Sunday, November 27, 2011

ഈ പുരാതനകിന്നരം

ഒഎന്‍വി







നീളുമീ രാവില്‍ ഭദ്രേ നിനക്കായ്‌ ഞാന്‍
ഈ പുരാതന കിന്നരം മീട്ടുന്നു
വാക്കുകള്‍ക്കുമതീതമായ്‌ എന്നില്‍
നിന്നെര്‍ക്കെഴുന്നോരീ സ്നേഹം പകരുവാന്‍
ഒന്ന് തൊട്ടാല്‍ ത്രസിക്കുമീ തന്ത്രിയില്‍ നിന്ന്
ഒരു ഭാഷ തോറ്റുകയാണുഞാന്‍
വാക്കുകള്‍ക്കുമതീതമായ്‌ എന്നില്‍
നിന്നെര്‍ക്കെഴുന്നോരീ സ്നേഹം പകരുവാന്‍
ഒന്ന് തൊട്ടാല്‍ ത്രസിക്കുമീ തന്ത്രിയില്‍ നിന്ന്
ഒരു ഭാഷ തോറ്റുകയാണുഞാന്‍
അക്ഷരങ്ങള്‍ അരൂപികളാം
ഏഴു സുസ്വരങ്ങളാണാമോഴിക്കെങ്കിലും
മണ്ണിനെതൊട്ടു വന്ദിക്കുവാന്‍ താണുവന്നിടും അവ
മന്ദ്രമാംസ്ഥായിയില്‍
അക്ഷരങ്ങള്‍ അരൂപികളാം
ഏഴു സുസ്വരങ്ങളാണാമോഴിക്കെങ്കിലും
മണ്ണിനെതൊട്ടു വന്ദിക്കുവാന്‍ താണുവന്നിടും അവ
മന്ദ്രമാംസ്ഥായിയില്‍
മെല്ലെമെല്ലെ അപാരതയോടവ സല്ലപിക്കും
അപരമാം സ്ഥായിയില്‍
മെല്ലെമെല്ലെ അപാരതയോടവ സല്ലപിക്കും
അപരമാം സ്ഥായിയില്‍
ഈ വിതാനത്തിനുള്ളില്‍ ഒതുങ്ങാത്ത ഭാവമേതുണ്ട്
സൂക്ഷ്മമായ്‌ ആര്‍ദ്രമായ്
ഈ വിതാനത്തിനുള്ളില്‍ ഒതുങ്ങാത്ത ഭാവമേതുണ്ട്
സൂക്ഷ്മമായ്‌ ആര്‍ദ്രമായ്
നീയരികിലിരിക്കുക ഭദ്രേ ഞാനീപുരാതന
കിന്നരം മീട്ടിടാം
നീയരികിലിരിക്കുക ഭദ്രേ ഞാനീപുരാതന
കിന്നരം മീട്ടിടാം
ജാലകത്തിന്‍ പഴുതിലൂടെ
നവജാത ചെമ്പകപ്പൂവിനെത്തേടുന്നു
പാവമാമീചെടിയും അതിന്‍സ്നേഹഭാവനകള്‍ക്കൊരു
ഭാഷ തോറ്റുന്നു
ഭൂമി നിന്നെപ്പോല്‍ ഏതോ നിനവിന്റെ
പൂമടിയില്‍ അലസമായ്‌ ചായുന്നു
ചാരെയോ തെല്ല് ദൂരെയോമാറിനിന്നാരദൃശ്യനായ്‌
കിന്നരം മീട്ടുന്നു
കാറ്റുകള്‍ ആ കരാംഗുലി തന്ത്രികള്‍ മീട്ടിടുന്നതിന്‍
ചഞ്ചലാവേഗങ്ങള്‍
മഞ്ഞുതിരും മൃദുസ്വരവും ദലമര്‍മരവും
പുതുമഴചാറ്റലും ചാറ്റലേല്‍ക്കുന്ന
കന്നിമണ്ണിന്‍ നെടുവീര്‍പ്പും ഉന്മത്ത കേകാരവങ്ങളും
കല്ലൊതുക്കില്‍ കഴല്‍ തെന്നിടും
വനകുല്യതന്‍ ഉടുമുണ്ടിന്‍ ഉലച്ചിലും
തന്‍മുറിവുകള്‍ ചുംബിക്കും കാറ്റിനു
നന്ദിയോതും മുളയുടെ മൂളലും
മണ്കലലക്കൂട്ടില്‍ സ്വര്‍ഗ്ഗം ചമക്കുന്ന
വേണ്പിറാക്കള്‍തന്‍ കൊഞ്ചിക്കുറുകലും
സാഗരത്തിന്റെ സ്നേഹജ്വരാതുരമാകുമാത്മാവില്‍
ആക്രന്തനങ്ങളും നാദമെല്ലാംഅലിയും നഭസ്സിന്റെ
നാദപാരമ്യമാംമഹാ മൌനവും
ഹൃദ്യമാമേതു സുസ്വരധാരയില്‍
മഗ്നമാകുന്നിതാ വിശ്വസംഗീതം
ഏതോ കന്യതന്‍ നേര്‍ക്കെഴും രാഗത്താല്‍
ആതുരാത്മാവാം ഗന്ധര്‍വ്വനെപ്പോലെ
ദൃശ്യസീമകള്‍ക്കപ്പുറംനിന്നെതോ
നിത്യകാമുകന്‍ പാടുകയാണിന്നും
മഞ്ഞുതിരും മൃദുസ്വരവും ദലമര്‍മരവും
പുതുമഴചാറ്റലും ചാറ്റലേല്‍ക്കുന്ന
കന്നിമണ്ണിന്‍ നെടുവീര്‍പ്പും ഉന്മത്ത കേകാരവങ്ങളും
കല്ലൊതുക്കില്‍ കഴല്‍ തെന്നിടും
വനകുല്യതന്‍ ഉടുമുണ്ടിന്‍ ഉലച്ചിലും
തന്‍മുറിവുകള്‍ ചുംബിക്കും കാറ്റിനു
നന്ദിയോതും മുളയുടെ മൂളലും
മണ്കലലക്കൂട്ടില്‍ സ്വര്‍ഗ്ഗം ചമക്കുന്ന
വേണ്പിറാക്കള്‍തന്‍ കൊഞ്ചിക്കുറുകലും
സാഗരത്തിന്റെ സ്നേഹജ്വരാതുരമാകുമാത്മാവില്‍
ആക്രന്തനങ്ങളും നാദമെല്ലാംഅലിയും നഭസ്സിന്റെ
നാദപാരമ്യമാംമഹാ മൌനവും
ഹൃദ്യമാമേതു സുസ്വരധാരയില്‍
മഗ്നമാകുന്നിതാ വിശ്വസംഗീതം
ഏതോ കന്യതന്‍ നേര്‍ക്കെഴും രാഗത്താല്‍
ആതുരാത്മാവാം ഗന്ധര്‍വ്വനെപ്പോലെ
ദൃശ്യസീമകള്‍ക്കപ്പുറംനിന്നെതോ
നിത്യകാമുകന്‍ പാടുകയാണിന്നും
ഭൂമി ആ സ്വരലാളനത്തിന്‍അനുഭൂതിയാകും
നിലാവില്‍ കുതിരുന്നു
ഭൂമി ആ സ്വരലാളനത്തിന്‍അനുഭൂതിയാകും
നിലാവില്‍ കുതിരുന്നു
നീളുമീ രാവില്‍ ഭദ്രേ നിനക്കായിഞാന്‍
ഈ പുരാതനകിന്നരംമീട്ടുന്നു
രാത്രി നീളുന്നു വീണ്ടുമീ സത്രത്തില്‍
ആര്‍ത്തരായ്‌ ഒത്തുകൂടുന്ന കൂട്ടരേ
നില്‍പ്പതുണ്ടിന്നും നിങ്ങള്‍ക്കരികില്‍ ഞാന്‍
ഇപ്പുരാതന കിന്നരം മീട്ടുവാന്‍
രാത്രി നീളുകയാണ് ഇതുപോലെ
ഈയാത്രയിലെത്ര രാത്രികളക്കണം
തീര്‍ന്നു പാഥേയം നമ്മള്‍ കൊളുത്തിയ
തീയുമീ നെരിപ്പോടിലാറുന്നുവോ
കാറ്റിലാര്‍ത്തമറും കൊടും ശൈത്യത്തിന്‍
തെറ്റകുത്തി മയ്യാകെ പിളര്‍ക്കവേ
പിന്‍തൊടിയിലെ വാമരച്ചില്ലകള്‍
സന്നിബാധിച്ചപോല്‍ വിറച്ചീടവേ
കൊക്കിലെ സ്വരംപോലും മരവിച്ച പക്ഷി
പാടാനുമാവാതിരിക്കവേ
കൊക്കിലെ സ്വരംപോലും മരവിച്ച പക്ഷി
പാടാനുമാവാതിരിക്കവേ
നാളെ സൂര്യനുദിക്കുന്നതും വെയില്‍ നാളം
വന്നു തണുപ്പകറ്റുന്നതും കാത്തു കാത്തങ്ങിരിക്കവേ
നീളുമീ രാത്രിയില്‍ ഒന്ന് കണ്‍പോളപൂട്ടുവാന്‍
സാധ്യമെങ്കില്‍ ഒരുപിടി സ്വപ്‌നങ്ങള്‍ തോറ്റുവാന്‍
നേരിപ്പോടിലെ തീക്കനല്‍ കത്തിടും പോലെ
നിങ്ങള്‍ക്കരികില്‍ നിന്ന് എത്ര ജന്മങ്ങള്‍
പാടിയിട്ടില്ല ഞാന്‍
നിങ്ങള്‍ക്കരികില്‍ നിന്ന് എത്ര ജന്മങ്ങള്‍
പാടിയിട്ടില്ല ഞാന്‍
പണ്ട് നാം പുറപ്പെട്ടു പലെടവും
കണ്ടുകാണാതെ ചുറ്റിത്തിരഞ്ഞവര്‍
നഷ്ട സര്‍വ്വസ്വരായ്‌ സ്വന്തമായുള്ളതിട്ടെറിഞ്ഞു
പലായനം ചെയ്തവര്‍
തമ്പുകളില്‍ വിശന്നും ഭയന്നും നാം തമ്മില്‍
മിണ്ടാനുമാവാതിരുന്നവര്‍
തമ്മില്‍
മിണ്ടാനുമാവാതിരുന്നവര്‍
രാത്രി നീലുകയാണെന്നറിയവേ
ദാത്രി കേഴുകയാണെന്നറിയവേ
നായ്ക്കളെക്കാള്‍ നരികളെക്കാള്‍
ക്രൂരമാക്രമിക്കുന്ന മര്‍ത്യജന്തുക്കളെ
പെക്കിനാവുകണ്ടുള്ളം നടുങ്ങവേ
ആര്‍ദ്രതയുടെ നേര്‍ത്തൊരുറവുപോല്‍
തന്ത്രികളില്‍ പുതിയ മൃത്യുഞ്ജയ മന്ത്രസുസ്വരം
തോറ്റാന്‍ ശ്രമിപ്പുഞാന്‍
നായ്ക്കളെക്കാള്‍ നരികളെക്കാള്‍
ക്രൂരമാക്രമിക്കുന്ന മര്‍ത്യജന്തുക്കളെ
പെക്കിനാവുകണ്ടുള്ളം നടുങ്ങവേ
ആര്‍ദ്രതയുടെ നേര്‍ത്തൊരുറവുപോല്‍
തന്ത്രികളില്‍ പുതിയ മൃത്യുഞ്ജയ മന്ത്രസുസ്വരം
തോറ്റാന്‍ ശ്രമിപ്പുഞാന്‍
തോട്ടരികിലാണെതോവിപത്തെന്ന മട്ടില്‍
സംഭീതമാം കണ്കള്‍ചുറ്റിലും
വേട്ട പെണ്ണിനെ രക്ഷിക്കുവാന്‍ കരം
ചെര്‍ത്തണച്ചങ്ങിരിക്കുമുത്കണ്ടയെ
വേട്ട പെണ്ണിനെ രക്ഷിക്കുവാന്‍ കരം
ചെര്‍ത്തണച്ചങ്ങിരിക്കുമുത്കണ്ടയെ
പെറ്റകുഞ്ഞിന്‍മുഖത്തുറ്റുനോക്കി
വീര്‍പ്പിട്ടിടും നിരാലംബ വാല്സല്യത്തെ
ഏതു ശബ്ദം ശ്രവിക്കിലും
മൃത്യുവിന്‍ പാതപാതമെന്നോര്‍ക്കുമാശങ്കയെ
വേര്‍പിരിഞ്ഞോരെ എന്നെക്കുമോ
വീണ്ടുമോര്‍മയില്‍കണ്ടു തേങ്ങുന്ന ദുഖത്തെ
നീറുമെന്റെ മനസ്സില്‍ നിറച്ചു ഞാന്‍
ഈ പുരാതന കിന്നരംമീട്ടുന്നു
ജീവനില്‍ നറുംചൂട് പകരുന്നോരീ നെരിപ്പോടില്‍
തീക്കനലാളുവാന്‍
ഇത്തിരി സ്നേഹധാര പകരുക
ഒത്തു ചെര്‍ന്നിതിന്‍ ചുറ്റുമാടുക
പാടുവാനെ നിയോഗമെനിക്ക്
ഒത്തുപാടി നമ്മള്‍ പ്രഭാതം വിടര്ത്തുക
ജീവനില്‍ നറുംചൂട് പകരുന്നോരീ നെരിപ്പോടില്‍
തീക്കനലാളുവാന്‍
ഇത്തിരി സ്നേഹധാര പകരുക
ഒത്തു ചെര്‍ന്നിതിന്‍ ചുറ്റുമാടുക
പാടുവാനെ നിയോഗമെനിക്ക്
ഒത്തുപാടി നമ്മള്‍ പ്രഭാതം വിടര്ത്തുക
രാത്രി നീളുകയാണ് ഇതുപോലെയീയാത്രയില്‍
എത്ര രാത്രി കടക്കണം
എത്രയും ജീര്‍ണമായൊരീ സത്രത്തില്‍
ആര്‍ത്തരായ്‌ ഒത്തുചേരും പഥികരെ
എത്രയും ജീര്‍ണമായൊരീ സത്രത്തില്‍
ആര്‍ത്തരായ്‌ ഒത്തുചേരും പഥികരെ
നില്‍പ്പുഞാനെന്നുമിങ്ങൊരുകോണിലായ്
ഇപ്പുരാതനകിന്നരംമീട്ടുവാന്‍
നില്‍പ്പുഞാനെന്നുമിങ്ങൊരുകോണിലായ്
ഇപ്പുരാതനകിന്നരംമീട്ടുവാന്‍
എന്‍കരം തളര്‍ന്നീടാം ഒരുദിനം
എങ്കിലും ഇതിന്‍ പൊട്ടാത്ത തന്ത്രികള്‍
മറ്റൊരു കരം മീട്ടിടും വാഴ്വിന്റെ
കൊച്ചു മുറിവ് തലോടുവാന്‍
എന്‍കരം തളര്‍ന്നീടാം ഒരുദിനം
എങ്കിലും ഇതിന്‍ പൊട്ടാത്ത തന്ത്രികള്‍
മറ്റൊരു കരം മീട്ടിടും വാഴ്വിന്റെ കൊച്ചു
കൊച്ചു മുറിവ് തലോടുവാന്‍

0 comments: