Wednesday, November 23, 2011

പ്രവാസി

ഒഎന്‍വി






നിശബ്ദഗോപുരം മൃത്യുവിന്‍ തീന്മേശ
നിര്‍ത്തിപ്പോരിച്ചൊരു കുഞ്ഞാടിനെപ്പോലെ
നഗ്നം മലര്‍ന്നുകിടപ്പുഞാന്‍
കണ്ണിലെ വെട്ടവും കൊക്കിലെചെത്തവും
നെഞ്ചിലെയിത്തിരിച്ചൂടും കവിഞ്ഞുപോയെങ്കിലും
നഷ്ടനീടത്തിന്‍ പരസരത്തില്‍നിന്നു
വിട്ടുമാറാത്തൊരു പക്ഷിയെപ്പോല്‍
എന്റെ വിഹ്വലാത്മാവ് ഇങ്ങരികത്തിരിക്കുന്നു
നിശബ്ദഗോപുരം മൃത്യുവിന്‍ തീന്മേശ
നിര്‍ത്തിപ്പോരിച്ചൊരു കുഞ്ഞാടിനെപ്പോലെ
നഗ്നം മലര്‍ന്നുകിടപ്പുഞാന്‍
കണ്ണിലെ വെട്ടവും കൊക്കിലെചെത്തവും
നെഞ്ചിലെയിത്തിരിച്ചൂടും കവിഞ്ഞുപോയെങ്കിലും
നഷ്ടനീടത്തിന്‍ പരസരത്തില്‍നിന്നു
വിട്ടുമാറാത്തൊരു പക്ഷിയെപ്പോല്‍
എന്റെ വിഹ്വലാത്മാവ് ഇങ്ങരികത്തിരിക്കുന്നു
കൊക്കുംപിളര്‍ത്തി ചിറകടിച്ചാര്‍ത്തുവന്നെത്തും
കഴുകുകള്‍ചുറ്റും നിരക്കുന്നു
കൊത്തിമുറിക്കെ സിരകളില്‍ നിന്നു
ചെമ്മുത്തുകള്‍ചുറ്റും ചിതറിത്തെറിക്കുന്നു
കൊത്തിമുറിക്കെ സിരകളില്‍ നിന്നു
ചെമ്മുത്തുകള്‍ചുറ്റും ചിതറിത്തെറിക്കുന്നു
രണ്ടു പളുങ്കിന്‍റെ ഗോട്ടികള്‍പോല്‍
എന്‍റെ കണ്കള്‍ ആ ചുണ്ടിന്റെ തുമ്പത്ത് ഞാലുന്നു
രണ്ടു പളുങ്കിന്‍റെ ഗോട്ടികള്‍പോല്‍
എന്‍റെ കണ്കള്‍ ആ ചുണ്ടിന്റെ തുമ്പത്ത് ഞാലുന്നു
ചെന്നിറമാര്‍ന്നൊരു താമരമൊട്ട്
എന്‍റെ നെഞ്ചുപിളര്‍ന്നവര്‍ പൊട്ടിചെടുക്കുന്നു
ചെന്നിറമാര്‍ന്നൊരു താമരമൊട്ട്
എന്‍റെ നെഞ്ചുപിളര്‍ന്നവര്‍ പൊട്ടിചെടുക്കുന്നു
മജ്ജയും മാംസവും കാര്‍ന്നെടുത്തസ്ഥികള്‍പച്ചക്കരിമ്പിന്റെ
തുണ്ടായ്‌ നുറുങ്ങുന്നു
തൊട്ടരികത്തിരുന്നെന്റെയാത്മാവ്
ഇതോ മുക്തി ഭവഭയമുക്തി
എന്നോര്‍ത്തോര്‍ത്തു ഞെട്ടുന്നു
വാഴ്വിനെക്കാളും
മരണമൊരുള്‍ക്കട വേദനയെന്നതറിയുന്നു
വാഴ്വിനെക്കാളും
മരണമൊരുള്‍ക്കട വേദനയെന്നതറിയുന്നു
കന്നിമഴയേറ്റ മണ്ണിന്‍ പുതുമണമെന്നുമെനിക്കിഷ്ടം
ഉര്‍വരയാകുമീ മണ്ണിനെപ്പറ്റിഞാന്‍ പാടുമ്പൊളോക്കെയും
മന്ത്രമധുരതരംഗിതമെന്‍സ്വരം
ഉര്‍വരയാകുമീ മണ്ണിനെപ്പറ്റിഞാന്‍ പാടുമ്പൊളോക്കെയും
മന്ത്രമധുരതരംഗിതമെന്‍സ്വരം
എങ്കിലും ആറടി മണ്ണിലെന്‍റെ
ആഴത്തില്‍ എന്നെയിറക്കിക്കിടത്തവേ
ഉറ്റവര്‍മണ്ണുകൊണ്ടേറെക്കനത്തില്‍പ്പുതപ്പിച്ചു
കണ്ണീര്‍പൊഴിച്ചൊരുതൈനട്ടു പോകവേ
എന്തൊരു വിങ്ങല്‍
ഒരുതുള്ളിവായുവിന്നെന്‍നെഞ്ചുദാഹിച്ചു താനേ ദഹിക്കുന്നു
എന്റെയാകാശമെവിടെ
എന്റെയാകാശമെവിടെ
ഈ മണ്ണിന്റെയന്തമാമാഴത്തില്‍ ഞാന്‍ ഞെരിഞ്ഞീടവേ
തണ്ണീര്‍ പകര്‍ന്നെന്‍ തലക്കലുടച്ചൊരാ മണ്‍കുടം നോക്കി
എന്നാത്മാവിരിക്കുന്നു
തണ്ണീര്‍ പകര്‍ന്നെന്‍ തലക്കലുടച്ചൊരാ മണ്‍കുടം നോക്കി
എന്നാത്മാവിരിക്കുന്നു
വാഴ്വിനെക്കാളും
മരണമൊരുള്‍ക്കട വേദനയാണെന്ന സത്യമറിയുന്നു
വാഴ്വിനെക്കാളും
മരണമൊരുള്‍ക്കട വേദനയാണെന്ന സത്യമറിയുന്നു
ചന്ദനലേപം പകരും കുളിര്‍മയും ഗന്ധവും
എത്രമേല്‍ ഹൃദ്യമാണെങ്കിലും
ഒന്ന് പറയാതെവയ്യ വെറുത്തുപോയ്‌
ചന്ദനദാരുപ്രപഞ്ചത്തെയാകെഞാന്‍
ചന്ദനലേപം പകരും കുളിര്‍മയും ഗന്ധവും
എത്രമേല്‍ ഹൃദ്യമാണെങ്കിലും
ഒന്ന് പറയാതെവയ്യ വെറുത്തുപോയ്‌
ചന്ദനദാരുപ്രപഞ്ചത്തെയാകെഞാന്‍
മൃത്യു നിനക്കെന്‍ സ്തുതി നീയെനിക്കെകു-
മത്യുന്നതമാം ബഹുമതിയാണ്
എന്റെയന്തിമ വിശ്രത്തിനായ്‌ഒരുക്കിയ
ചന്ദനമുട്ടികളാല്‍ തീര്‍ത്തോരീചിത
മാലേയദാരുഗണ്ഢങ്ങള്‍ക്കിടയിലെന്‍ മാറിടം
പൊട്ടിത്തകരുന്നു
പിന്നെയാ നാല് കോണില്‍ നിന്നു കത്തിപ്പകരുന്ന നാളങ്ങള്‍
രൗദ്രമാം നൃത്തം തുടരവേ
എന്നെ ഞെരുക്കുമീ ചന്ദനവും ഞാനുമോന്നിച്ചു
ഭസ്മമായ്‌ തീരുന്നതും നോക്കി
എന്‍ വ്യാകുലാത്മാവ്‌ അദൃശ്യമിരിക്കുന്നു
സന്താപമത്രേ മരണമെന്നോര്‍ക്കുന്നു
എന്നെ ഞെരുക്കുമീ ചന്ദനവും ഞാനുമോന്നിച്ചു
ഭസ്മമായ്‌ തീരുന്നതും നോക്കി
എന്‍ വ്യാകുലാത്മാവ്‌ അദൃശ്യമിരിക്കുന്നു
സന്താപമത്രേ മരണമെന്നോര്‍ക്കുന്നു
ഗംഗയെന്നിക്കമ്മ
ഗംഗയെന്നിക്കമ്മ
ഗംഗാലഹരിയില്‍ മുങ്ങി നിവര്‍ന്നുതൊഴുതു പ്രാര്‍ഥിക്കുവാന്‍
ഏറെവഴി നടന്നെത്തിയിട്ടുണ്ടെന്റെ കാരണവന്മാര്‍
ഈ പുരാതന ഭൂമിയില്‍
ഗംഗാലഹരിയില്‍ മുങ്ങി നിവര്‍ന്നുതൊഴുതു പ്രാര്‍ഥിക്കുവാന്‍
ഏറെവഴി നടന്നെത്തിയിട്ടുണ്ടെന്റെ കാരണവന്മാര്‍
ഈ പുരാതന ഭൂമിയില്‍
ഞാനുമെന്‍ ജന്മദുഖങ്ങളും ഗംഗയില്‍
സ്നാന സുകൃതം വരിക്കാന്‍ കൊതിച്ചവര്‍
എങ്കിലും എന്നെയീതോണിയില്‍
കൈകാലുകള്‍ ബന്ധിചെടുത്തുകിടത്തിത്തുഴഞ്ഞവര്‍
ഗംഗതന്‍ ആഴത്തിലേക്കെറിഞ്ഞീടവേ
എങ്കിലും എന്നെയീതോണിയില്‍
കൈകാലുകള്‍ ബന്ധിചെടുത്തുകിടത്തിത്തുഴഞ്ഞവര്‍
ഗംഗതന്‍ ആഴത്തിലേക്കെറിഞ്ഞീടവേ
എന്റെയാത്മാവിനു ശാന്തി നേര്‍ന്നീടാവേ
എന്തൊരു പീഡനം കൊത്തിവിഴുങ്ങുന്നിതെന്നെയീകൂറ്റന്‍
ശവംതീനി മല്‍സ്യങ്ങള്‍
എന്തൊരു പീഡനം കൊത്തിവിഴുങ്ങുന്നിതെന്നെയീകൂറ്റന്‍
ശവംതീനി മല്‍സ്യങ്ങള്‍
മൃത്യുവിന്‍ വാല്‍സല്യപാത്രങ്ങളാകുമീ മല്‍സ്യങ്ങള്‍തന്‍
ഇഷ്ടഭോജ്യമായ്‌ത്തീരുമെന്‍ ഉത്കടവേദനയാരുണ്ടറിയുവാന്‍
മൃത്യുവിന്‍ വാല്‍സല്യപാത്രങ്ങളാകുമീ മല്‍സ്യങ്ങള്‍തന്‍
ഇഷ്ടഭോജ്യമായ്‌ത്തീരുമെന്‍ ഉത്കടവേദനയാരുണ്ടറിയുവാന്‍
ഞെട്ടിത്തിരിഞ്ഞുമറിഞ്ഞു പിടഞ്ഞുഞ്ഞാന്‍
പുണ്യപ്പ്രവാഹിനിഗര്‍ഭത്തിലൂടെ
ഇന്ന് എന്നസ്തികൂടമനാഥമൊഴുകവേ
എന്തിതോമുക്തി എന്തിതോമുക്തി
എന്നെല്ലാമാറിയുന്നൊരെന്‍റെയാത്മാവ് ചോദിപ്പത്
ആര്‍ കേള്‍ക്കുവാന്‍
എന്തിതോമുക്തി
എന്നെല്ലാമാറിയുന്നൊരെന്‍റെയാത്മാവ് ചോദിപ്പത്
ആര്‍ കേള്‍ക്കുവാന്‍
കൊക്കും പിളര്‍ത്തിയടുക്കും കഴുകുകള്‍
ശുദ്ധമാം വായുവുംകൂടി വിലക്കുവോര്‍
ചന്ദനം കത്തിച്ചു തീകായുവോര്‍
കൊത്തിഎന്തും വിഴുങ്ങിടും സ്രാവുകള്‍
ഒക്കെയും വാഴ്വിലുണ്ടെങ്കിലും
വാഴ്വിനെ സ്നേഹിച്ചുപോകുന്നുഞാന്‍
മൃതിയെന്തൊരു പീഡനം
ഒക്കെയും വാഴ്വിലുണ്ടെങ്കിലും
വാഴ്വിനെ സ്നേഹിച്ചുപോകുന്നുഞാന്‍
മൃതിയെന്തൊരു പീഡനം
എന്തേവഴി തിരിച്ചെത്തുവാന്‍ വാഴ്വിലെക്കുണ്ടോവഴി
എന്റെയാത്മാവ് ചോദിപ്പൂ
ഏതൊരുപൂരുഷകാമനതന്‍ മേഘം
ഏതൊരു നാരിയാം ഉര്വ്വരസാനുവില്‍
പെയ്തിറങ്ങേണമിനിയുമീ ഭൂമിയില്‍
പൈതലായ്‌വീണ്ടും എനിക്ക് പിറക്കുവാന്‍
ഏതൊരുപൂരുഷകാമനതന്‍ മേഘം
ഏതൊരു നാരിയാം ഉര്വ്വരസാനുവില്‍
പെയ്തിറങ്ങേണമിനിയുമീ ഭൂമിയില്‍
പൈതലായ്‌വീണ്ടും എനിക്ക് പിറക്കുവാന്‍
ജന്മഗെഹത്തിലെക്കുള്ള വഴിതേടി ഇന്ന്
എന്‍ പ്രവാസിയാം ആത്മാവ് തേങ്ങുന്നു
ജന്മഗെഹത്തിലെക്കുള്ള വഴിതേടി ഇന്ന്
എന്‍ പ്രവാസിയാം ആത്മാവ് തേങ്ങുന്നു

1 comments:

MEDIALIVE said...

നന്നായിട്ടുണ്ട് ...വിട്ണ്ടും വരാം ...എന്‍റെ ബ്ലോഗിലേക്കും സ്വാഗതം
സോഗീത അസ്വതകര്‍ക്ക് വേണ്ടിയാണ് ഈ ബ്ലോഗ്‌ താല്പര്യമുള്ളവര്‍ക്ക് വരം
http://worldmusiccollections.blogspot.com/