Friday, October 21, 2011

അഗ്നി

ഓ എന്‍ വി

അഗ്നിയാണെന്‍ ദേവത അഗ്നിയുണ്ടെന്‍ നെഞ്ഞിലെന്‍
അസ്ഥിയില്‍ ജഡരത്തില്‍ നാഭിയില്‍ സിരകളില്‍
അനുമാത്രമാം ജീവ കോശത്തില്‍ പോലും
എന്നുമതിനെയൂട്ടാന്‍ ഞാനീ ഇന്ധനമൊരുരുക്കുന്നു
മതിയെന്നോതാനറിയില്ല മണ്ണിലെ ധാന്യഫലമൂലങ്ങള്‍
സ്നേഹക്ഷീരനീരങ്ങള്‍
മന്ത്രമുരുവിട്ടനുമാത്രം പ്രാണവായുവും തുളിച്
അരുളുന്നു ഞാന്‍ എല്ലാം അഗ്നിയാഹരിക്കുന്നു
അഗ്നിയുണ്ടെന്‍ നെഞ്ചില്‍

അഗ്നിതന്‍ പ്രസാദമെന്‍ ജീവിതം
എന്നാലിതെ അഗ്നിയങ്ങവസാനം എന്നെയും ഭക്ഷിക്കുന്നു
എന്നാലിതെ അഗ്നിയങ്ങവസാനം എന്നെയും ഭക്ഷിക്കുന്നു
അഗ്നിയുണ്ടെന്നാത്മാവില്‍ എന്‍ സിരാതന്തുക്കളെ
വിധ്യുലേഖകളാക്കും അഗ്നി ആകാശങ്ങളില്‍
ഉയരാന്‍ ജ്വാലാപത്രം വിടര്‍ത്തും അഗ്നി
അധോമുഖമായ്‌ ശയിക്കുന്നോരിരുണ്ടഖനികള്തന്‍
പത്തികള്‍ തേടി
അതിന്‍ മാണിക്യം തെടിപ്പോകെ
ഇത്തിരി വെളിച്ചമായ്‌ വഴികാട്ടുന്നോരഗ്നി

കാരിമ്പുരുക്കുന്നോരഗ്നി കല്‍ക്കരിയിലും
സൂര്യനെ ജ്വലിപ്പിക്കുമഗ്നി
എന്‍ കരങ്ങളെ തളക്കും വിലങ്ങുകള്‍
അടിച്ചു തകര്‍ക്കുവാന്‍ ഉരുക്ക് കൂടംവാര്‍ക്കുമഗ്നി
എന്‍സ്വരങ്ങളെ നൃത്തമാടിക്കും വീണക്കമ്പികള്‍
ഘനലോഹഹൃത്തില്‍നിന്ന് ഇഴകളായ്‌ നൂത്തെടുത്തിടുമഗ്നി

അഗ്നി എന്നിലെയഗ്നി എന്‍ മൃതിയിലും എന്റെയക്ഷരങ്ങളിലുണ്ടാം
കടഞ്ഞാലത് കത്തും
അഗ്നി എന്നിലെയഗ്നി എന്‍ മൃതിയിലും എന്റെയക്ഷരങ്ങളിലുണ്ടാം
കടഞ്ഞാലത് കത്തും

0 comments: