നു
പഴയൊരു വില്ലിന്മേല്‍ ഇഴകള്‍ മുറുക്കി
പാടാന്‍ എല്ലാരും എത്തുന്നു
എന്നാലിക്കുറി ഈ ചെറു പന്തിയില്‍
നിന്നെ കാണാതാകുന്നു
തോഴാ നിന്നോണ ചിന്തുകള്‍ കേള്‍ക്കാത്തോരോണം
വന്നിതാ പോവുന്നു
നാമീ വീട്ടിലെ ഉണ്ണികള്‍ക്ക് എല്ലാം
നാവോറു പാടി പലകാലം
നാമീ തൊടിയിലെ പൂവിനും പുല്ലിനും
നാളികേരത്തിനും നാരക തയ്യിനും
നാല് തോന്ന്യാക്ഷരം ചേലില്‍ കുറിച്ചിട്ട
നാരായ തുമ്പിനും നല്ലൊരു മണ്ണിനും
നാഴിയരിക്കായ് മടയ്ക്കും മനുഷ്യനും
നാവോറു പാടി പലകാലം
നാമീ മുറ്റത്തു മഞ്ഞില്‍ മരവിച്ച
രാവില്‍ തീ കാഞ്ഞിരുന്നപ്പോള്‍
നാവുകള്‍ ഈണത്തില്‍ പാടി പൊലിപ്പിച്ച ഒരായിരം
പുത്തന്‍ പുരാണങ്ങള്‍
ആടിയരുതിക്ക് പൊട്ടി പുറത്തു -
ചീവോതി അകത്തെന്നുരുവിട്ടു
ബാധയോഴിപ്പിച്ച മന്ത്രങ്ങള്‍
പലേ ആധികള്‍ മാറ്റിയ തോറ്റങ്ങള്‍
ബോധച്ചുലര്‍ കത്തിയാളുന്നതാം
വെളിപാടുകലായ് വന്ന പാട്ടുകളും
കൂടെ പിറന്നോര്‍ തന്‍ ഓര്മകളായ്
എന്നും കൂടെ പൊറുക്കുന്ന നോവുകളായ്
നാം ഇങ്ങു അരളികളാവുന്നു
തീ നാലങ്ങള്‍ക്ക് ഉയിരേകുന്നു
ഇത്തിരി ചൂടും വെളിച്ചവുമായി നാം
കത്തിയെരിഞ്ഞ് മറയുന്നു
കര്പൂര തിരി പോലെ കത്തി
ചുറ്റും നറുമണം ആവുന്നു
ഒന്നിന് പിന്‍പേ ഒന്നായ് വിറകുകള്‍ ഒരുപിടി
ചാരമായ് മാറുന്നു
എന്നാലും നമ്മള്‍ കേവല ലൌകിക
ബന്ധത്തിന്‍ ഇഴ മുറിയുമ്പോള്‍
മിഴികള്‍ തുളുമ്പി പോവുന്നു
സ്മ്രിതികള്‍ വിതുമ്പി പോവുന്നു
ഓണ ചിന്തുകള്‍ ഓര്‍മതന്‍ കണ്ണീര്‍ ചാലുകളായ് ഒഴുകുന്നു
ഓണച്ചിന്തുകള്‍ പാടാന്‍ നീയില്ലാത്തൊരോണം
പടികടന്നെത്തുന്നു
Subscribe to:
Post Comments (Atom)
0 comments:
Post a Comment