Monday, November 21, 2011

ഗാന്ധിസ്മാരകം

മധുസൂദനന്‍നായര്‍





നില്‍ക്ക
പോകാന്‍ വരട്ടെ നാമെന്തിനായ്‌
അക്കഥകളില്‍ ചിക്കിചികയണം
വല്ല സത്യവും ഞാന്‍ പറഞ്ഞാല്‍ അതില്‍
തുള്ളി നിങ്ങള്‍ അലറുന്നതെന്തിനോ
നിലക്ക പോകാന്‍ വരട്ടെ നാമെന്തിനായ്‌
അക്കഥകളില്‍ ചിക്കിചികയണം
വല്ല സത്യവും ഞാന്‍ പറഞ്ഞാല്‍ അതില്‍
തുള്ളി നിങ്ങളലറുന്നതെന്തിനോ
ശാന്തിതന്‍ മഹാ സന്ദേശവാഹിയാം
ഗാന്ധിഷിശ്യാ പിണങ്ങി മാറുന്നുവോ
ഗാന്ധിതന്‍ മഹാ സന്ദേശവാഹിയാം
ഗാന്ധിഷിശ്യാ പിണങ്ങി മാറുന്നുവോ
നന്നുനന്ദിത്തൊഴില്‍ അതേഗാന്ധിജിക്ക്‌
ഇന്നുചിതമാം സ്മാരകം തീര്‍ക്കണം
നന്നുനന്ദിത്തൊഴില്‍ അതേഗാന്ധിജിക്ക്‌
ഇന്നുചിതമാം സ്മാരകം തീര്‍ക്കണം
ഇങ്ങ് രാപ്പകലില്ലാതവിശ്രമം
നിങ്ങളോടിനടന്നലയുന്നുവോ
ഇങ്ങ് രാപ്പകലില്ലാതവിശ്രമം
നിങ്ങളോടിനടന്നലയുന്നുവോ
സത്യമാവാം ലഭിച്ചിരിക്കാം ഭവാന്
ഒട്ടുപേര്‍തന്‍ നിറപ്പണസഞ്ചികള്‍
സത്യമാവാം ലഭിച്ചിരിക്കാം ഭവാന്
ഒട്ടുപേര്‍തന്‍ നിറപ്പണസഞ്ചികള്‍
കുത്തകമുതലാളിത്തമങ്ങനെ
ദത്തെടുത്തേക്കുമാ മഹാത്മാവിനെ
കുത്തകമുതലാളിത്തമങ്ങനെ
ദത്തെടുത്തേക്കുമാ മഹാത്മാവിനെ
നമ്മള്‍ കണ്ടു യുഗങ്ങള്‍ വളര്‍ത്തിയ
നന്മകള്‍തന്‍ മുതലെടുത്തോരവര്‍
നമ്മള്‍ കണ്ടു യുഗങ്ങള്‍ വളര്‍ത്തിയ
നന്മകള്‍തന്‍ മുതലെടുത്തോരവര്‍
നിര്‍ധനര്‍ക്കായി മാത്രം പൊരുതിയ
നിത്യസത്യപ്രവാചകന്‍ ഗാന്ധിജി
മര്‍ദ്ദകരുടെ കീഴില്‍നിന്നിന്ത്യയെ
മുക്തയാക്കിയ ധര്‍മഭടാഗ്നിമന്‍
വിശ്വശാശ്വത പ്രേമമൂല്യങ്ങളെ
വിസ്മരിക്കാത്ത ജീവിതഗായകന്‍
എന്തിനായി ഞാന്‍ നിങ്ങളോടാ വിശ്വ
ചിന്തകന്റെ കഥകള്‍ പറയണം
എന്തിനായി ഞാന്‍ നിങ്ങളോടാ വിശ്വ
ചിന്തകന്റെ കഥകള്‍ പറയണം
നിങ്ങളാ മഹാത്മാവിന്റെ ശിഷ്യനാണ്
നിങ്ങള്‍ മഹാത്മാവിന്റെ ശിഷ്യനാണ്
അങ്ങനെ നാം തുല്യരാണിപ്പഴും
മണ്ണിലെന്നും ഒരുക്കണം ഗാന്ധിതന്‍
മംഗളസമാരകങ്ങള്‍ ഉചിതമായ്‌
മണ്ണിലെന്നും ഒരുക്കണം ഗാന്ധിതന്‍
മംഗളസമാരകങ്ങള്‍ ഉചിതമായ്‌
ഒന്നെനിക്ക് മനസിലായില്ല
ഒന്നെനിക്ക് മനസിലായില്ല
അതിന്നെന്തിനാണീ പണപ്പിരിവൊക്കെയും
ഒന്നെനിക്ക് മനസിലായില്ലതി-
ന്നെന്തിനാണീ പണപ്പിരിവൊക്കെയും
നാണയവ്യവസ്ഥക്കുമൊട്ടപ്പുറത്താണ്
അതിന്‍റെ വിശാലമാം മണ്ഡലം
നാണയവ്യവസ്ഥക്കുമൊട്ടപ്പുറത്താണ്
അതിന്‍റെ വിശാലമാം മണ്ഡലം
പൊന്‍പ്രതിമകള്‍ക്കുള്ളിലൊതുങ്ങുമോ
കര്‍മശക്തിതന്‍ വ്യാപക ചിന്തകള്‍
പൊന്‍പ്രതിമകള്‍ക്കുള്ളിലൊതുങ്ങുമോ
കര്‍മശക്തിതന്‍ വ്യാപക ചിന്തകള്‍
ഇന്ന് നിങ്ങള്ക്ക് വന്‍പണസഞ്ചികള്‍
തന്നവരുടെ ലിസ്റ്റൊന്നെടുക്കുമോ
ഇന്ന് നിങ്ങള്ക്ക് വന്‍പണസഞ്ചികള്‍
തന്നവരുടെ ലിസ്റ്റൊന്നെടുക്കുമോ
വന്നതാണവര്‍ ഇന്നലെത്തോക്കുമായ്‌
കൊന്നുമൂടുവാന്‍ ആ മഹാത്മാവിനെ
അമ്പലങ്ങള്‍ പണിഞ്ഞതില്‍ നാഥന്‍റെ
പൊന്‍പ്രതിമകള്‍ പൂവിട്ടു വയ്ക്കുകില്‍
അമ്പലങ്ങള്‍ പണിഞ്ഞതില്‍ നാഥന്‍റെ
പൊന്‍പ്രതിമകള്‍ പൂവിട്ടു വയ്ക്കുകില്‍
ഇന്നലത്തെ കൊലയാളികള്‍ അതിന്‍
പിന്നിലെത്തും നിറത്തോക്കുമായിനി
ഇന്നലത്തെ കൊലയാളികള്‍ അതിന്‍
പിന്നിലെത്തും നിറത്തോക്കുമായിനി
വേണ്ട സോദര ദൂരെക്കെറിയുകീ
നീണ്ട ഗാന്ധിജിസ്മാരക ലിസ്റ്റുകള്‍
വേണ്ട സോദര ദൂരെക്കെറിയുകീ
നീണ്ട ഗാന്ധിജിസ്മാരക ലിസ്റ്റുകള്‍
പോരിക നമുക്കീനാട്ടിലൊക്കെയും
സമാരകങ്ങള്‍ ശരിക്കൊരുക്കാമിനി
പോരിക നമുക്കീനാട്ടിലൊക്കെയും
സമാരകങ്ങള്‍ ശരിക്കൊരുക്കാമിനി
ചോരയാറുകള്‍ സൃഷ്ടിക്കയാണതാ
സോദരര്‍തന്‍ കെടുമതപ്പോരുകള്‍
ചോരയാറുകള്‍ സൃഷ്ടിക്കയാണതാ
സോദരര്‍തന്‍ കെടുമതപ്പോരുകള്‍
നാമവിടെക്കുചെല്ലുക ജീവിത
പ്രേമസന്ദേശ വാഹകരായിനി
നാമവിടെക്കുചെല്ലുക ജീവിത
പ്രേമസന്ദേശ വാഹകരായിനി
നാണമില്ലാതെ മോങ്ങട്ടെ ചൂഴവും
പൂണുനൂലിന്റെ ശപ്തവൈതാളികര്‍
നാണമില്ലാതെ മോങ്ങട്ടെ ചൂഴവും
പൂണുനൂലിന്റെ ശപ്തവൈതാളികര്‍
ഒത്തുചേര്‍ന്ന് നമുക്ക് സൃഷ്ടിക്കണം
മര്‍ത്യതയുടെ മംഗളസമാരകം
ഒത്തുചേര്‍ന്ന് നമുക്ക് സൃഷ്ടിക്കണം
മര്‍ത്യതയുടെ മംഗളസമാരകം
വര്‍ഗവര്‍ണരഹിതമാം ജീവിതസ്വര്‍ഗ്ഗം
ആ മഹാത്മാവിന്റെ പെരിലായ്‌
വര്‍ഗവര്‍ണരഹിതമാം ജീവിതസ്വര്‍ഗ്ഗം
ആ മഹാത്മാവിന്റെ പെരിലായ്‌
മുന്നിലെക്കൊന്നിറങ്ങുക സോദര
സുന്ദരമായൊരേകലോകത്തിനായ്‌
എങ്കില്‍ മാത്രമേ ഗാന്ധിജിസ്മാരക
മഹല്‍ക്കര്‍മ്മം ശരിപ്പെടൂ
മുന്നിലെക്കൊന്നിറങ്ങുക സോദര
സുന്ദരമായ ഒരേകലോകത്തിനായ്‌
എങ്കില്‍ മാത്രമേ ഗാന്ധിജിസ്മാരക
മംഗളമസല്‍ക്കര്‍മ്മം ശരിപ്പെടൂ

0 comments: