Friday, November 25, 2011

ഖുറാന്‍

മധുസൂദനന്‍നായര്‍








കാരുണ്യസിന്ധുവാം അള്ളാഹുവിന്‍
തിരുനാമാത്തിലോതുന്നു ദിവ്യമാം സൂക്തികള്‍
കാരുണ്യസിന്ധുവാം അള്ളാഹുവിന്‍
തിരുനാമാത്തിലോതുന്നു ദിവ്യമാം സൂക്തികള്‍
സാരമാം തത്വങ്ങള്‍ഉള്‍കൊള്ളുമീ ഖുറാന്‍
നിത്യമാം സത്യമാണെന്നറിഞീടുവിന്‍
സാരമാം തത്വങ്ങള്‍ഉള്‍കൊള്ളുമീ ഖുറാന്‍
നിത്യമാം സത്യമാണെന്നറിഞീടുവിന്‍
സന്ദേശവാഹകന്‍ നീയെന്നുറയ്ക്കണം
സന്ദേഹലേശവും വേണ്ടീല മാനസേ
നേരായമാര്‍ഗെ ചരിക്കുന്ന ദൂധരെ
കോട്ടം നിനക്കില്ല ലക്ഷ്യത്തിലെത്തിടും
ലോകൈകനാഥനായ് കാരുണ്യശീലനായ്‌
മേവുമല്ലാഹുവിന്‍ സൂക്തങ്ങളീഖുറാന്‍
ലോകൈകനാഥനായ് കാരുണ്യശീലനായ്‌
മേവുമല്ലാഹുവിന്‍ സൂക്തങ്ങളീഖുറാന്‍
പാപം നിരന്തരം ചെയ്യും ജനങ്ങളെ
താക്കീതു ചെയ്യാന്‍ നിയോഗിച്ചു നിന്നെ നാം
മുന്നം പിതാക്കളെ ഉദ്ധരിച്ചീടുവാന്‍
കല്പ്പിച്ചയച്ചില്ല ദൂധരെയാരെയും
ആകയാല്‍ അശ്രദ്ധരായിട്ട് ജീവിതം താണ്ടുന്നു കഷ്ടം
ഈ ദുര്‍വൃത്തരാം ജനം
ഒട്ടേറെയാളുകള്‍ പാപത്തിലാഴ്ന്നുപോയ്‌
സത്യവിശ്വാസം വരിക്കില്ല പാപികള്‍
കണ്ഠത്തില്‍ ബന്ധിച്ച പാശങ്ങള്‍
താടിയില്‍ മുട്ടിക്കിടക്കയാല്‍
മര്‍ത്ത്യന്റെയാനനം ഒട്ടും ചലിക്കില്ല
ഊര്‍ദ്ധ്വധൃക്കായവാന്‍ കഷ്ടം കഴിക്കുന്നു
വ്യര്‍ത്ഥമായ്‌ ജീവിതം
മുമ്പിലും പിമ്പിലും പൊന്തുന്നു ഭിത്തികള്‍
ആവില്ല മര്‍ത്യര്‍ക്ക് കാണുവാനൊന്നുമേ
താക്കീതു ചെയ്കിലും ചെയ്യാതിരിക്കിലും
ദൂദരെവിശ്വസിക്കില്ലയീ പാപികള്‍
നിര്‍ദേശമോക്കെയും സ്വീകരിച്ചീശനില്‍
ഭക്തിയും ഭീതിയും ചെര്‍ക്കുവോരെന്നിയെ
ആരും ശ്രവിക്കില്ല നിന്ഗിരം ദൂദരെ
താക്കീതു ചെയ്കിലും വ്യര്‍ത്ഥമായ്‌ തീര്‍ന്നിടും