Friday, October 14, 2011

ഒരു കര്‍ഷകന്റെ ആത്മഹത്യാകുറിപ്പ്‌








ഇതു പാടമല്ലെന്റെ ഹൃദയമാണ്
നെല്‍കതിരല്ല കരിയുന്ന മോഹമാണ്
ഇനിയെന്റെ കരളും പറിച്ചുകൊള്‍ക...
ഇതു പാടമല്ലെന്റെ ഹൃദയമാണ്
നെല്‍കതിരല്ല കരിയുന്ന മോഹമാണ്
ഇനിയെന്റെ കരളും പറിച്ചുകൊള്‍ക...
പുഴയല്ല കണ്ണീരിനുറവയാണ്
വറ്റിവരളുന്നതുയിരിന്റെ യമുനയാണ്
ഇനിയെന്റെ ശാന്തിയുമെടുത്തുകൊള്‍ക
ഇനിയെന്റെ ശാന്തിയുമെടുത്തുകൊള്‍ക

കതിരുകൊത്താന്‍ കൂട്ടുകിളികളില്ല
കിളിയകറ്റാന്‍ കടുംതാളമില്ല
നുരിയിട്ടുനിവരുന്ന ചെറുമിതന്‍ ചുണ്ടില്‍
കതിരുകൊത്താന്‍ കൂട്ടുകിളികളില്ല
കിളിയകറ്റാന്‍ കടുംതാളമില്ല
നുരിയിട്ടുനിവരുന്ന ചെറുമിതന്‍ ചുണ്ടില്‍
വയല്‍പ്പാട്ടു ചാര്‍ത്തും ചുവപ്പുമില്ല
നാമ്പുകളുണങ്ങിയ നുകപ്പാടിനോരത്തു
നോക്കുകുത്തി പലക ബാക്കിയായി
നാമ്പുകളുണങ്ങിയ നുകപ്പാടിനോരത്തു
നോക്കുകുത്തി പലക ബാക്കിയായി
ഇനിയെന്റെ പാട്ടുകളെടുത്തുകൊള്‍ക
ഇനിയെന്റെ പാട്ടുകളെടുത്തുകൊള്‍ക
ഇനിയെന്റെ പാട്ടുകളെടുത്തുകൊള്‍ക
ഇനിയെന്റെ പാട്ടുകളെടുത്തുകൊള്‍ക

കര്‍ക്കിടക്കൂട്ടങ്ങള്‍ മേയുന്ന മടവകള്‍
വയല്‍ച്ചിപ്പി ചിത്രം വരയ്‌ക്കും ചതുപ്പുകള്‍
കര്‍ക്കിടക്കൂട്ടങ്ങള്‍ മേയുന്ന മടവകള്‍
വയല്‍ച്ചിപ്പി ചിത്രം വരയ്‌ക്കും ചതുപ്പുകള്‍
മാനത്തു കണ്ണികള്‍ വാരശരമെയ്യുന്ന
മാനസസരസ്സാം ജലച്ചെപ്പുകള്‍
ധ്യാനിച്ചു നില്‍ക്കുന്ന ശ്വേതസന്യാസികള്‍
നാണിച്ചു നില്‍ക്കും കുളക്കോഴികള്‍
വയല്‍ച്ചിപ്പി ചിത്രം വരയ്‌ക്കും ചതുപ്പുകള്‍
മാനത്തു കണ്ണികള്‍ വാരശരമെയ്യുന്ന
മാനസസരസ്സാം ജലച്ചെപ്പുകള്‍
ധ്യാനിച്ചു നില്‍ക്കുന്ന ശ്വേതസന്യാസികള്‍
നാണിച്ചു നില്‍ക്കും കുളക്കോഴികള്‍
പോയ്‌മറഞ്ഞെങ്ങോ വിളക്കാലഭംഗികള്‍
വറുതികത്തുന്നു കറുക്കുന്നു ചിന്തകള്‍
ഇനിയെന്റെ ബോധവുമെടുത്തുകൊള്‍ക
ഇനിയെന്റെ ബോധവുമെടുത്തുകൊള്‍ക
ഇനിയെന്റെ ബോധവുമെടുത്തുകൊള്‍ക
ഇനിയെന്റെ ബോധവുമെടുത്തുകൊള്‍ക

വയ്‌ക്കോല്‍ മിനാരം മറഞ്ഞമുറ്റത്തിന്നു
ചെണ്ടകൊട്ടി കടത്തെയ്യങ്ങളാടുന്നു
വയ്‌ക്കോല്‍ മിനാരം മറഞ്ഞമുറ്റത്തിന്നു
ചെണ്ടകൊട്ടി കടത്തെയ്യങ്ങളാടുന്നു
ഇനിയെന്റെ ചലനവുമെടുത്തുകൊള്‍ക
ഇനിയെന്റെ ചലനവുമെടുത്തുകൊള്‍ക
ഇനിയെന്റെ ചലനവുമെടുത്തുകൊള്‍ക
ഇനിയെന്റെ കരളും പറിച്ചുകൊള്‍ക
ഇനിയെന്റെ ശാന്തിയുമെടുത്തുകൊള്‍ക
ഇനിയെന്റെ പാട്ടുകളെടുത്തുകൊള്‍ക
ഇനിയെന്റെ ബോധവുമെടുത്തുകൊള്‍ക
ഇനിയെന്റെ ചലനവുമെടുത്തുകൊള്‍ക
ഇനിയെന്റെ ചലനവുമെടുത്തുകൊള്‍ക
ഇനിയെന്റെ കരളും ഇനിയെന്റെ ശാന്തിയും ഇനിയെന്റെ പാട്ടും
ഇനിയെന്റെ ബോധവും ഇനിയെന്റെ ചലനവുമെടുത്തുകൊള്‍ക
ഇനിയെന്റെ ചലനവുമെടുത്തുകൊള്‍ക
ഇനിയെന്റെ ചലനവുമെടുത്തുകൊള്‍ക
ഇനിയെന്റെ ചലനവുമെടുത്തുകൊള്‍ക
ഇനിയെന്റെ ചലനവുമെടുത്തുകൊള്‍ക

0 comments: