Saturday, October 29, 2011

അകത്താര് പുറത്താര്







അകത്താര് ചൊല്ലൂ
മരവിചെങ്കിലും ഉടലിന്‍ നാവുകള്‍ ഉഴറിച്ചോദിപ്പൂ
അകത്താര് ചൊല്ലൂ
മരവിചെങ്കിലും ഉടലിന്‍ നാവുകള്‍ ഉഴറിച്ചോദിപ്പൂ
ചുവടൊലിച്ചൊരുമഹാഗിരി കാന്തച്ചരടുകള്‍
പൊട്ടിപ്പൊഴിഞ്ഞ താരകം
ചുവടൊലിച്ചൊരുമഹാഗിരി കാന്തച്ചരടുകള്‍
പൊട്ടിപ്പൊഴിഞ്ഞ താരകം
തിരിയെരിഞ്ഞിട്ടും തെളിയാത്ത ദീപം
മുഴുഭ്രാന്തന്‍ കാറ്റില്‍ ഉലഞ്ഞൊട്ടും സഞ്ചി
സുഗന്ധസൌവ്വര്‍ണ്ണകവച്ചമിട്ടാലും
കരളില്‍ മുള്‍മുന നിണംചോര്‍ത്തിചോര്‍ത്തി
ഇളതന്‍ പാഴ്നിഴല്‍കഷണമായോരു
വിമൂഢദേഹത്തിന്‍ വരണ്ട നാവുകള്‍
കതകിന്നു മുട്ടി കരഞ്ഞു ചോദിപ്പൂ
വിമൂഢദേഹത്തിന്‍ വരണ്ട നാവുകള്‍
കതകിന്നു മുട്ടി കരഞ്ഞു ചോദിപ്പൂ
അകത്താര് അമ്പലപ്പടിക്കകത്താര്
പുറത്താര് തേങ്ങല്‍ക്കണങ്ങളിറ്റി
അങ്ങകത്തുനിന്നാരോ ഞരങ്ങിക്കേള്‍ക്കുന്നു
പുറത്താര് തേങ്ങല്‍ക്കണങ്ങളിറ്റി
അങ്ങകത്തുനിന്നാരോ ഞരങ്ങിക്കേള്‍ക്കുന്നു
പൊളിഞ്ഞ പീടത്തിന്‍ചുവട്ടില്‍
ഈര്‍ച്ചവാള്‍മുനകളില്‍
കട്ടിയിരുള്‍ത്തലകളില്‍ പിടഞ്ഞും
പിന്നെയുമമര്‍ന്നുനീറിയും
പൊളിഞ്ഞ പീടത്തിന്‍ചുവട്ടില്‍
ഈര്‍ച്ചവാള്‍മുനകളില്‍
കട്ടിയിരുള്‍ത്തലകളില്‍ പിടഞ്ഞും
പിന്നെയുമമര്‍ന്നുനീറിയും
വിശപ്പിന്‍കരങ്ങളില്‍ വിലങ്ങുപേറിയും
അണുവിന്നുള്ളിലും വിഷജ്ജ്വരംനീറി
ഉയരും വായുവിന്‍ ഉയിര് ചോര്‍ത്തിയും
ഉയരെ താഴെയും വശങ്ങളും കെട്ടിയടച്ച്
ശ്രീകോവില്‍ ചുമരിന്നുള്ളില്‍ നിന്ന്
ഒരു ചിലന്തിതന്‍ വലപൊട്ടുംപോലെ
ഉറഞ്ഞ നോവിന്‍റെ ഹിമാബഷ്പംപോലെ
ഒരു ചിലന്തിതന്‍ വലപൊട്ടുംപോലെ
ഉറഞ്ഞ നോവിന്‍റെ ഹിമാബഷ്പംപോലെ
അകത്തെ ദേവത ഞരങ്ങി ചോദിപ്പൂ
പുറത്താര് അമ്പലപ്പുറത്തു നില്‍പ്പതാര്
തുറക്കുമോ വാതില്‍ ഒരിക്കല്‍മാത്രം
ഈയെനിക്കുവേണ്ടി ഇന്നൊരിക്കലെങ്കിലും
ഈയെനിക്കുവേണ്ടി ഇന്നൊരിക്കലെങ്കിലും
ചിലക്കുമൊച്ചയില്‍ വിളിച്ചു കേഴുന്നുണ്ട്
ഉടലിന്‍ നാവുകള്‍ വെളിയിലപ്പോഴും
പടിവാതില്‍ താഴിട്ടടച്ചതാരാവോ
പടിവാതില്‍ താഴിട്ടടച്ചതാരാവോ
അകത്തുനിന്നാണോ പുറത്തുനിന്നാണോ

0 comments: