ഓ എന്‍ വി
- ഈ പുരാതന കിന്നരം
- പ്രവാസി
- ചത്തവേരുകള്‍
- കൊച്ചുദുഖങ്ങള് ഉറങ്ങു
- മദ്യാഹ്നഗീതം
- മയില്‍പ്പീലി
- മുത്തശ്ശിമുല്ല
- മുത്തിയും ചോഴിയും
- കാളവണ്ടിക്കാരന്റെ പാട്ട്
- ഒരു തൈനടുമ്പോള്‍
- ഒരു ഭൂമിഗീതം കൂടി
- പാണന്റെ ദുഖം
- പഴയൊരു പാട്ട്
- പെങ്ങള്
- രോഗം
- ശാര്ണകപ്പക്ഷി
- സ്മൃതിതാളങ്ങള്‍
- സോജാ,,,
- ഉപ്പ്
- വെറുമൊരു ആത്മഗതം
- വെറുതെ
- ആരോട് യാത്ര പറയേണ്ടു
- ബാവുല്‍ഗായകന്‍
- ഭൂമിക്കൊരു ചരമഗീതം
- മരണാനന്തരം
- അന്യന്
- ഓട്ടുവിളക്ക്
- മണ്‍ചിരാത്
- കല്ലുകള്‍
- ഒരു ജന്മനാളിന്
- രക്തദാനം
- അപരാഹ്നം
- അശാന്തിപര്‍വ്വം
- ചോറൂണ്
- മണ്ണെണ്ണവിളക്ക്
- കൊയ്ത്ത്
- മുത്തച്ഛന്
- ഒടുക്കത്തെ പകലിന്റെ സാക്ഷി
- ഒടുവില്‍ ഞാന്‍
- സരയുവിലേക്ക്
- വീട്
- കുഞ്ഞേടത്തി
- അമ്മ വിളിക്കുന്നു
- ആവണിപ്പാടം
- അസ്തമയം
- അഗ്നി
- ആകാശവും എന്റെ മനസ്സും
- എന്തിനിന്നും പൂത്തു
- അമ്മ
- ഗോതമ്പുമണികള്‍
- നിലാവിന്റെ ഗീതം
- യാത്ര
- മലയാളം
- നീയില്ലാത്തൊരോണം
- കൃഷ്ണപക്ഷത്തിലെ പാട്ട്
- നിശാഗന്ധി നീയെത്ര ധന്യ
അനില്‍ പനച്ചൂരാന്
മധുസൂദനന് നായര്‍
- തിരസ്കാരം
- കുട്ടിയും തള്ളയും
- തുമ്പിപ്പാട്ട്
- ഹെഡ്മാസ്റ്ററും ശിഷ്യനും
- ഖുറാന്
- ഗാന്ധിസ്മാരകം
- അമ്മയുടെ എഴുത്തുകള്‍
- ബാലശാപങ്ങള്‍
- ഭാരതീയം
- ഗാന്ധി
- മേഘങ്ങളേ കീഴടങ്ങുവിന്
- ഒരു കിളിയും അഞ്ചു വേടന്മാരും
- സന്താനഗോപാലം
- അകത്താര് പുറത്താര്
- ഗംഗ
- മായിയമ്മ
- ഒഴുക്കില്‍ ശവം തന്നെ
- ഇരുളിന് മഹാനിദ്രയില്‍
- അഗ്നിസത്യങ്ങള്
- നാറാണത്തുഭ്രാന്തന്
- അഗസ്ത്യഹൃദയം
- പ്രണയം
ഇടശ്ശേരി
ആശാന്
വൈലോപ്പിള്ളി
കുരീപ്പുഴ
വയലാര്‍
കാവാലം
സുഗതകുമാരി
മുരുകന് കാട്ടാക്കട
അയ്യപ്പന്
ചുള്ളിക്കാട്
JKS വീട്ടൂര്‍
സുദര്ശനന്
Friday, October 21, 2011
അസ്തമയം
രാംധുന്‍ ഉണര്‍ത്തും ശ്രുതി നേര്‍ത്തുമായുന്നു
സാന്ധ്യപ്രകാശം ഇരുട്ടിലലിയുന്നു
രാംധുന്‍ ഉണര്‍ത്തും ശ്രുതി നേര്‍ത്തുമായുന്നു
സാന്ധ്യപ്രകാശം ഇരുട്ടിലലിയുന്നു
പ്രാര്‍ഥനായോഗം കഴിഞ്ഞ് അവിടുന്ന് അഭയാര്‍ഥി
സംഘത്തിന്‍ അടുത്തേക്കണയുന്നു
നഷ്ടസര്‍വ്വസ്വപ്പടുവൃദ്ധ പൈതങ്ങള്‍
സ്വത്വാഭിമാനം മറന്നു കേഴും സ്ത്രീകള്‍
അവരുടെ മഹാദുഖതീര്‍ത്ഥക്കയത്തിലെക്ക്
അവശമാത്മാവ് നിലയറ്റു താഴുന്നുവോ
പൂര്‍വ്വവംഗം വിട്ടു ജീവനുംകൊണ്ട്
ഇന്ത്യ പൂകിയ വൃദ്ധന്‍ കരഞ്ഞു കൈകൂപ്പുന്നു
കണ്മുന്നിലിട്ടവരെന്‍ പൊന്നുമക്കളേ
പിന്നെ പറയുവാനാവാതെ വിങ്ങുന്നു
പോയ്ക്കൊള്‍കനിങ്ങള്‍ പകുത്തു വെറാക്കിയൊരക്കരെക്ക്
എന്നയല്‍ക്കാര്‍ ആട്ടിയോടിച്ച മറ്റൊരു വൃദ്ധന്‍
എനിക്കിന്ത്യയല്ലാതെ മറ്റേതു നാടെന്ന് ചോദിപ്പതാരോടോ
പോയ്ക്കൊള്‍കനിങ്ങള്‍ പകുത്തു വെറാക്കിയൊരക്കരെക്ക്
എന്നയല്‍ക്കാര്‍ ആട്ടിയോടിച്ച മറ്റൊരു വൃദ്ധന്‍
എനിക്കിന്ത്യയല്ലാതെ മറ്റേതു നാട് എന്നുചോദിപ്പതാരോടോ
ചെന്നായ്ക്കള്‍തന്‍
പല്മുന്നപ്പാടുമായ് ഒരുപെങ്ങള്‍
മുഖം പൊത്തി നില്‍ക്കവേ
ആ മടിത്തുഞ്ചത്തു തൂങ്ങി
ഇതിന്നൊക്കെയെന്തര്‍ഥമെന്നറിയാത്തൊരു പൈതല്‍
വിശപ്പിന്റെ ദൈന്യമായ്‌നില്‍ക്കുന്നു
ചെന്നായ്ക്കള്‍തന്‍ പല്മുന്നപ്പാടുമായൊരുപെങ്ങള്‍
മുഖം പൊത്തി നില്‍ക്കവേ
ആ മടിത്തുഞ്ചത്തു തൂങ്ങി
ഇതിന്നോക്കെയെന്തര്‍ഥമെന്നറിയാത്തൊരു പൈതല്‍
വിശപ്പിന്റെ ദൈന്യമായ്‌നില്‍ക്കുന്നു
താത നീയിത്യന്തന്‍ ദൈന്യമായ് ദു:ഖമായ്
നിസ്സഹായത്വമായ്
പങ്കുവച്ചീടുവാന്‍ ആരാരുമില്ലാത്ത സങ്കടമായ്
മേഘഗര്ജ്ജനങ്ങല്‍ക്കിടക്ക് ഏകനക്ഷ്ത്രമായ്
നക്ഷത്രമൌനമായ് മേവുന്നു ശാന്തം
അരികിലിക്കാണ്മവരൊക്കെയും നിന്‍ മഹാദുഖം
പലപലകൊച്ചു തിരികളില്‍ കത്തുവതല്ലയോ
കേള്‍ക്കയോ ശാപശകാരങ്ങളായ്
കൊള്ളിവാക്കുകള്‍ താതനെ മക്കള്‍ ശപിക്കയോ
കല്ലെറിയപ്പെടാം അന്യര്‍തന്‍ തെറ്റിനായ്
കല്ലെറിയാം തെറ്റുചെയ്ത കരങ്ങളും
എല്ലാം പൊറുക്കാന്‍ കരുത്തെഴും താത
നിന് നല്ല മനസ്സിലും മുള്ള് തറച്ചുവോ
സുപ്രമാം ഖാതിവിരിപ്പിട്ട മെത്തമേല്‍
നിദ്രവരാതെ ചരിഞ്ഞൊരുകയ്യൂന്നി
നിശബ്ദമേന്തോര്‍ത്തിരിക്കുന്നു നീ
കൃഷ്ണപക്ഷത്തില്‍ മെല്ലെ ക്ഷയിക്കും പ്രകാശമേ
സുപ്രമാം ഖാതിവിരിപ്പിട്ട മെത്തമേല്‍
നിദ്രവരാതെ ചരിഞ്ഞൊരുകയ്യൂന്നി
നിശബ്ദമേന്തോര്‍ത്തിരിക്കുന്നു നീ
കൃഷ്ണപക്ഷത്തില്‍ മെല്ലെ ക്ഷയിക്കും പ്രകാശമേ
എന്നും നിരത്തിന്റെ വക്കത്ത് താന്‍കണ്ട ദൈന്യത്തെ
ഇന്ധ്യയെന്നോര്‍ക്കുവാനോതിയ താത
നിന്നോര്‍മയില്‍ വന്നുനിരക്കുന്നതായിരമായിരം ഭിന്നമുഖങ്ങളോ
എന്നും നിരത്തിന്റെ വക്കത്ത് താന്‍കണ്ട ദൈന്യത്തെ
ഇന്ധ്യയെന്നോര്‍ക്കുവാനോതിയ താത
നിന്നോര്‍മയില്‍ വന്നുനിരക്കുന്നതായിരമായിരം ഭിന്നമുഖങ്ങളോ
രണ്ടായ്‌പകുത്തിട്ടൊരിത്തിരിമണ്ണല്ല
രണ്ടായ്‌പകുത്തിട്ടൊരിത്തിരിമണ്ണല്ല
ഇന്ത്യതന്‍ എകമാം ആര്‍ദ്രമാം മാനസം
നട്ടത് വിശ്വാസരാഹിത്യമാം വിഷവൃക്ഷക്കുരുന്നുതൈ
താത നീയിത്രമേല്‍ തീഷണമാമൊരു സത്യത്തെയോ
നിചാന്വേഷണ വീഥിയില്‍ കാണാന്‍ നിയുക്തനായ്
വാഗ്ദത്തഭൂമിയെ തേടുമീ യാത്രയില്‍
ആദ്യമായിന്നു തളര്‍ച്ചതോന്നുന്നുവോ
ആദ്യമായിന്നു തളര്‍ച്ചതോന്നുന്നുവോ
ദൂരെ എങ്ങോനിന്നുയര്‍ന്നുകേള്‍പ്പൂ
ജണ്ഢ ഊഞ്ച രഹേ ഹമാര കൊടിയേറുന്നു
ദൂരെ എങ്ങോനിന്നുയര്‍ന്നുകേള്‍പ്പൂ
ജണ്ഢ ഊഞ്ച രഹേ ഹമാര കൊടിയേറുന്നു
ഭാരതമാത കീ ജയ് ആര്പ്പുയരുന്നു
ഭാരതം കൈരണ്ടും അറ്റുപിടക്കുന്നു
രക്തംപുരണ്ട പാത്രത്തില്‍നിന്നാകിലും
പുത്തനാം സ്വാതന്ത്ര്യസോമരസം മോത്തി മോത്തി കുടിക്കുവാന്‍
ആര്‍ത്തിപെരുത്തവര്‍
ചുറ്റുമോരുക്കുന്നിതുത്സവാഘോഷങ്ങള്‍
പീഡിതാത്മാക്കളോടൊപ്പമല്ലാതെ
നിന്‍ പാദങ്ങള്‍ മറ്റേതു പാതകള്‍ തേടുവാന്‍
പീഡിതാത്മാക്കളോടൊപ്പമല്ലാതെ
നിന്‍ പാദങ്ങള്‍ മറ്റേതു പാതകള്‍ തേടുവാന്‍
നീയേറ്റിനില്‍ക്കും കുരിശിന്‍റെ ഭാരമോ
നീറും സ്വചിന്താശതക്ഷോഭസാദമോ
ഏറെത്തളര്‍ത്തുന്നു നിന്നെ വടിയൂന്നി
ഏറെദൂരം പോകവയ്യെന്ന് തോന്നിയോ
നീയേറ്റിനില്‍ക്കും കുരിശിന്‍റെ ഭാരമോ
നീറും സ്വചിന്താശതക്ഷോഭസാദമോ
ഏറെത്തളര്‍ത്തുന്നു നിന്നെ വടിയൂന്നി
ഏറെദൂരം പോകവയ്യെന്ന് തോന്നിയോ
ആരോ വിളിപ്പതായ് തോന്നിയോ
മുന്‍കൂട്ടിയാരോടോ യാത്ര ചോല്ലെണ്ടാതായ് തോന്നിയോ
ആരോ വിളിപ്പതായ് തോന്നിയോ
മുന്‍കൂട്ടിയാരോടോ യാത്ര ചോല്ലെണ്ടാതായ് തോന്നിയോ
ഉള്ളിലൊരവ്യക്തനൈഫല്യബോധമോ
കൊള്ളിമീന്പോലെ പിടഞ്ഞു മറഞ്ഞുപോയ്
കര്‍മത്തിനീ അധികാരമുള്ളൂ
നിന്‍റെകണ്‍മുന്നില്‍
ദുഖിതര്‍ നിന്ദിതര്‍ പീഡിതര്‍
നിന്‍റെകണ്‍മുന്നില്‍
ദുഖിതര്‍ നിന്ദിതര്‍ പീഡിതര്‍
നിന്മുന്നില്‍ രക്തകാന്തിതന്‍ കാളിമ
നിന്മുന്നിലാടും കരാളകബന്ധങ്ങള്‍
നിന്മുന്നില്‍ വിശ്വാസദുര്‍ഗ്ഗത്തകര്ച്ചകള്‍
ചിന്നിച്ചിതറുമതിന്‍ ശിലാഖണ്ഡങ്ങള്‍
മുന്നില്‍ കൊടുംകാറ്റിനോടെറ്റുവേരറ്റു
മണ്ണില്‍ പതിക്കും മഹാബോധിവൃക്ഷങ്ങള്‍
മുന്നില്‍ കൊടുംകാറ്റിനോടെറ്റുവേരറ്റു
മണ്ണില്‍ പതിക്കും മഹാബോധിവൃക്ഷങ്ങള്‍
എങ്ങുമഭയമിരക്കുന്ന കണ്ണുകള്‍
എങ്ങും കനിവിനായ് കേഴുന്നൊരാത്മാക്കള്‍
തുണ്ടുറോട്ടിക്കോരുതുള്ളിജലത്തിനായ്
നോന്തുയിര്‍വെന്തുയരുന്ന വിലാപങ്ങള്‍
എന്തിനിയെന്നു മനസ്സ് തവിച്ചുവോ
ഇന്ത്യയാത്മാവിലിരുന്നു പിടഞ്ഞുവോ
എന്തിനി എന്നു മനസ്സ് തവിച്ചുവോ
ഇന്ത്യ ആത്മാവിലിരുന്നു പിടഞ്ഞുവോ
തീ പിടിക്കുന്നൊരു നൌകക്കു കാവലായ്
നീയതില്‍ത്തന്നെ എകാകിയായ് നില്‍കയോ
താത ഞാന്‍ കാണ്മു നിന്‍പ്രാര്‍ത്ഥനതന്‍
അന്ത്യ സയന്തനത്തിന്‍ സരയുവിലേക്കുനീ
ശാന്തനായ്പ്പിന്നെ നടന്നുപോകുന്നതും
താന്തമൊരുയുഗം വീണുമരിപ്പതും
താത ഞാന്‍ കാണ്മു നിന്‍പ്രാര്‍ത്ഥനതന്‍
അന്ത്യ സയന്തനത്തിന്‍ സരയുവിലേക്കുനീ
ശാന്തനായ്പ്പിന്നെ നടന്നുപോകുന്നതും
താന്തമൊരുയുഗം വീണുമരിപ്പതും
ഒക്കെയും വെറുതെയെന്നോര്‍ത്തുപോം കാലത്തിന്‍റെ
വക്കില്‍ ഇന്നെതോ രസബിന്ധുവായ് ത്രസിക്കുന്നു
താത ഞങ്ങളിലിന്നുമെരിയും നിന്നോര്‍മയും
സ്വാതന്ത്ര്യച്ചിരാതിലെ ഇത്തിരി വെളിച്ചവും
ഒക്കെയും വെറുതെയെന്നോര്‍ത്തുപോം കാലത്തിന്‍റെ
വക്കില്‍ ഇന്നെതോ രസബിന്ധുവായ് ത്രസിക്കുന്നു
താത ഞങ്ങളിലിന്നുമെരിയും നിന്നോര്‍മയും
സ്വാതന്ത്ര്യച്ചിരാതിലെ ഇത്തിരി വെളിച്ചവും
വിഴുപ്പലക്കും പുഴക്കടവിലിന്നും
അന്ത്യവിധിതന്‍ മുതല്‍ക്കുറിപ്പാവും വാക്കുദിക്കുന്നു
ആയിരിപ്പുല്‍ത്തണ്ടുകൊണ്ട് അന്യോന്യം തല്ലുന്ന
പിന്മുരയെക്കാണാന്‍ കുലപതിതന്‍ വിധിയിന്നും
താത നിന്‍കഴലൊരുനീലപക്ഷിയായ്
എതോവ്യാഥബാണത്തെ പ്രലോഭിപ്പിക്കയാവാമിന്നും
കരളില്‍ കരുത്തില്‍നിന്നുയരും പ്രതിഞ്ജകള്‍
ശരശയ്യയിലിന്നും ദാഹിച്ചുകിടക്കുമ്പോള്‍
പാര്‍ത്ഥന്മാര്‍ക്കില്ല കനിവിറെയമ്പുകള്‍ തെല്ലു
തീര്‍ത്ഥമാ ചുണ്ടില്‍ വീഴ്ത്താന്‍ എന്നിവരറിയുന്നു
കരളില്‍ കരുത്തില്‍നിന്നുയരും പ്രതിഞ്ജകള്‍
ശരശയ്യയിലിന്നും ദാഹിച്ചുകിടക്കുമ്പോള്‍
പാര്‍ത്ഥന്മാര്‍ക്കില്ല കനിവിറെയമ്പുകള്‍ തെല്ലു
തീര്‍ത്ഥമാ ചുണ്ടില്‍ വീഴ്ത്താന്‍ എന്നിവരറിയുന്നു
ഒക്കെയും കത്തിക്കരിഞ്ഞാകിലും
അവന്ധ്യയാമീ ധരയുടെമാറില്‍ ഈ മണ്ണിലെവിടെയോ
ഇനിയുമൊരുവിത്തുതോടുടഞ്ഞുയിര്‍ക്കുവാന്‍
ഇടിമുഴക്കം കാത്തു കാത്തിരിക്കുകയല്ലേ
ഒക്കെയും കത്തിക്കരിഞ്ഞാകിലും
അവന്ധ്യയാമീ ധരയുടെമാറില്‍ ഈ മണ്ണിലെവിടെയോ
ഇനിയുമൊരുവിത്ത്തോടുടഞ്ഞുയിര്‍ക്കുവാന്‍
ഇടിമുഴക്കം കാത്തു കാത്തിരിക്കുകയല്ലേ
അസ്തമയത്തിന്‍ ശിഖാസാക്ഷിയാംദിക്കിന്‍വക്കില്‍
മറ്റൊരു മഹോദയസ്വപനംകണ്ടിവര്‍ നില്‍പ്പൂ
അസ്തമയത്തിന്‍ ശിഖാസാക്ഷിയാംദിക്കിന്‍വക്കില്‍
മറ്റൊരു മഹോദയസ്വപനംകണ്ടിവര്‍ നില്‍പ്പൂ
Subscribe to:
Post Comments (Atom)
0 comments:
Post a Comment