Friday, October 28, 2011

സ്മൃതിമധുരം







ആദ്യത്തെയനുരാഗം മറക്കുവാനാകില്ല
ആജീവനാന്തമൊരാള്‍ക്കും
ആദ്യത്തെ ചുംബനം മറക്കുവനാകില്ല
പെണ്ണായ്പിറന്നവര്‍ക്കൊന്നും
പെണ്ണായ്പിറന്നവര്‍ക്കൊന്നും
ആദ്യത്തെയനുരാഗം മറക്കുവാനാകില്ല
ആജീവനാന്തമൊരാള്‍ക്കും
ആദ്യത്തെ ചുംബനം മറക്കുവനാകില്ല
അംഗനമാര്‍ക്കൊരുനാളും
അംഗനമാര്‍ക്കൊരുനാളും
കണ്ണനെത്തേടുന്ന രാധയുണ്ടെന്നെന്നും
പെണ്ണിന്‍റെയുള്ളിന്റെയുള്ളില്‍
കണ്ണനെത്തേടുന്ന രാധയുണ്ടെന്നെന്നും
പെണ്ണിന്‍റെയുള്ളിന്റെയുള്ളില്‍
കാണാതെ കാണുന്നുണ്ടവരെന്നുമുള്ളിലെ
പ്രേമസ്വരൂപന്റെ രൂപം
പ്രേമസ്വരൂപന്റെ രൂപം
ആദ്യത്തെയനുരാഗം മറക്കുവാനാകില്ല
ആജീവനാന്തമൊരാള്‍ക്കും
ആദ്യത്തെ ചുംബനം മറക്കുവനാകില്ല
പെണ്ണായ്പിറന്നവര്‍ക്കൊന്നും
പെണ്ണായ്പിറന്നവര്‍ക്കൊന്നും
ഓമനിക്കുന്നെന്നും ഓര്‍മയില്‍ വച്ചൊരു
സംഗമസായൂജ്യഗാനം
ഓമനിക്കുന്നെന്നും ഓര്‍മയില്‍ വച്ചൊരു
സംഗമസായൂജ്യഗാനം
കേള്‍ക്കാതെ കേള്‍ക്കുന്നുണ്ടവരെന്നുമുള്ളിലൊ
രോടക്കുഴല്‍വിളി നാദം
രോടക്കുഴല്‍വിളി നാദം
ആദ്യത്തെയനുരാഗം മറക്കുവാനാകില്ല
ആജീവനാന്തമൊരാള്‍ക്കും
ആദ്യത്തെ ചുംബനം മറക്കുവനാകില്ല
അംഗനമാര്‍ക്കൊരുനാളും
അറിയാതെ വേദനിക്കുന്നെന്നും ആത്മാവില്‍
അരുതാത്ത മോഹങ്ങളോര്‍ത്ത്
അറിയാതെ വേദനിക്കുന്നെന്നും ആത്മാവില്‍
അരുതാത്ത മോഹങ്ങളോര്‍ത്ത്
മുറിയാതെ രക്തമിറ്റുന്നുണ്ട്
പൊയ്പ്പോയ കാലങ്ങളോര്‍ത്ത്
പൊയ്പ്പോയ കാലങ്ങളോര്‍ത്ത്
ആദ്യത്തെയനുരാഗം മറക്കുവാനാകില്ല
ആജീവനാന്തമൊരാള്‍ക്കും
ആദ്യത്തെ ചുംബനം മറക്കുവനാകില്ല
അംഗനമാര്‍ക്കൊരുനാളും

0 comments: