Wednesday, November 30, 2011

കാഴ്ച

മുരുകന്‍കാട്ടാക്കട





രീഷു പാടുന്നു ജമുനാകിനാരേ
ഹരീഷു പാടുന്നു ജമുനാകിനാരേ
കറുത്ത കണ്ണട വഴികാട്ടിയാം വടി
ഹാര്‍മോണിയത്തില്‍ വിരലുകള്‍ തപ്പുമ്പോള്‍
ആരോഹണങ്ങളില്‍ അവനു കാഴ്ച
ഹരീഷു പാടുന്നു ജമുനാകിനാരേ
മേഘങ്ങള്‍ക്കു മുകളിലായ്‌
ആകാശത്തിനപ്പുറത്തായ്ഞാന്‍ പറക്കുന്നു
ഹരീഷു പാടുന്നു
ഞാന്‍ കണ്ണടച്ചിരിക്കുന്നു
ഞാന്‍ ഞാനാകുന്നു
ഞാനപ്പൂപ്പന്‍താടിയാകുന്നു
ഹരീഷു പാടുന്നു
താഴേക്കുമുയരെക്കുമാട്ടിയുമിറക്കിയും
താളങ്ങളില്‍ ബ്രഹ്മതാണ്ഡവം കാട്ടിയും
തെന്നലില്‍ തിരമാല കെട്ടഴിച്ചും
തേങ്ങലില്‍ തോടിയും ശ്രീരാഗവും
തെന്നലില്‍ തിരമാല കെട്ടഴിച്ചും
തേങ്ങലില്‍ തോടിയും ശ്രീരാഗവും
ഹരീഷു പാടുന്നു
കണ്ണിറുക്കിക്കൊണ്ട് താഴ്ന്നുമുയര്‍ന്നുംഞാന്‍
തന്മാത്രയായെ പറന്നെയിരിക്കുന്നു
ഹരീഷു പാടുന്നു
തുംഗങ്ങളില്‍നിന്ന് താഴേക്കു നോക്കുമ്പോള്‍
അമ്പരിപ്പിക്കാത്ത താഴ്വരക്കാഴ്ചകള്‍
കണ്ണിറുക്കിക്കൊണ്ട് താഴ്ന്നുമുയര്‍ന്നുംഞാന്‍
തന്മാത്രയായെ പറന്നെയിരിക്കുന്നു
ഹരീഷു പാടുന്നു
നീയന്ധന്‍ ഞാനോ മഹാകൂരിരുട്ടത്തു
കാണുവാന്‍ പേരിന്നു കണ്ണുള്ളവന്‍
നീയന്ധന്‍ ഞാനോ മഹാകൂരിരുട്ടത്തു
കാണുവാന്‍ പേരിന്നു കണ്ണുള്ളവന്‍
നീ ഗായകന്‍ മഹാ തേജസ്സില്‍
അല്പം പകര്‍ന്നുജ്ജൊലിപ്പവന്‍
നീ ഗായകന്‍ മഹാ തേജസ്സില്‍
അല്പം പകര്‍ന്നുജ്ജൊലിപ്പവന്‍
ഞാന്‍ ഇന്ദ്രിയങ്ങളാല്‍ പൂര്‍ണന്‍
ഒരൊറ്റനാള്‍ ജീവിതം തവണകള്‍ പോലെ
ഒടുക്കിയൊടുക്കുവോന്‍
ഒരുപോലെ ദുഖം ഒരേചിരിച്ചന്തം
ഒരുപോലെ വാല്‍സല്യം
ഒരുപോലെ കാമം
ഒരെയുറക്കം ഒരേ പ്രഭാതം
ഒരുപോലെ ഉണ്ണല്‍ ഉറങ്ങല്‍ ഉലാത്തല്‍
ഒരുപോലെ ഭോഗം ഒരുപോലെ ധ്യാനം
ഒരുപോലെജനന മരണാന്തപ്രവൃത്തികള്‍
ആവര്‍ത്തനങ്ങള്‍ മടുക്കുമ്പോളാണെന്‍റെ
ആത്മബോധങ്ങളില്‍ നിന്റെ സാനിധ്യം
ആവര്‍ത്തനങ്ങള്‍ മടുക്കുമ്പോളാണെന്‍റെ
ആത്മബോധങ്ങളില്‍ നിന്റെ സാനിധ്യം
സൂക്ഷ്മമാമാത്മാവിലൂര്‍ന്നിറങ്ങും
നിന്റെ പാട്ട് നിര്‍വ്വാണാംശദര്‍ശനം
എന്നെ നായിക്ക് നീ
ഈയിരുട്ടത്തെന്റെ മുന്‍പേ നടക്കു
വെളിച്ചമായ്‌ വാക്കായി
ഈയിരുട്ടത്തെന്റെ മുന്‍പേ നടക്കു
വെളിച്ചമായ്‌ വാക്കായി

0 comments: