Friday, October 21, 2011

ആവണിപ്പാടം






ആവണിപ്പാടം കുളിച്ചുതോര്‍ത്തി
മുടിയാകെ വിടര്‍ത്തിയുലര്‍ത്തി നിന്നു
പെറ്റെഴുന്നേറ്റു വേതിട്ടു കുളിച്ചൊരു
പെണ്മണിയെപ്പോല്‍ തെളിഞ്ഞു നിന്നു
ആവണിപ്പാടം കുളിച്ചുതോര്‍ത്തി
മുടിയാകെ വിടര്‍ത്തിയുലര്‍ത്തി നിന്നു
പെറ്റെഴുന്നേറ്റു വേതിട്ടു കുളിച്ചൊരു
പെണ്മണിയെപ്പോല്‍ തെളിഞ്ഞു നിന്നു
ആയമ്മയെക്കാണാന്‍ അക്കരെയിക്കരെ
ആവഴിയീവഴിയായാരുവന്നു
ആയമ്മയെക്കാണാന്‍ അക്കരെയിക്കരെ
ആവഴിയീവഴിയായാരുവന്നു
ഓരോരോ പായാരം തങ്ങളില്‍ ചൊല്ലി
ഒരായിരം കിളിയൊത്തുവന്നു
ഒരായിരം കിളിയൊത്തുവന്നു
കുഞ്ഞിനു തീറ്റി കൊടുത്തുകൊണ്ടെ
ചിലര്‍ കുട്ട്യോളെ കൂടെ നടത്തിക്കൊണ്ടേ
കുഞ്ഞിനു തീറ്റി കൊടുത്തുകൊണ്ടെ
ചിലര്‍ കുട്ട്യോളെ കൂടെ നടത്തിക്കൊണ്ടേ
ചുണ്ടുമുറുക്കി ചുവന്നുകൊണ്ടേ
ഉടുമുണ്ടുമുട്ടോളവുമേറ്റിക്കൊണ്ടേ
ഉതിര്‍മണിയോന്നു കൊറിച്ചുകൊണ്ടേ
കൈകള്‍ ഊഞ്ഞാലായത്തില്‍ വീശിക്കൊണ്ടേ
ഉതിര്‍മണിയോന്നു കൊറിച്ചുകൊണ്ടേ
കൈകള്‍ ഊഞ്ഞാലായത്തില്‍ വീശിക്കൊണ്ടേ
ചളിവരമ്പത്തൊന്നു വഴുതിക്കൊണ്ടേ
ചിലര്‍ മഴവെള്ളചാലുകള്‍ നീന്തിക്കൊണ്ടേ
ഓരോരോ പായാരം തങ്ങളില്‍ ചൊല്ലി
ഒരായിരം കിളിയൊത്തുവന്നു
ഒരായിരം കിളിയൊത്തുവന്നു
തത്തമ്മക്കുണ്ടൊരു പായാരം ചൊല്ലാന്‍
കൊയത്തിന്നു പാടത്ത് പോയപ്പോള്‍
കുഞ്ഞിത്തത്ത വിശന്നെയിരുന്നു
കൂട്ടിന്നുള്ളില്‍ തളര്‍ന്നിരുന്നു
തത്തമ്മക്കുണ്ടൊരു പായാരം ചൊല്ലാന്‍
കൊയത്തിന്നു പാടത്ത് പോയപ്പോള്‍
കുഞ്ഞിത്തത്ത വിശന്നെയിരുന്നു
കൂട്ടിന്നുള്ളില്‍ തളര്‍ന്നിരുന്നു
മുത്തശിക്കൊത്തിരി വയസ്സായി-
കൊല്ലവും പുത്തരിയുണ്ണാന്‍ കൊതിയായി
താഴ്ത്തിയരിഞ്ഞൊരു പുന്നെല്‍ക്കതിരുമായ്‌
തത്തമ്മപെണ്ണു പറന്നുപോയി
തത്തമ്മപെണ്ണു പറന്നുപോയി
കാക്കച്ചിക്കുണ്ടൊരു പായാരം ചൊല്ലാന്‍
കൈകൊട്ടിയാരും വിളിച്ചില്ല
കര്‍ക്കിടകം വന്നുപോയിട്ടും
ബലിയിട്ടൊരുവറ്റും തരായില്ല
പുത്തന്‍ കാലത്തില് വച്ചൊരു
പായസ വറ്റുമോരാളുമിറിഞീല
കാക്കച്ചിക്കുണ്ടൊരു പായാരം ചൊല്ലാന്‍
കൈകൊട്ടിയാരും വിളിച്ചില്ല
കര്‍ക്കിടകം വന്നുപോയിട്ടും
ബലിയിട്ടൊരുവറ്റും തരായില്ല
പുത്തന്‍ കാലത്തില് വച്ചൊരു
പായസ വറ്റുമോരാളുമിറിഞീല
മഞ്ഞക്കിളിപ്പെണ്ണിനുണ്ടൊരു പായാരം
മുണ്ടകന്‍ കൊയ്യാനിറങ്ങുംപോള്‍
മുന്നാലെ പിന്നാലെ മാറാതെ കൂടീട്ടു
കിന്നാരം ചൊല്ലുന്നു മണവാളന്‍
എണ്ണപ്പാടത്തില്‍ കൊയ്ത്തിന്നു കൂട്ടുകാരെല്ലാരും
എല്ലാരും പോണൂപോലും
എണ്ണപ്പാടത്തില്‍ കൊയ്ത്തിന്നു കൂട്ടുകാരെല്ലാരും
എല്ലാരും പോണൂപോലും
ആണായ്പ്പിറന്നവന്‍ തിരികെവരുംപോലും
ആനക്കെടുപ്പതുപൊന്നുംകൊണ്ടേ
ആനക്കെടുപ്പതുപൊന്നുംകൊണ്ടേ
ഒരാനക്കെടുപ്പതുപോന്നുകൊണ്ടേ
കുന്തിച്ചു ചാടും കുളക്കൊഴികൊച്ചു
പെണ്ണൊന്നു പുലമ്പുന്നു നാത്തൂനോട്
കുന്നത്തെക്കാവിലെ വേലകാണാന്‍
ഇന്നലെപ്പോയിമടങ്ങുമ്പോള്‍
കണ്ണേറ് തട്ടിയെന്‍ കാല്മുടന്തി
എണ്ണയിട്ടൊന്നിങ്ങുഴിഞ്ഞുതായോ
കുന്തിച്ചു ചാടും കുളക്കൊഴികൊച്ചു
പെണ്ണൊന്നു പുലമ്പുന്നു നാത്തൂനോട്
കുന്നത്തെക്കാവിലെ വേലകാണാന്‍
ഇന്നലെപ്പോയിമടങ്ങുമ്പോള്‍
കണ്ണേറ് തട്ടിയെന്‍ കാല്മുടന്തി
എണ്ണയിട്ടൊന്നിങ്ങുഴിഞ്ഞുതായോ
കുരുത്തോലഞൊറിയിട്ടുടുത്തമുണ്ടില്‍
കുരുത്തക്കെടിനു ചളിപറ്റി
ആരെയോപ്രാകിക്കൊണ്ടമ്മചിത്താറാവുമാവണി
പ്പാടത്തുവന്നപ്പോള്‍
ഇത്തിരിമീനെപ്പൊടിമീനെയോക്കെയും
കൊറ്റികള്‍കൊത്തിപ്പറന്നുപോയി
കുരുത്തോലഞൊറിയിട്ടുടുത്തമുണ്ടില്‍
കുരുത്തക്കെടിനു ചളിപറ്റി
ആരെയോപ്രാകിക്കൊണ്ടമ്മചിത്താറാവുമാവണി
പ്പാടത്തുവന്നപ്പോള്‍
ഇത്തിരിമീനെപ്പൊടിമീനെയോക്കെയും
കൊറ്റികള്‍കൊത്തിപ്പറന്നുപോയി
കൊറ്റികള്‍കൊത്തിപ്പറന്നുപോയി
ഓരോരോ പായാരം ചൊല്ലിപിന്നെ
ഓരോകിളിയും പറന്നുപോയി
ഓരോരോ പായാരം ചൊല്ലിപിന്നെ
ഓരോകിളിയും പറന്നുപോയി

0 comments: