Sunday, November 27, 2011

തുമ്പിപ്പാട്ട്

മധുസൂദനന്‍നായര്‍








ന്നാനാം കൊച്ചു തുമ്പി
എന്കൂടെ പോരുമോ നീ
ഒന്നാനാം കൊച്ചു തുമ്പി
എന്കൂടെ പോരുമോ നീ
നിന്കൂടെ പോന്നുവെന്നാല്‍
എന്തെല്ലാം തരുമെനിക്ക്
നിന്കൂടെ പോന്നുവെന്നാല്‍
എന്തെല്ലാം തരുമെനിക്ക്
ഒന്നാനാം കൊച്ചു തുമ്പി
എന്കൂടെ പോരുമോ നീ
കളിപ്പാനോ കളംതരുവേന്‍
കുളിപ്പാനോ കുളം തരുവേന്‍
കളിപ്പാനോ കളംതരുവേന്‍
കുളിപ്പാനോ കുളം തരുവേന്‍
കുമ്പിടുവാന്‍ കോവിലുണ്ട്
കൂടെവരാന്‍ തേവരുണ്ട്
കുമ്പിടുവാന്‍ കോവിലുണ്ട്
കൂടെവരാന്‍ തേവരുണ്ട്
ഇട്ടിരിക്കാന്‍ പൊന്കുരണ്ടി
കണ്ടിരിക്കാന്‍ കണിവിളക്ക്
ഇട്ടിരിക്കാന്‍ പൊന്കുരണ്ടി
കണ്ടിരിക്കാന്‍ കണിവിളക്ക്
ഒന്നാനാം കൊച്ചു തുമ്പി
എന്കൂടെ പോരുമോ നീ
വെച്ചുണ്ണാന്‍ ചിറ്റുരുളി
ചെറുപാത്രം കോരികയും
വെച്ചുണ്ണാന്‍ ചിറ്റുരുളി
ചെറുപാത്രം കോരികയും
ഇട്ടിരിക്കാന്‍ പൊന്‍തടുക്ക്‌
ഇട്ടുണ്ണാന്‍ പൊന്‍ തളിക
ഇട്ടിരിക്കാന്‍ പൊന്‍തടുക്ക്‌
ഇട്ടുണ്ണാന്‍ പൊന്‍ തളിക
കൈകഴുകാന്‍ കൊച്ചുകിണ്ടി
കൈതോര്‍ത്താന്‍ പുള്ളിപ്പട്ട്
കൈകഴുകാന്‍ കൊച്ചുകിണ്ടി
കൈതോര്‍ത്താന്‍ പുള്ളിപ്പട്ട്
ഒന്നാനാം കൊച്ചു തുമ്പി
എന്കൂടെ പോരുമോ നീ
ഒന്നാനാം കൊച്ചു തുമ്പി
എന്കൂടെ പോരുമോ നീ

2 comments:

പൈമ said...

നല്ല ഉദ്യമം ..മാഷെ ..അതേയ് ഫോളോ ചീയാന്‍ പറ്റുന്നില്ല ..ലിങ്ക് തരണം പൈമ

മണികണ്‍ഠന്‍ said...

എന്ത് പറ്റിയെന്നു നോക്കട്ടെ ട്ടോ