Friday, October 14, 2011

എന്തിനിന്നും പൂത്തു




ഒന്നുമറിയാതെ കണിക്കൊന്ന പൂത്തു വീണ്ടും
കണ്ണില്‍ നിന്ന് പോയ്മറയാ പൊന്‍ കിനാക്കള്‍ പോലെ
പോന്നു വെക്കേ ണ്ടിടത്തൊരു പൂവുമാത്രം വച്ചു
കണ്‍ തുറന്നു കണി കണ്ടു ധന്യ രായോര്‍ നമ്മള്‍
പൂ വിരി യേണ്ടി ട ത്തെല്ലാം പോന്നു തൂക്കാണല്ലോ
പൂതി യിന്നു നമുക്ക് പൊന്നാശ പൂക്കും നെഞ്ചില്‍
എങ്കിലുമീ കണികൊന്ന പൂത്തുനില്‍പ്പൂ വീണ്ടും
മണ്‍ ചിരാതില്‍ നിന്നഴകിന്‍ നെയ്‌ത്തിരികള്‍ പോലെ
ചന്തയില്‍ നിന്നഞ്ചുരൂപയ്കെന്നയല്‍ക്കാര്‍ വാങ്ങി
കൊണ്ടു വന്ന കൊച്ചു ശീമക്കൊന്ന മലര്‍ കാണ്കെ
തന്റെതല്ലാ കിടാവിനെ കണ്ട തള്ളയെപ്പോല്‍
എന്റെ മുത്തശ്ശിക്കു പഴം കണ്ണു കലങ്ങുന്നു.
ഒന്നു മറിയാതെയെങ്ങോ പൂത്തു കണിക്കൊന്ന
പിന്നെയും പൂ നന്ദിനിതന്‍ അശ്രുവാര്‍നപോലെ
എന്തൊരുഷ്ണ നീ വെയില്‍ നീരൊഴുക്കില്‍ നീന്തും
സ്വര്‍ണ മത്സ്യ ജാലമിടതൂര്‍ന്നണഞ്ഞ പോലെ
എന്റെ നെഞ്ചിലെ കനലില്‍ വീണെരിഞ്ഞ മോഹം
പിന്നെയും കിളുന്നു തൂവ ലാര്‍ന്നുയര്‍ന്ന പോലെ
എങ്കിലുമീ കണിക്കൊന്ന എന്തിനിന്നും പൂത്തു
മണ്ണിലുണ്ടോ നന്മകള്‍തന്‍ തുള്ളികള്‍ വറ്റാതെ
ഒന്നുമറിയാതെ കണിക്കൊന്ന പൂത്തു വീണ്ടും
കണ്ണില്‍ നിന്ന് പോയ്‌ മറയാ പൊന്‍ കിനാക്കള്‍ പോലെ

0 comments: