Saturday, October 29, 2011

ഒഴുക്കില്‍ ശവം തന്നെ








ഒഴുക്കില്‍ ശവംത്തന്നെ തുഴയും ചങ്ങാടവും
പുഴനീന്തി ഞാനന്തം നിന്‍കരയടുക്കുന്നു
ഒഴുക്കില്‍ ശവംത്തന്നെ തുഴയും ചങ്ങാടവും
പുഴനീന്തി ഞാനന്തം നിന്‍കരയടുക്കുന്നു
ഉയര്‍മേടയില്‍ നിന്റെ മാംസള ജ്വാലാകാരം
ഉലയും പാമ്പിന്‍ കോണി
തൂങ്ങി ഞാന്‍ പ്രാപിക്കുന്നു
ശവഗന്ധവും സര്‍പ്പശാപവും ചുമന്ന്
ആത്മശമനം നിന്നില്‍ത്തന്നെ എന്നുഞ്ഞാന്‍ കിതയ്ക്കുന്നു
മുറിയില്‍ വേണ്പത്തികള്‍ വിരിച്ച വിധ്യുന്‍നാഗം
മിഴിയില്‍ കയം ചൂഴുംമത കാളിന്ദീകാന്തം
മുറിയില്‍ വേണ്പത്തികള്‍ വിരിച്ച വിധ്യുന്‍നാഗം
മിഴിയില്‍ കയം ചൂഴുംമത കാളിന്ദീകാന്തം
നിന്നില്‍ ഞാന്‍ തിളക്കുവാന്‍തുടങ്ങുംന്നേരം
തൊട്ടുമുന്നിലല്ലയോ കേട്ടു ദിവ്യമാം വേണുസ്വാനം
ഒരുമൂലയില്‍ ഉണ്ണിക്കണ്ണന്റെ തെജോരൂപം
കളിയായ്‌ ചിരിക്കുന്ന ചുണ്ടത്തു പുല്ലാംകുഴല്‍
ഒരുമൂലയില്‍ ഉണ്ണിക്കണ്ണന്റെ തെജോരൂപം
കളിയായ്‌ ചിരിക്കുന്ന ചുണ്ടത്തു പുല്ലാംകുഴല്‍
വനമാലയില്‍ കാലം തുളസിപ്പൂനീലയായ്‌
മണമാര്‍ന്നെന്നെക്കൂടെ മാറിലെക്കണക്കുന്നു
ഒരു പൈതലിന്‍ പിച്ചക്കളിയാകുന്നു ഞാനും
ഒരു പൈതലിന്‍ പിച്ചക്കളിയാകുന്നു ഞാനും
ഒരു മാത്രയായ്‌ പൂത്ത ഗാനമാകുന്നു സര്‍വ്വം
പെട്ടന്ന് നീയാ കൃഷ്ണവിഗ്രഹത്തിനുമീതെ
പട്ടുകഞ്ചുകമഴിച്ചിട്ട് അത് മറക്കുന്നു
പെട്ടന്ന് നീയാ കൃഷ്ണവിഗ്രഹത്തിനുമീതെ
പട്ടുകഞ്ചുകമഴിച്ചിട്ട് അത് മറക്കുന്നു
ചില്ലുവെട്ടമായ് ഭ്രമഗീതിയായ്‌ മതദ്രവതാളമായ്
ശമിക്കാത്തോരഗ്നിയായ്‌ സുഖത്തിന്റെ
പല്ലുകള്‍ നഖങ്ങള്‍ നീ താഴ്ത്തവേ
രക്തം വാര്ന്നും എല്ലുകള്‍ ഞെരിഞ്ഞും
ഞാന്‍ നിര്‍വൃതി പുതക്കവേ
രക്തം വാര്ന്നും എല്ലുകള്‍ ഞെരിഞ്ഞും
ഞാന്‍ നിര്‍വൃതി പുതക്കവേ
പത്തികള്‍ പഞ്ചേന്ത്രിയവാടങ്ങള്‍ അടക്കവേ
പത്തികള്‍ പഞ്ചേന്ത്രിയവാടങ്ങള്‍ അടക്കവേ
നേര്‍ത്തകന്നുവോ നീലത്തുളസിപ്പൂവും പാട്ടും
നേര്‍ത്തകന്നുവോ നീലത്തുളസിപ്പൂവും പാട്ടും

0 comments: