Friday, October 28, 2011

പാര്‍വ്വതി






ഒരുപകുതിയില്‍ തൂവെളിച്ചം
മറുപകുതിയില്‍ തീര്‍ത്ഥവര്‍ഷം
ഒരുപകുതിയില്‍ തൂവെളിച്ചം
മരുപകുതിയില്‍ തീര്‍ത്ഥവര്‍ഷം
നീ വരണമാല്യംതന്നതെന്നാത്മഹര്‍ഷം
അറുതിവന്നിതെന്‍ സങ്കട സഹര്‍ഷം
പാര്‍വ്വതി നീ പിറന്നതെന്‍പ്രാണനില്‍
പ്രണയ സങ്കീര്‍ത്തനം പാടിയാടുവാന്‍
പാര്‍വ്വതി നീ പിറന്നതെന്‍പ്രാണനില്‍
പ്രണയ സങ്കീര്‍ത്തനം പാടിയാടുവാന്‍
പൂങ്കിനാവിന്റെ പൂ നുള്ളിനുള്ളിനീ
പൂങ്കിനാവിന്റെ പൂ നുള്ളിനുള്ളിനീ
താരനിശയിലൂടൂറും നിലാവിന്റെ
നീല നൂലില്‍ കുരുത്തും എന്റെ
നേര്‍പകുതി പകുത്തും
ഇടനെഞ്ചിലെ കടുംത്തുടിയില്‍
കാളപ്രപഞ്ചം പടച്ചും
എന്റെ താപസ്സവേനലില്‍ ഹിമബിന്ധുവര്ഷിച്
വന്നുനില്‍പ്പൂ കുഷാരാഷനന്ദിനി
ഒരുമുലയില്‍ മധുരസംഗീതം
ഇണമുലയില്‍ അമൃതംചുരത്തുന്ന കാവ്യം
നീ ചിരിതൂകി നില്‍ക്കുന്ന ഹൃദയം പവിത്രം
അവനറിവു സൃഷ്ടി സ്ഥിതിലയ ചരിത്രം
പാര്‍വ്വതീ നീ നിരഞ്ഞെന്റെ പാനയില്‍
സോമയായ്‌ സുരരാഗസമൃദ്ധിയായ്‌
പാര്‍വ്വതീ നീ നിരഞ്ഞെന്റെ പാനയില്‍
സോമയായ്‌ സുരരാഗസമൃദ്ധിയായ്‌
രാജാസരതിക്രീഡാനുഭൂതിതന്‍
രത്നസിംഹാസനത്തിലെ രാജ്ഞ്ഞിയായ്‌
രാജാസരതിക്രീഡാനുഭൂതിതന്‍
രത്നസിംഹാസനത്തിലെ രാജ്ഞ്ഞിയായ്‌
മൂലപ്രകൃതിയായ് എന്‍ലിംഗസ്പന്ദങ്ങള്‍
മൂലോകമാക്കുന്നദിവ്യപ്രതിഭയായ്‌
ഈ നാടകത്തിലെ നായികാതാരമായ്‌
എന്‍കാമനയിലെ സൌന്ദര്യലഹരിയായ്‌
വന്നണഞ്ഞുനീ ഹിമശൈലനന്ദിനി
ഓര്‍മകളുറഞ്ഞുതുള്ളുന്നൂ
ഒരു യാഗശാലയെരിയുന്നു
ആത്മാവിലഗ്നി വര്‍ഷിച്ച്
പണ്ടുനീ ദക്ഷന്റെ മകളായിരുന്നു
പാര്‍വ്വതീ നീ മറഞ്ഞതെന്‍ ജീവനെ
അഗ്നിയഞ്ചിലും ഇട്ടുപൊള്ളിക്കുവാന്‍
പാര്‍വ്വതീ നീ മറഞ്ഞതെന്‍ ജീവനെ
അഗ്നിയഞ്ചിലും ഇട്ടുപൊള്ളിക്കുവാന്‍
പോന്തിടമ്പായെഴുന്നള്ളി വന്നുനീ
പോര്‍വിളിക്കുന്നോരാസുര ദുര്‍ഗ്ഗങ്ങള്‍
തച്ചുടക്കും ചിലമ്പൊലിനാദമായ്
ആ മന്ത്രണത്തിലലിയുന്ന ഹൃദയമായ്‌
ആരുമില്ലാത്തവര്‍ക്കമ്മയായുമ്മയായ്‌
എന്റെ ജീവിതം പങ്കിടാന്‍ വന്നിടും
പൂങ്കനിവിന്‍റെ പാല്ക്കിണ്ണമാണ്നീ
എന്റെ ജീവിതം പങ്കിടാന്‍ വന്നിടും
പൂങ്കനിവിന്‍റെ പാല്ക്കിണ്ണമാണ്നീ
നീലജലാകത്തിന്റെ കമ്പളം നീക്കി
വേണ്മുകിലിന്റെ കൂനകള്‍ പോക്കി
നീലജലാകത്തിന്റെ കമ്പളം നീക്കി
വേണ്മുകിലിന്റെ കൂനകള്‍ പോക്കി
എത്തിനോക്കുന്നു നീയുഷസന്ധ്യയായ്‌
സത്വചിത്താനന്ദ സര്‍വ്വാതിസാരമായ്‌
പാര്‍വ്വതീ നീ പുകഞ്ഞെന്റെ മേനിയില്‍
അഷ്ടഗന്ധസുഗന്ധം പരത്തുന്നു
പാര്‍വ്വതീ നീ പുകഞ്ഞെന്റെ മേനിയില്‍
അഷ്ടഗന്ധസുഗന്ധം പരത്തുന്നു
പത്തുദിക്കുംനിറഞ്ഞു കുമിഞ്ഞിടും
പത്മനാഭപുരം കത്തുമാവിഷം
ലോകരക്ഷാര്‍ത്ഥമാഹരിച്ചീടവേ
എന്‍ കഴുത്തില്‍ പിടിച്ചു മുറുക്കി നീ
നീലവാനൊലിയേകുന്നു ജീവന്റെ തീ
തിരിച്ചെകി യവ്വ്വനം നല്‍കുന്നു
നീലവാനൊലിയേകുന്നു ജീവന്റെ തീ
തിരിച്ചെകി യവ്വ്വനം നല്‍കുന്നു
പാര്‍വ്വതീ നീ കിനിഞ്ഞെന്‍ കുടന്നയില്‍
ഗംഗയായ് ഗൂഡശീതളസ്പര്‍ശമായ്
പാര്‍വ്വതീ നീ കിനിഞ്ഞെന്‍ കുടന്നയില്‍
ഗംഗയായ് ഗൂഡശീതളസ്പര്‍ശമായ്
കാമനെച്ചുട്ട കണ്ണുനിന്‍ കണ്ണേറു
കൊണ്ടുമാഞ്ഞിന്റെ താഴ്വരയാകുന്നു
കാമനെച്ചുട്ട കണ്ണുനിന്‍ കണ്ണേറു
കൊണ്ടുമാഞ്ഞിന്റെ താഴ്വരയാകുന്നു
താമരത്തണ്ട് കണ്ടുഞാനെന്നിലെ
ഹംസമാര്‍ഗ്ഗം തുറന്നു നീ തന്നുവോ
താമരത്തണ്ട് കണ്ടുഞാനെന്നിലെ
ഹംസമാര്‍ഗ്ഗം തുറന്നു നീ തന്നുവോ
കേസരത്തില്‍ ചവിട്ടി ചവിട്ടി ഞാന്‍
നിന്‍ വരാടകം ചുറ്റിനടക്കട്ടെ
കേസരത്തില്‍ ചവിട്ടി ചവിട്ടി ഞാന്‍
നിന്‍ വരാടകം ചുറ്റിനടക്കട്ടെ
നിന്റെ ചിന്താമണിഗ്രഹവാതിലില്‍
എന്റെ കാതല്‍ അലിഞ്ഞു ചേരുന്നിതാ
നിന്റെ ദേഹം പ്രതക്ഷിണം ചെയ്തുഞ്ഞാന്‍
നിന്റെമധ്യത്തമരട്ടെ താന്ത്രികചിത്രമായ്‌
അഞ്ചു വര്‍ണ്ണംച്ചുരത്തട്ടെ
പിന്നെ നിന്റെ മന്ത്രമായ്‌ മൌനം ഭുജിക്കട്ടെ
പാര്‍വതീ ഞാന്‍ മറഞ്ഞു നിന്‍
മാധകത്താലിയില്‍
നാദബിന്ധുവായ്‌ ആധിപരാഗമായ്‌
പാര്‍വതീ ഞാന്‍ മറഞ്ഞു നിന്‍
മാധകത്താലിയില്‍
നാദബിന്ധുവായ്‌ ആധിപരാഗമായ്‌
പങ്കുചേരുന്നു ഞാന്‍ നിന്‍ പകുതിയായ്‌
ലോകമങ്കുരിപ്പിക്കാന്നടക്കുവാന്‍
പങ്കുചേരുന്നു ഞാന്‍ നിന്‍ പകുതിയായ്‌
ലോകമങ്കുരിപ്പിക്കാന്നടക്കുവാന്‍
ആദ്യരാഗം തുളുമ്പിതുളുമ്പിയെന്‍
ജീവതാളത്തിനുന്മാദമേകുന്നു
ആദ്യരാഗം തുളുമ്പിതുളുമ്പിയെന്‍
ജീവതാളത്തിനുന്മാദമേകുന്നു
നാഗമായ്‌ ഞാനിഴഞ്ഞു കേറുന്നുനിന്‍
താരുടലില്‍ തുഷാരാര്‍ദ്രനന്ദിനി
നാഗമായ്‌ ഞാനിഴഞ്ഞു കേറുന്നുനിന്‍
താരുടലില്‍ തുഷാരാര്‍ദ്രനന്ദിനി
ഒരുപകുതിയില്‍ തൂവെളിച്ചം
മരുപകുതിയില്‍ തീര്‍ത്ഥവര്‍ഷം
നീ വരണമാല്യംതന്നതെന്നാത്മഹര്‍ഷം
അറുതിവന്നിതെന്‍ സങ്കട സഹര്‍ഷം

0 comments: