Tuesday, November 22, 2011

ചത്ത വേരുകള്‍

ഒ എന്‍ വി

ന്‍റെ കടിഞ്ഞൂല്‍ പ്രണയ കഥയിലെ പെണ്കിടാവേ
എന്‍റെ കടിഞ്ഞൂല്‍ പ്രണയ കഥയിലെ പെണ്കിടാവേ
നിന്നെ വീണ്ടും തിരഞ്ഞു ഞാന്‍
വന്നു വര്‍ഷങ്ങള്‍ക്കു ശേഷമിവിടെ
നീയെന്നെ തിരിച്ചറിഞ്ഞില്ല ഞാന്‍ നിന്നെയും
എന്‍റെ കടിഞ്ഞൂല്‍ പ്രണയ കഥയിലെ പെണ്കിടാവേ
നിന്നെ വീണ്ടും തിരഞ്ഞു ഞാന്‍
വന്നു വര്‍ഷങ്ങള്‍ക്കു ശേഷമിവിടെ
നീയെന്നെ തിരിച്ചറിഞ്ഞില്ല ഞാന്‍ നിന്നെയും
നിന്നെ കറുത്തപെണ്ണായ് കാര്‍കുഴലിയായ്
കണ്ടു പ്രേമിച്ചഞാന്‍ അന്നേമരിച്ചുവോ
ഇല്ലില്ലയെന്നെന്‍ മനസിനെമന്ദമായ്‌ നുള്ളിനോവിക്കുന്നു
അഞ്ചിന്ത്രിയങ്ങളും
നിന്‍ തപ്തനിശ്വാസധാരയാം വേനലും
നിന്‍ തപ്തനിശ്വാസധാരയാം വേനലും
നിര്‍വൃതിതന്‍ നിറമായ പൂക്കാലവും
നിന്‍ജലക്രീടാലഹരിയാം വര്‍ഷവും
നിന്റെ കൊരിത്തരിപ്പായ ശിശിരവും
നിന്നിലെ പ്രാവിന്‍ കുറുകലും
നിന്‍നെഞ്ഞില്‍നിന്ന് ഞാന്‍ കേട്ട കുയില്‍മൊഴിയും
കൊച്ചു ശണ്ടകളാം കുളക്കോഴികലമ്പലും
പിന്നെ നിന്നുള്ളിലെ പേരിടാനാവാത്ത നര്‍മഭാവങ്ങള്‍
വിടര്‍ത്തിയ തൂവലിന്‍ വര്‍ണവും
കൊഞ്ചും മൊഴിമധുരങ്ങളും
എന്നിന്ത്രിയങ്ങളില്‍ ഇന്നുമുണ്ട്
ആത്മാവിലിന്നുമുണ്ട് എന്നില്‍നീയിന്നുമുണ്ടെങ്കിലും
അന്യോന്യമിന്നു തിരിച്ചരിയാതെയായ്‌
നമ്മള്‍ പുരാതന കാമുകീകാമുകര്‍

നിന്റെ നോട്ടങ്ങളാം കണ്ണാന്തളികളെ
നിന്‍കണ്ണില്‍ദെണ്ണചുവപ്പിന്റെ പൂക്കളെ
നീയെതോ കോവിലില്‍ തൊഴുതുവന്നേകിയ
മഞ്ഞള്‍ പ്രസാദമാം തെച്ചിയെ
നീ ചിരിക്കേ പൂത്ത തുമ്പയെ
രാവില്‍നിന്‍ നീലമുടിച്ചാര്‍ത്തഴിഞ്ഞതിന്‍
മാദകസൌരഭമാകെക്കവര്‍ന്ന പൂക്കൈതയെ
മാറിലൊളിപ്പിച്ച പ്രേമലേഖംപിന്നെ
ആരുമേ കാണാതെടുത്തുചുംബിച്ചുനീ വായിക്കേ
ആകെത്തുടുത്ത കവിളിലെ വാസനചെമ്പനീര്‍ പൂക്കളെ
ശ്രാവണ ജ്യോത്സ്നയാം നിന്നാര്‍ദ്രഭാവനയെ
നിന്റെ വെറ്റിലതിന്നു തുടുത്തോരുഷസ്സിനെ
ഞാറ്റുവേലക്കുളിര്‍കാറ്റിനെ
സ്നേഹിച്ച കാമുകനാണ്ഞാന്‍
എങ്കിലുമേറെനാള്‍ കാണാതിരുന്നോര്‍
നമുക്ക്നാമന്യരായ്‌

പണ്ടത്തെയത്താണിയും കിണറും വഴിയമ്പലവും
തണല്‍വൃക്ഷവും നാലഞ്ചു താന്തപഥികരും
കാക്കച്ചിയെത്തിടമ്പെറ്റിയ പൈക്കളും ചേര്‍ന്ന
നട്ടുച്ചതന്‍ ചിത്രമിവിടെച്ചിതല്‍തിന്നുപോയ്‌
മുന്നില്‍ നില്‍ക്കുന്നു നീ ഇളന്നീര്‍ക്കുടം വില്‍ക്കുവാന്‍

ഉപ്പും മധുരവും സ്വാദിഷ്ടമായുള്ളകയ്പ്പും
തളിര്‍ നാക്കിലയില്‍ വിളമ്പിയ
കൈപ്പുണ്യമെന്നെമരിച്ചു പോയ്‌
യാത്രികര്‍ക്കിത്തിരി ദാഹനീര്‍ വില്‍ക്കുന്നുനീ
നിനക്കെന്തു സാമര്‍ത്ഥ്യം വിലപെശുവാന്‍
നിനക്കെന്തനായാസവിപണനവൈഭവം
നിന്റെ മിഴിയില്‍ മനസ്സിന്നടിത്തട്ടുകണ്ടില്ല
നിദ്രയിലാണ്ട നിന്നോര്‍മയെ തൊട്ടുതഴുകിക്കുലുക്കിവിളിച്ചു
നിശബ്ദമെന്‍ കണ്ണുകള്‍
നിന്റെ മിഴിയില്‍ മനസ്സിന്നടിത്തട്ടുകണ്ടില്ല
നിദ്രയിലാണ്ട നിന്നോര്‍മയെ തൊട്ടുതഴുകിക്കുലുക്കിവിളിച്ചു
നിശബ്ദമെന്‍ കണ്ണുകള്‍
നാമമ്പലത്തിരുമുറ്റത്ത് ഒരുമിച്ചിരുന്നു
കഥകളിമുദ്രകള്‍കണ്ടു കണ്കൂമ്പിയ
ചെങ്ങിലയോചയില്‍ ഞെട്ടിയുണര്‍ന്നൊരാരാവുകള്‍
ഒട്ടുമുറങ്ങാത്തൊരുത്രാടരാവുകള്‍
കാവിലോരായിരം നാളമായ് നാദമായ്
പൂവിട്ടോരുത്സവരാവുകള്‍
കായലില്‍ കേവഞ്ചിയൂന്നുവോര്‍പാടുന്ന പാട്ടിന്റെ
കേള്‍വിയലിയിച്ച നിദ്രതന്‍ രാവുകള്‍
കാണാക്കുയിലായ്‌ അകലത്തുനിന്നൊരു
ഗാനഗന്ധര്‍വന്‍ മലരണിക്കാടുകള്‍ തിങ്ങിയ ഭംഗികള്‍
പാടിപ്പുകഴന്നത് നിന്നെയോര്‍ത്തെന്തിനോ മൂളിയ നാളുകള്‍

പിന്നെ ചകിരിക്കുഴികളില്‍
പൊന്നിനും പൊന്നായ നാരുകള്‍ നെയ്തുനീ നില്കെ
നിന്നേറും ശ്രമവിഷാദങ്ങളില്‍
നീയോത്തുനീറിപ്പുകഞ്ഞോരാ നാളുകള്‍
നിന്നുടല്‍ വാട്ടുന്നചൂടിനെ ചൂടിനാല്‍ വെല്ലുന്ന
പാട്ടിന്റെ പന്തംകൊളുത്തിയ നാളുകള്‍
നിന്നുടല്‍ വാട്ടുന്നചൂടിനെ ചൂടിനാല്‍ വെല്ലുന്ന
പാട്ടിന്റെ പന്തംകൊളുത്തിയ നാളുകള്‍
എന്‍റെ ധവളനിശകള്‍ വീണ്ടും തരൂ
എന്‍റെ ആത്മീയ ദിനങ്ങള്‍ വീണ്ടും തരൂ
എന്‍റെ ധവളനിശകള്‍ വീണ്ടും തരൂ
എന്‍റെ ആത്മീയ ദിനങ്ങള്‍ വീണ്ടും തരൂ
മുട്ടിയുടഞ്ഞുപോകുന്നെന് അടയാള വാക്യങ്ങള്‍
നിന്റെ നിരാര്ദ്രമാം കണ്‍കളില്‍
നഷ്ട ദൌത്യത്തിന്റെ ദുഖവുമായ്‌ഞാന്‍ നില്‍ക്കുന്നു
പാട്ടിന്നിടയില്‍ എന്‍പേരിന്റെപൂവുകോര്‍ത്തിടാനാകാതെ
സപ്താശ്രുതൂകുന്ന നായികയെ തേടി വന്നൊരു
മേഘവും യക്ഷനും പാവം കവിയുമീയേകനാണ്
എങ്ങാ വിരഹിണിയാള്‍
നഷ്ട ദൌത്യത്തിന്റെ ദുഖവുമായ്‌ഞാന്‍ നില്‍ക്കുന്നു
പാട്ടിന്നിടയില്‍ എന്‍പേരിന്റെപൂവുകോര്‍ത്തിടാനാകാതെ
സപ്താശ്രുതൂകുന്ന നായികയെ തേടി വന്നൊരു
മേഘവും യക്ഷനും പാവം കവിയുമീയേകനാണ്
എങ്ങാ വിരഹിണിയാള്‍
മൃതദേഹം വിളികേള്‍ക്കുകില്ലെങ്കിലും
ബന്ധുഹേതമതിനെ വിളിച്ചു കേഴുന്നു
ഞാനെന്തിണോ നിന്നെ വിളിപ്പുവീണ്ടും
വഴിച്ചന്തയില്‍ ആള്ത്തിരക്കിന്‍ അലയാഴിയില്‍
എന്‍റെ ശബ്ദം നിന്റെ ചിപ്പി തുറന്ന്
അതിന്നുള്ളില്‍ വീഴാത്ത തുള്ളിയായ്‌ മാഞ്ഞുവോ
അതിന്നുള്ളില്‍ വീഴാത്ത തുള്ളിയായ്‌ മാഞ്ഞുവോ
എന്‍റെ കടിഞ്ഞൂല്‍ പ്രണയ കഥയിലെ പെണ്കിടാവേ
എന്‍റെ കടിഞ്ഞൂല്‍ പ്രണയ കഥയിലെ പെണ്കിടാവേ
നമ്മളെന്നെ മരിച്ചുപോയ്‌

0 comments: