ഓ എന്‍ വി
നിഴല്‍പ്പാമ്പുകള്‍ കണ്ണുകാണാതെ നീന്തും
നിലാവില്,നിരാലംബശോകങ്ങള്‍തന്‍ കണ്ണു-
നീര്‍പ്പൂക്കള്‍ കണ്‍ചിമ്മിനില്‍ക്കുന്ന രാവില്‍,
നിശാഗന്ധീ!നീയേതദൃശ്യപ്രകാശത്തെ
നിന്നുള്ളിലൂതിത്തെളിക്കാനൊരേ നില്പു
നിന്നൂ?നിലാവും കൊതിക്കും മൃദുത്വം
നിനക്കാരു തന്നൂ!'മഡോണാ'സ്മിതത്തി-
ന്നനാഘ്രാതലാവണ്യനൈര്‍മ്മല്യമേ!മൂക-
നിഷ്പന്ദഗന്ധര്‍വസംഗീതമേ! മഞ്ഞു-
നീരില്‍ത്തപംചെയ്തിടും നിത്യകന്യേ!
നിശാഗന്ധീ!നീയെത്ര ധന്യ!
വിടര്‍ന്നാവു നീ സുസ്മിതേ!നിന്മനസ്സില്
തുടിക്കും പ്രകാശം പുറത്തി;ല്ലിരുള്‍ പെറ്റ
നാഗങ്ങള്‍ നക്കിക്കുടിക്കും നിലാവിന്റെ
നാഴൂരി വെട്ടം തുളുമ്പിക്കിടക്കുന്ന
മണ്‍ചട്ടിയില്‍ നീ വിടര്‍ന്നൂ!വിടര്‍ന്നൊന്നു
വീര്‍പ്പിട്ടു നിന്നൂ!മനസ്സിന്റെ സൌമ്യാര്‍ദ്ര-
ഗന്ധങ്ങളാ വീര്‍പ്പിലിറ്റിറ്റുനിന്നൂ!
നിശാഗന്ധീ!നീയെത്ര ധന്യ!
നിനക്കുള്ളതെല്ലാമെടുക്കാന്‍ കൊതിക്കും
നിശാവാതമോടിക്കിതച്ചെത്തി നിന് പട്ടു-
ചേലാഞ്ജലത്തില്‍ പിടിക്കേ,കരംകൂപ്പി-
യേകാഗ്രമായ്,ശാന്തനിശ്ശബ്ദമായ്,ധീര-
മേതോരു നിര്‍വ്വാണമന്ത്രം ജപിച്ചു?
നിലാവസ്തമിച്ചൂ;മിഴിച്ചെപ്പടച്ചൂ;സ-
നിശ്വാസമാ 'ഹംസഗാനം' നിലച്ചു!
നിശാഗന്ധീ!നീയെത്ര ധന്യ!
ഇവര്‍ക്കന്ധകാരം നിറഞ്ഞോരു ലോകം
തുറക്കപ്പെടുമ്പോള്‍ ജനിച്ചെന്ന,തെറ്റിന്നു
'ജീവിക്കു'കെന്നേ വിധിക്കപ്പെടുമ്പോള്‍,
തമസ്സിന് തുരുമ്പിച്ച കൂടാരമൊന്നില്‍
തളച്ചിട്ടു ദുഃഖങ്ങള്‍ ഞങ്ങള്‍,കവാടം
തകര്‍ത്തെത്തുമേതോ സഹസ്രാംശുവെക്കാത്തു-
കാത്തസ്തമിക്കുന്ന മോഹങ്ങള്‍ ഞങ്ങള്‍!
ഭയന്നുറ്റുനോക്കുന്നു ഹാ!മൃത്യുവേ!-നീ
സ്വയം മൃത്യുവെക്കൈവരിച്ചോരു കന്യ!
നിശാഗന്ധീ!നീയെത്ര ധന്യ!
ഓ എന്‍ വി
- ഈ പുരാതന കിന്നരം
- പ്രവാസി
- ചത്തവേരുകള്‍
- കൊച്ചുദുഖങ്ങള് ഉറങ്ങു
- മദ്യാഹ്നഗീതം
- മയില്‍പ്പീലി
- മുത്തശ്ശിമുല്ല
- മുത്തിയും ചോഴിയും
- കാളവണ്ടിക്കാരന്റെ പാട്ട്
- ഒരു തൈനടുമ്പോള്‍
- ഒരു ഭൂമിഗീതം കൂടി
- പാണന്റെ ദുഖം
- പഴയൊരു പാട്ട്
- പെങ്ങള്
- രോഗം
- ശാര്ണകപ്പക്ഷി
- സ്മൃതിതാളങ്ങള്‍
- സോജാ,,,
- ഉപ്പ്
- വെറുമൊരു ആത്മഗതം
- വെറുതെ
- ആരോട് യാത്ര പറയേണ്ടു
- ബാവുല്‍ഗായകന്‍
- ഭൂമിക്കൊരു ചരമഗീതം
- മരണാനന്തരം
- അന്യന്
- ഓട്ടുവിളക്ക്
- മണ്‍ചിരാത്
- കല്ലുകള്‍
- ഒരു ജന്മനാളിന്
- രക്തദാനം
- അപരാഹ്നം
- അശാന്തിപര്‍വ്വം
- ചോറൂണ്
- മണ്ണെണ്ണവിളക്ക്
- കൊയ്ത്ത്
- മുത്തച്ഛന്
- ഒടുക്കത്തെ പകലിന്റെ സാക്ഷി
- ഒടുവില്‍ ഞാന്‍
- സരയുവിലേക്ക്
- വീട്
- കുഞ്ഞേടത്തി
- അമ്മ വിളിക്കുന്നു
- ആവണിപ്പാടം
- അസ്തമയം
- അഗ്നി
- ആകാശവും എന്റെ മനസ്സും
- എന്തിനിന്നും പൂത്തു
- അമ്മ
- ഗോതമ്പുമണികള്‍
- നിലാവിന്റെ ഗീതം
- യാത്ര
- മലയാളം
- നീയില്ലാത്തൊരോണം
- കൃഷ്ണപക്ഷത്തിലെ പാട്ട്
- നിശാഗന്ധി നീയെത്ര ധന്യ
അനില്‍ പനച്ചൂരാന്
മധുസൂദനന് നായര്‍
- തിരസ്കാരം
- കുട്ടിയും തള്ളയും
- തുമ്പിപ്പാട്ട്
- ഹെഡ്മാസ്റ്ററും ശിഷ്യനും
- ഖുറാന്
- ഗാന്ധിസ്മാരകം
- അമ്മയുടെ എഴുത്തുകള്‍
- ബാലശാപങ്ങള്‍
- ഭാരതീയം
- ഗാന്ധി
- മേഘങ്ങളേ കീഴടങ്ങുവിന്
- ഒരു കിളിയും അഞ്ചു വേടന്മാരും
- സന്താനഗോപാലം
- അകത്താര് പുറത്താര്
- ഗംഗ
- മായിയമ്മ
- ഒഴുക്കില്‍ ശവം തന്നെ
- ഇരുളിന് മഹാനിദ്രയില്‍
- അഗ്നിസത്യങ്ങള്
- നാറാണത്തുഭ്രാന്തന്
- അഗസ്ത്യഹൃദയം
- പ്രണയം
ഇടശ്ശേരി
ആശാന്
വൈലോപ്പിള്ളി
കുരീപ്പുഴ
വയലാര്‍
കാവാലം
സുഗതകുമാരി
മുരുകന് കാട്ടാക്കട
അയ്യപ്പന്
ചുള്ളിക്കാട്
JKS വീട്ടൂര്‍
സുദര്ശനന്
Friday, October 14, 2011
Subscribe to:
Post Comments (Atom)
0 comments:
Post a Comment