Thursday, November 24, 2011

ദര്‍ശനം

ഒ എന്‍ വി









രു ചിപ്പിയില്‍ മുത്തായ്‌
ഒരു പുഷ്പത്തില്‍ സ്വര്‍ണ്ണത്തരിയായ്‌
സുഗന്ധമായ്‌
ഒരു കന്യതന്‍ ഹൃത്തില്‍ അനുരാഗമായ്‌
ഒരു മേഘത്തിന്നുള്ളില്‍ ബാഷ്പകണമായ്‌
ഒരു വീണക്കമ്പിയില്‍ സംഗീതമായ്
ഒരു കണ്ണകിയുടെ ചിലമ്പില്‍
നവരത്നച്ചിരിയായ്‌
അവളുടെയാത്മാവില്‍ സ്പുലിങ്കമായ്
ഒരു രാത്രിയിലേതോ വഴിയമ്പലത്തില്‍
വീണുറങ്ങും പഥികന്റെ സ്വപ്നത്തില്‍ പ്രഭാതമായ്‌
വെടിയേറ്റൊരു ഭടന്‍ വീണ കൊക്കയില്‍
മാതൃഹൃദയത്തില്‍ നിന്നിറ്റുവീണ നോവുപോല്‍
ഞെട്ടി വിറക്കും പൂവായ്‌
പിന്നെ സൂര്യനെക്കാളും
മിന്നിജ്വോലിക്കും താരങ്ങളെക്കാളുമേതിനെക്കാളും
പാവമാമീ ഭൂമിയെ സ്നേഹിച്ച
കവിയുടെ ജീവതന്തുവില്‍
കണ്ണീര്‍മുത്തായും കണ്ടേന്‍ നിന്നെ
പാവമാമീ ഭൂമിയെ സ്നേഹിച്ച
കവിയുടെ ജീവതന്തുവില്‍
കണ്ണീര്‍മുത്തായും കണ്ടേന്‍ നിന്നെ

1 comments:

Kalavallabhan said...

മണികണ്ഠ ദർശനം പുണ്യം