Saturday, October 29, 2011

ഗംഗ








നിന്നെക്കുറിച്ചാരു പാടും ദേവി
നിന്നെത്തിരഞ്ഞാര് കേഴും
സ്മൃതിയിലും പുണ്യം തളിക്കുന്ന ഗംഗേ
സ്മൃതിയിലും പുണ്യം തളിക്കുന്ന ഗംഗേ
വരള്നാവ് താഴുമീ വംശതീരങ്ങളില്‍
നിന്‍ നെഞ്ചിനുറവാരു തേടും
നിന്നെക്കുറിച്ചാരു പാടും ദേവി
നിന്നെത്തിരഞ്ഞാര് കേഴും
സ്മൃതിയിലും പുണ്യം തളിക്കുന്ന ഗംഗേ
സ്മൃതിയിലും പുണ്യം തളിക്കുന്ന ഗംഗേ
വരള്നാവ് താഴുമീ വംശതീരങ്ങളില്‍
നിന്‍ നെഞ്ചിനുറവാരു തേടും
നിന്‍ നെഞ്ചിനുറവാരു തേടും
അരികെ വെണ്തിങ്കളില്‍ തേനുണ്ണുവോരുണ്ട്
വിരിവച്ചു വാഴ്ച്ചക്കൊരുങ്ങുവോരുണ്ട്
അരികെ വെണ്തിങ്കളില്‍ തേനുണ്ണുവോരുണ്ട്
വിരിവച്ചു വാഴ്ച്ചക്കൊരുങ്ങുവോരുണ്ട്
നിമിഷനിധിയെണ്ണിപ്പഴന്തുണിക്കിഴികെട്ടി
നിലവറ നിറക്കുന്ന വൈശ്രവണനുണ്ട്
ഭക്തന്റെ വീര്‍പ്പും വിയര്‍പ്പും പൊലിപ്പിച്ചു
ഭുക്തിക്കൊരുങ്ങുന്ന ഭൂതഗണമുണ്ട്
ചെറ്റും മറക്കാത്ത നാണത്തിനാല്‍
ബ്രഹ്മവിദ്യക്ക്‌ ഭാഷ്യം ചമക്കുവോരുണ്ട്
ദുഷ്ടതന്ത്രങ്ങളില്‍ സിദ്ധിയേറ്റി കപില
ദൃഷ്ടികള്‍ നേടി ചമഞ്ഞിരിപ്പോരുണ്ട്
ഇവിടെയിച്ചുടലയെ വിഭൂതിയാക്കി
ഇവിടെയിച്ചുടലയെ വിഭൂതിയാക്കി
തിലകമിരു നേരവും ചാര്‍ത്തി നാമം ജപിക്കുന്ന
നാഭിയില്‍ നാദം വിശന്നു വിളി കൂട്ടുന്ന
ഞങ്ങളുണ്ട് ഭാരതീയരുണ്ട്
ഇവിടെയിച്ചുടലയെ വിഭൂതിയാക്കി
തിലകമിരു നേരവും ചാര്‍ത്തി നാമം ജപിക്കുന്ന
നാഭിയില്‍ നാദം വിശന്നു വിളി കൂട്ടുന്ന
ഞങ്ങളുണ്ട് ഭാരതീയരുണ്ടെങ്കിലും
നിന്നെക്കുറിചാര് പാടും
നിന്നെക്കുറിചാര് പാടും
നവസര്‍ഗ്ഗശൈലിക്ക് ശ്രീഗോമുഖംതെളി
ച്ചൊരുപക്വശാഖയിട്ടോഴുകി നീ
നവസര്‍ഗ്ഗശൈലിക്ക് ശ്രീഗോമുഖംതെളി
ച്ചൊരുപക്വശാഖയിട്ടോഴുകി നീ
ഒഴുകിനീ വിരജിച്ച ത്രിപദങ്ങളില്‍
ഒഴുകിനീ വിരജിച്ച ത്രിപദങ്ങളില്‍
മണ്ഞരമ്പുകളില്‍ ജീവിതക്രമതാളസംഹാര
സൃഷ്ടി സ്ഥിതികളില്‍
ചിതലും ചെതുമ്പലും വ്യാളീവിലങ്ങളും
ചകിത സ്വപ്നങ്ങളും ഞങ്ങള്‍ പെരുക്കവേ
ഹിമപുഷ്പകങ്കണവുമൂരിത്തമസ്സിന്റെ
ഗിരിഗുഹയിലെങ്ങോ നിഗൂഡതയിലെങ്ങോ
നീ പതിതപാവനി മരഞ്ഞതാണോ
നീ പതിതപാവനി മരഞ്ഞതാണോ
വ്യോമനീലജട നിന്നെയുമൊളിചതാണോ
വ്യോമനീലജട നിന്നെയുമൊളിചതാണോ
ഗംഗേ തപശാന്തി തീരത്ത സംഗെ
ഗംഗേ തപശാന്തി തീരത്ത സംഗെ
എന്റെ ഹൃദയവിശ്വത്തിലെ ചെറുകുന്നിമണികളില്‍
മൃദുലയാണതുലയാണീഭൂമി
ഇവിടെയൊരു കനലായെരിച്ചതുമിവന്‍തന്നെ
കണ്മഷക്കറയിലെരിയുന്നതുമിവന്‍തന്നെ
വീണ്ടുമീ കനലിനെ കവിതയായ്‌ വിരിയിചെടുക്കുവാന്‍
ചമതയിലോരമ്പിളിപ്പൊന്‍കല വിടര്‍ത്തുവാന്‍
ഇവിടെത്തപസ്സിനിന്നാര്‍ക്ക് നേരം
ഇവിടെത്തപസ്സിനിന്നാര്‍ക്ക് നേരം
ഇരുളും വെളിച്ചവും
സമരേഖയാണെന്നുമല്ലെന്നുമോതിയും തല്ലിയുംമേഥകള്‍
ഇരുളും വെളിച്ചവും
സമരേഖയാണെന്നുമല്ലെന്നുമോതിയും തല്ലിയുംമേഥകള്‍
ദിനരാത്ര ഹൃയദയം തുരന്നു മേദാശ്വത്തെ നേടുവാന്‍
ഉളില്‍ കരിങ്കടല്‍ തീര്‍ക്കവേ
ആശ്വസഹശയനത്തിന്നൂഴം തിരക്കവേ
ഇവിടെത്തപസ്സിനിന്നാര്‍ക്ക് നേരം
ഇവിടെത്തപസ്സിനിന്നാര്‍ക്ക് നേരം
ആവികള്‍ ച്ചുമയ്ക്കുന്ന മര്‍ത്യയന്ത്രങ്ങളില്‍
ജീവന്‍ തുരുമ്പിച്ചടര്ന്നു വീഴ്കെ
സാമ ഗാനാമൃതത്തിന്നു നാവു നീട്ടും
കിളിപ്പൂങ്കരളില്‍ അമ്ലബാണം തുളക്കെ
ഇവിടെത്തപസ്സിനിന്നാര്‍ക്ക് നേരം
ഇവിടെത്തപസ്സിനിന്നാര്‍ക്ക് നേരം
ചെറുമിഴിപ്പൂവിന്റെയിതള്‍തുറക്കാന്‍
ഈറ്റുനോവാല്‍പ്പിടക്കുമീതുമ്പതന്നുദരത്തില്‍
നക്രങ്ങള്‍പാടിനാല്‍ വേദനയുഴുംപോള്‍
വക്രപ്പെരുംപാറ്റ പെറ്റുപെരുകുമ്പോള്‍
ഇവിടെത്തപസ്സിനിന്നാര്‍ക്ക് നേരം
ഇവിടെത്തപസ്സിനിന്നാര്‍ക്ക് നേരം
ഒരുതുള്ളി ഒരുതുള്ളി എന്നുകേണാകാശ
മരുഭൂമി താണ്ടുമീ കാറ്റിന്റെ ഒട്ടകം
ഒരുതുള്ളി ഒരുതുള്ളി എന്നുകേണാകാശ
മരുഭൂമി താണ്ടുമീ കാറ്റിന്റെ ഒട്ടകം
കരയാനെടുത്തൊരു സ്വരഭാഷ്പവും
ദൂര നഖമാര്‍ന്ന കഴുകാന്‍ കവര്‍ന്നു പോകുമ്പോള്‍
ഇവിടെത്തപസ്സിനിന്നാര്‍ക്ക് നേരം
നീലിമക്കപ്പുറത്താസുരഹതിക്ക്ശിവതെജസ്സുപോറ്റിയൊരു
നിന്റെ തീരങ്ങളില്‍
നീലിമക്കപ്പുറത്താസുരഹതിക്ക്ശിവതെജസ്സുപോറ്റിയൊരു
നിന്റെ തീരങ്ങളില്‍
ആനവച്ചിതയിലാത്മാവിന്‍ജഡംവച്ചു
വായ്ക്കരിയിടാന്‍ തലച്ചോറുകള്‍ മെതിച്ച്
കട്ടത്തലക്കലീ മണ്കുടമുടക്കുവാന്‍
കച്ചകെട്ടിച്ചുവടുവക്കെ
ഇവിടെത്തപസ്സിനിന്നാര്‍ക്ക് നേരം
ഇവിടെത്തപസ്സിനിന്നാര്‍ക്ക് നേരം
സത്യത്തിനോത്തോരു തപമില്ലപോല്‍
ആത്മശാന്തിപോലൊരു ബന്ധു വേറില്ലപോല്‍
സത്യത്തിനോത്തോരു തപമില്ലപോല്‍
ആത്മശാന്തിപോലൊരു ബന്ധു വേറില്ലപോല്‍
തപമറ്റ്‌തുണയറ്റ്താവഴിക്കൂററ്റ്
തടപോട്ടിയടയുന്നുമാനുഷ്യകംപിന്നെ
ശിവശൈലമേത് ശിവജഡയേത്
ത്യാഗമേ ഹിതമെന്നതറിയുന്ന ഋഷിഹൃദയമേത്
ഏതോ പുരാവൃത്ത മധുരം കണക്കുന്ന
വര്‍ത്തമാനത്തിന്റെ നാക്കിലയില്‍നിന്ന്‍
ഏതോ പുരാവൃത്ത മധുരം കണക്കുന്ന
വര്‍ത്തമാനത്തിന്റെ നാക്കിലയില്‍നിന്ന്‍
ഞാനൊരു വറ്റു തപ്പിപ്പെറുക്കി മിഴിനീര്‍ തൊട്ട്
പിതൃതര്‍പ്പണത്തിനോരുങ്ങുംപോള്‍
ഇതുപോലുമിനി വേണ്ട വേണ്ടെന്നു ചോല്ലുന്നതാര്
വിഷഗര്‍ഭത്തിലുരുവാര്‍ന്ന ഭൂപാലനോ
കഠിനശിലയില്‍ തപം കൊണ്ട പുണ്യവാനോ
ഭ്രമണചക്രത്തില്‍നിന്നൂര്‍ന്ന ഭൂഗോളമോ
എവിടെത്തപം ചെയ്യുമിവിടെ
എവിടെത്തപം ചെയ്യുമിവിടെ
ഒരു സൂചിക്ക് പഴുതറ്റവറുതിപ്പറമ്പുകളില്‍
ശാല്‍മലിച്ചുവടെങ്കിലും തേടിയലയുന്നവര്‍ക്കെന്നു
മലയാന്‍ വിധി മിഴികളുഴിയാന്‍ വിധി
വിധിയിലുറയുന്നോരീ മൌനമൃതിശിലാഖണ്ഡത്തില്‍
എരികാല്‍ ചവിട്ടിക്കുടഞ്ഞ്
ഞാനഴലിന്റെ മഷിയിട്ടു നോക്കുമ്പോള്‍
ആഴത്തിലെങ്ങോ കമണഢലുവിലുറയുന്നഗംഗ
വിശ്വം വഷക്കാരമാക്കി എന്‍ പ്രാണന്‍
ഈവാക്കിന്‍ സഹസ്രാരബിന്ദുവിലുണര്‍ത്തവേ
വിശ്വം വഷക്കാരമാക്കി എന്‍ പ്രാണന്‍
ഈവാക്കിന്‍ സഹസ്രാരബിന്ദുവിലുണര്‍ത്തവേ
ബ്രഹ്മഗിരിശിഖരമതിലെങ്ങുനിന്നോ
രുദ്ര തമ്പുരുവുണര്‍ത്തുന്ന മന്ത്രനാദം
വന്‍മദശരീരമെരിയുന്ന ചാരം
രൌദ്രതാണ്ഡവമുണര്‍ന്നാടുമഗ്നിമേളം
ശൈവവശക്തിയടിയുന്ന വൈകുണ്ഢത്തില്‍
ശേഷന്റെ തല്പ്പത്തിലൊരു വിഷ്ണുസുപ്രഭാതം
ഹരിപാദനഗരം എന്‍ ഹൃദയത്തിലാഴുമോ
ഹര ജടാജൂഡമാം ബോധം തുരക്കുമോ
ഹരിപാദനഗരം എന്‍ ഹൃദയത്തിലാഴുമോ
ഹര ജടാജൂഡമാം ബോധം തുരക്കുമോ
ജീവന്റെ നിശ്ചലകമണ്ഡലു തുളുംപുമോ
നീ ഉണര്‍ന്നൊഴുകുമോ ഗംഗെ
നീ ഉണര്‍ന്നൊഴുകുമോ ഗംഗെ

0 comments: