ഓ എന്‍ വി
- ഈ പുരാതന കിന്നരം
- പ്രവാസി
- ചത്തവേരുകള്‍
- കൊച്ചുദുഖങ്ങള് ഉറങ്ങു
- മദ്യാഹ്നഗീതം
- മയില്‍പ്പീലി
- മുത്തശ്ശിമുല്ല
- മുത്തിയും ചോഴിയും
- കാളവണ്ടിക്കാരന്റെ പാട്ട്
- ഒരു തൈനടുമ്പോള്‍
- ഒരു ഭൂമിഗീതം കൂടി
- പാണന്റെ ദുഖം
- പഴയൊരു പാട്ട്
- പെങ്ങള്
- രോഗം
- ശാര്ണകപ്പക്ഷി
- സ്മൃതിതാളങ്ങള്‍
- സോജാ,,,
- ഉപ്പ്
- വെറുമൊരു ആത്മഗതം
- വെറുതെ
- ആരോട് യാത്ര പറയേണ്ടു
- ബാവുല്‍ഗായകന്‍
- ഭൂമിക്കൊരു ചരമഗീതം
- മരണാനന്തരം
- അന്യന്
- ഓട്ടുവിളക്ക്
- മണ്‍ചിരാത്
- കല്ലുകള്‍
- ഒരു ജന്മനാളിന്
- രക്തദാനം
- അപരാഹ്നം
- അശാന്തിപര്‍വ്വം
- ചോറൂണ്
- മണ്ണെണ്ണവിളക്ക്
- കൊയ്ത്ത്
- മുത്തച്ഛന്
- ഒടുക്കത്തെ പകലിന്റെ സാക്ഷി
- ഒടുവില്‍ ഞാന്‍
- സരയുവിലേക്ക്
- വീട്
- കുഞ്ഞേടത്തി
- അമ്മ വിളിക്കുന്നു
- ആവണിപ്പാടം
- അസ്തമയം
- അഗ്നി
- ആകാശവും എന്റെ മനസ്സും
- എന്തിനിന്നും പൂത്തു
- അമ്മ
- ഗോതമ്പുമണികള്‍
- നിലാവിന്റെ ഗീതം
- യാത്ര
- മലയാളം
- നീയില്ലാത്തൊരോണം
- കൃഷ്ണപക്ഷത്തിലെ പാട്ട്
- നിശാഗന്ധി നീയെത്ര ധന്യ
അനില്‍ പനച്ചൂരാന്
മധുസൂദനന് നായര്‍
- തിരസ്കാരം
- കുട്ടിയും തള്ളയും
- തുമ്പിപ്പാട്ട്
- ഹെഡ്മാസ്റ്ററും ശിഷ്യനും
- ഖുറാന്
- ഗാന്ധിസ്മാരകം
- അമ്മയുടെ എഴുത്തുകള്‍
- ബാലശാപങ്ങള്‍
- ഭാരതീയം
- ഗാന്ധി
- മേഘങ്ങളേ കീഴടങ്ങുവിന്
- ഒരു കിളിയും അഞ്ചു വേടന്മാരും
- സന്താനഗോപാലം
- അകത്താര് പുറത്താര്
- ഗംഗ
- മായിയമ്മ
- ഒഴുക്കില്‍ ശവം തന്നെ
- ഇരുളിന് മഹാനിദ്രയില്‍
- അഗ്നിസത്യങ്ങള്
- നാറാണത്തുഭ്രാന്തന്
- അഗസ്ത്യഹൃദയം
- പ്രണയം
ഇടശ്ശേരി
ആശാന്
വൈലോപ്പിള്ളി
കുരീപ്പുഴ
വയലാര്‍
കാവാലം
സുഗതകുമാരി
മുരുകന് കാട്ടാക്കട
അയ്യപ്പന്
ചുള്ളിക്കാട്
JKS വീട്ടൂര്‍
സുദര്ശനന്
Saturday, October 29, 2011
മായിയമ്മ
കടല്‍മുങ്ങി കാലം കറുത്ത് വെളുക്കുമ്പോള്‍
കരയിലിരിക്കുന്നു മായിയമ്മ
കടലുകള്‍ കാഞ്ഞു ചുവന്നു കറുക്കുമ്പോള്‍
കരയേറെക്കവിയുന്നു മായിയമ്മ
കടല്‍മുങ്ങി കാലം കറുത്ത് വെളുക്കുമ്പോള്‍
കരയിലിരിക്കുന്നു മായിയമ്മ
കടലുകള്‍ കാഞ്ഞു ചുവന്നു കറുക്കുമ്പോള്‍
കരയേറെക്കവിയുന്നു മായിയമ്മ
കരയുന്നില്ല ചിരിക്കുന്നില്ല
കടലാളും കണ്ണുള്ള മായിയമ്മ
കരയുന്നില്ല ചിരിക്കുന്നില്ല
കടലാളും കണ്ണുള്ള മായിയമ്മ
കനവ് ചിക്കുന്നില്ല കഥകളോര്‍ക്കുന്നില്ല
കടലാഴം കരളുള്ള മായിയമ്മ
കനവ് ചിക്കുന്നില്ല കഥകളോര്‍ക്കുന്നില്ല
കടലാഴം കരളുള്ള മായിയമ്മ
ആരോ കല്ലിലടിച്ചൊരു
താമരത്താരാണെന്ന് പറഞ്ഞേക്കാം
ആരോ കല്ലിലടിച്ചൊരു
താമരത്താരാണെന്ന് പറഞ്ഞേക്കാം
തീരാചെയ്‌വന ചേതംകൂട്ടിയ
നാരിയായ് നാളേക്കുറിചേക്കാം
തീരാചെയ്‌വന ചേതംകൂട്ടിയ
നാരിയായ് നാളേക്കുറിചേക്കാം
എല്ലാമുള്ളവള്‍ എല്ലാരുമുല്ലവള്‍
കൊല്ലാക്കാലം കടിച്ചെറിഞ്ഞോള്‍
എല്ലാമുള്ളവള്‍ എല്ലാരുമുല്ലവള്‍
കൊല്ലാക്കാലം കടിച്ചെറിഞ്ഞോള്‍
പുണ്യവും പാപവും നിര്‍വ്വാണത്തിര
എണ്ണാന്‍ മുങ്ങിയലക്കുമ്പോള്‍
പുണ്യവും പാപവും നിര്‍വ്വാണത്തിര
എണ്ണാന്‍ മുങ്ങിയലക്കുമ്പോള്‍
മണ്ണിന്നുപ്പ്കുറുക്കാന്‍ തുള്ളികള്‍
തന്നെത്തുലച്ചു വിയര്‍ക്കുമ്പോള്‍
മണ്ണിന്നുപ്പ്കുറുക്കാന്‍ തുള്ളികള്‍
തന്നെത്തുലച്ചു വിയര്‍ക്കുമ്പോള്‍
വേദം മുറിയുന്ന നാവുകളില്‍
ദാഹക്ലെതം പൊട്ടിയോലിക്കുമ്പോള്‍
വേദം മുറിയുന്ന നാവുകളില്‍
ദാഹക്ലെതം പൊട്ടിയോലിക്കുമ്പോള്‍
ഓരോതുള്ളിവിട്ടോരോതുള്ളിയായ്
ജീവന്റെയക്ഷരം മായുമ്പോള്‍
ഓരോതുള്ളിവിട്ടോരോതുള്ളിയായ്
ജീവന്റെയക്ഷരം മായുമ്പോള്‍
വെയിലും നിലാവും വെള്ലായം കൊള്ളുന്ന
ചിടയില്‍ ചിരിക്കുന്നു കൈലാസം
കാലമളക്കുവാന്‍ കാലേ നീട്ടിയ
കാലില്‍ മുത്തുന്നു മൂവോളം
വെയിലും നിലാവും വെള്ലായം കൊള്ളുന്ന
ചിടയില്‍ ചിരിക്കുന്നു കൈലാസം
കാലമളക്കുവാന്‍ കാലേ നീട്ടിയ
കാലില്‍ മുത്തുന്നു മൂവോളം
കാശി രാമെശ്വരമോടിയെത്തുന്നതാം
കാവടിക്കാറ്റുകളാടിയാലും
കാശി രാമെശ്വരമോടിയെത്തുന്നതാം
കാവടിക്കാറ്റുകളാടിയാലും
മുടിയിലും മാറിലും തീയാളുന്നൊരാ
മടവയര്‍ പാണ്ടിക്ക് തുള്ളിയാലും
മുടിയിലും മാറിലും തീയാളുന്നൊരാ
മടവയര്‍ പാണ്ടിക്ക് തുള്ളിയാലും
കണ്ണെങ്ങുമില്ലാതെ കാതെങ്ങുമോര്‍ക്കാതെ
കല്ലായിരിക്കുന്നു മായിയമ്മ
കണ്ണെങ്ങുമില്ലാതെ കാതെങ്ങുമോര്‍ക്കാതെ
കല്ലായിരിക്കുന്നു മായിയമ്മ
ശംഖും പാശിയും വില്‍ക്കുന്ന പൈതങ്ങള്‍
തങ്ങളില്‍ത്തല്ലിത്തലോടുമ്പോള്‍
ശംഖും പാശിയും വില്‍ക്കുന്ന പൈതങ്ങള്‍
തങ്ങളില്‍ത്തല്ലിത്തലോടുമ്പോള്‍
കോവിലും പള്ളിയും കൊയ്മക്ക് തങ്ങളില്‍
കമ്പം നടത്തിക്കയര്‍ക്കുമ്പോള്‍
കോവിലും പള്ളിയും കൊയ്മക്ക് തങ്ങളില്‍
കമ്പം നടത്തിക്കയര്‍ക്കുമ്പോള്‍
കന്നിയോരുത്തി തന്‍ കൈപ്പിള്ളക്കിത്തിരി
കഞ്ഞിത്തെളിതെടി ചുറ്റുമ്പോള്‍
കന്നിയോരുത്തി തന്‍ കൈപ്പിള്ളക്കിത്തിരി
കഞ്ഞിത്തെളിതേടി ചുറ്റുമ്പോള്‍
രാധാകൃഷ്ണസങ്കീര്‍ത്തനം തീരത്ത്
രാസലീലക്ക് നടക്കുമ്പോള്‍
രാധാകൃഷ്ണസങ്കീര്‍ത്തനം തീരത്ത്
രാസലീലക്ക് നടക്കുമ്പോള്‍
മേനിയില്‍ വാടും കൊഴുന്നിനും
കയ്യിലെ മാലക്കുമൊപ്പം വിലപേശി
മേനിയില്‍ വാടും കൊഴുന്നിനും
കയ്യിലെ മാലക്കുമൊപ്പം വിലപേശി
കയ്യില്‍ കിട്ടിയ ചില്ലിയുംകൊണ്ടൊരു
കോലംകെട്ട കുരുന്നു പെണ്ണ്
ചാരത്തു വന്നു തിരക്കുന്നമ്മക്ക്
ചോറോ കഞ്ഞിയോ ശാപ്പാട്
ചാരത്തു വന്നു തിരക്കുന്നമ്മക്ക്
ചോറോ കഞ്ഞിയോ ശാപ്പാട്
ചുണ്ടില്‍ ചലിക്കാതെ ചിന്തയില്‍ കായാതെ
ചുമ്മാതിരിക്കുന്നു മായിയമ്മ
ചുണ്ടില്‍ ചലിക്കാതെ ചിന്തയില്‍ കായാതെ
ചുമ്മാതിരിക്കുന്നു മായിയമ്മ
എപ്പോഴുമമ്മയെ ചുറ്റിനടക്കുന്നു
നായ്ക്കോലം കൊണ്ട നാലുമക്കള്‍
എപ്പോഴുമമ്മയെ ചുറ്റിനടക്കുന്നു
നായ്ക്കോലം കൊണ്ട നാലുമക്കള്‍
ആകാശങ്ങള്‍ പറയുന്നവര്‍ അമ്മക്ക്
അന്നം കൊണ്ട് കൊടുക്കുമത്രേ
ആകാശങ്ങള്‍ പറന്നവര്‍ അമ്മക്ക്
അന്നം കൊണ്ട് കൊടുക്കുമത്രേ
രാവില്‍ താരകള്‍ തീരത്തിരകളില്‍
തേവാരപ്പദം പാടുമത്രേ
രാവില്‍ താരകള്‍ തീരത്തിരകളില്‍
തേവാരപ്പദം പാടുമത്രേ
എങ്ങും തങ്ങുവാനില്ലാത്ത കാറ്റുകള്‍
ഭിക്ഷാംദേഹി പുലമ്പുമത്രേ
എങ്ങും തങ്ങുവാനില്ലാത്ത കാറ്റുകള്‍
ഭിക്ഷാംദേഹി പുലമ്പുമത്രേ
പിച്ചപ്പാവമെന്നോതിക്കൊണ്ടമ്മതന്‍
ചിത്രമോരുത്തനെടുക്കുന്നു
പിച്ചപ്പാവമെന്നോതിക്കൊണ്ടമ്മതന്‍
ചിത്രമോരുത്തനെടുക്കുന്നു
ചുറ്റിനടക്കും പരദേശിക്കത്
കിട്ടും പണത്തിനു വില്‍ക്കുന്നു
വില്‍ക്കാശിട്ടവന്‍ ചൂതാട്ടത്തിന്
സത്രക്കൊവണി കേറുന്നു
വില്‍ക്കാശിട്ടവന്‍ ചൂതാട്ടത്തിന്
സത്രക്കൊവണി കേറുന്നു
വന്നും പോയുമിരിക്കുന്നോര്‍
ഒരു കണ്ണും കണ്ടു മടങ്ങുമ്പോള്‍
വന്നും പോയുമിരിക്കുന്നോര്‍
ഒരു കണ്ണും കണ്ടു മടങ്ങുമ്പോള്‍
കണ്ടോ പാവമോരമ്മയിതെന്നെ
കൌതുകം മക്കള്‍ക്ക് കാട്ടുന്നു
കണ്ടോ പാവമോരമ്മയിതെന്നെ
കൌതുകം മക്കള്‍ക്ക് കാട്ടുന്നു
അസ്തമയങ്ങള്‍ ഉദയങ്ങള്‍ എത്രയോ
കണ്ടവള്‍ കാണാതിരിക്കുന്നു
അസ്തമയങ്ങള്‍ ഉദയങ്ങള്‍ എത്രയോ
കണ്ടവള്‍ കാണാതിരിക്കുന്നു
കന്യക വാഴുന്നു കോവിലില്‍ അമ്മക്ക്
കണ്മണിയാണിവളെന്നാളും
കന്യക വാഴുന്നു കോവിലില്‍ അമ്മക്ക്
കണ്മണിയാണിവളെന്നാളും
മൂവേഴ് വട്ടം കടഞ്ഞ് കടലൊരു
മൂക്കുത്തി പണ്ടിവള്‍ക്കിട്ടു പോല്‍
മൂവേഴ് വട്ടം കടഞ്ഞ് കടലൊരു
മൂക്കുത്തി പണ്ടിവള്‍ക്കിട്ടു പോല്‍
മൂന്നു കടല്‍ താണ്ടി പായുന്ന വെട്ടം
ആമൂക്കുത്തിക്കുണ്ടായിരുന്നു പോല്‍
മൂന്നു കടല്‍ താണ്ടി പായുന്ന വെട്ടം
ആമൂക്കുത്തിക്കുണ്ടായിരുന്നു പോല്‍
ഏതു കടലിലും എതിരുട്ടില്‍പ്പോലും
ആ വെട്ടമുണ്ടായിരുന്നുപോല്‍
ഏതു കടലിലും എതിരുട്ടില്‍പ്പോലും
ആ വെട്ടമുണ്ടായിരുന്നുപോല്‍
ഏതോ രാത്രിയില്‍ കപ്പലില്‍ വന്നോര്‍ക്കാ
മൂക്കുത്തി ആരാരോ വിറ്റൂ പോല്‍
ഏതോ രാത്രിയില്‍ കപ്പലില്‍ വന്നോര്‍ക്കാ
മൂക്കുത്തി ആരാരോ വിറ്റൂ പോല്‍
ഏതോ രാത്രിയില്‍ കപ്പലില്‍ വന്നോര്‍ക്കാ
മൂക്കുത്തി ആരാരോ വിറ്റൂ പോല്‍
ഇന്നുമീയമ്മയിരിക്കുന്നു തീരത്ത്
മിന്നുന്ന മൂക്കുത്തി തേടീട്ടോ
ഇന്നുമീയമ്മയിരിക്കുന്നു തീരത്ത്
മിന്നുന്ന മൂക്കുത്തി തേടീട്ടോ
കന്യയെ ആരാന്‍ കവര്‍ന്നാലോയെന്ന
കത്തുന്ന പേടിയില്‍ നീറീട്ടോ
കന്യയെ ആരാന്‍ കവര്‍ന്നാലോയെന്ന
കത്തുന്ന പേടിയില്‍ നീറീട്ടോ
ഉണ്ണുന്നില്ല ഉറങ്ങുന്നില്ല
ഊരാകെ പകരുന്ന മായിയമ്മ
ഉരിയാടുന്നില്ല ഉറവുകാട്ടുന്നില്ല
ഉണ്മയറിയുന്നമായിയമ്മ
ഉരിയാടുന്നില്ല ഉറവുകാട്ടുന്നില്ല
ഉണ്മയറിയുന്നമായിയമ്മ
കടല്‍മുങ്ങി കാലം കറുത്ത് വെളുക്കുമ്പോള്‍
കരയിലിരിക്കുന്നു മായിയമ്മ
കടല്‍മുങ്ങി കാലം കറുത്ത് വെളുക്കുമ്പോള്‍
കരയിലിരിക്കുന്നു മായിയമ്മ
കടലുകള്‍ കാഞ്ഞു ചുവന്നു കറുക്കുമ്പോള്‍
കരകടല്‍ കവിയുന്നു മായിയമ്മ
Subscribe to:
Post Comments (Atom)
0 comments:
Post a Comment