Friday, December 2, 2011

തിരസ്കാരം

മധുസൂദനന്‍നായര്‍







രുണ്ട നാദത്തിന്‍ തുരങ്കത്തില്‍ നിന്നും
വരുന്നതാരിവന്‍ പുരാഭവന്‍ കവി
കിളിക്കുരുന്നിനെ കരത്തിലേന്തുവോന്‍
കനല്‍ച്ചിലങ്കയില്‍ കുതിര്‍ന്നു തുള്ളുവോന്‍
ഭയപിശാചിയെ പിഴിഞ്ഞ ചോരയില്‍
തുടുത്ത കണ്‍കളാല്‍ സ്വരം കുറിപ്പവന്‍
കരിങ്കിനാക്കളെ കുടഞ്ഞെറിഞ്ഞവന്‍
ഉടഞ്ഞു പെയ്യുവാന്‍ മുഴങ്ങിനില്‍പ്പവന്‍
അവന്റെ ചെഞ്ചിടപ്പരപ്പില്‍ നിന്നതാ
തുനിഞ്ഞു ചീറ്റമിട്ട് ഉണര്‍ന്ന കാറ്റുകള്‍
അവന്റെ നെഞ്ചിലെ ചുവപ്പില്‍ നിന്നതാ
പിളര്‍ന്നതീക്കനല്‍ തുറിച്ച വാക്കുകള്‍
നിനക്കു നല്‍കുവാന്‍ തിളച്ച വാളുകള്‍
മനം കടഞ്ഞു ഞാനെടുത്ത നേരുകള്‍
ഉലച്ചു നീയിനി കുതിച്ചുകൊള്ളുക
ഉറഞ്ഞപാതമേല്‍ എരിഞ്ഞു പായുക
വരുന്നകാലവും വരും വരായ്കയും
ഇതിന്‍ സ്വരങ്ങളില്‍ പകര്‍ന്നു പാടുക
വെറുപ്പെടുത്തുഞാനെറിഞ്ഞു ചൊല്ലിനേന്‍
എനിക്ക് വേണ്ട നിന്‍ നിയോഗമോന്നുമേ
കവേവെടിഞ്ഞു നീ പുറത്തു പോകുക
എനിക്ക് മോഹനസ്വരങ്ങളെ മതി
അടച്ച വാതിലിന്‍ അകത്ത് നില്‍ക്കവേ
അടുത്തു കാണ്മുഞാനൊരുതരിക്കനല്‍
അവന്റെ നോക്കില്‍നിന്നടര്‍ന്നു വീണതാം
അവന്റെ വാക്കില്‍നിന്നെരിഞ്ഞു വീണതാം
അതിന്റെ ജ്വാലയില്‍ ത്രികാലജ്വാലയില്‍
മനുഷ്യരായിരം മനങ്ങളായിരം
അവരിലോന്നിനെന്‍ മെലിഞ്ഞ കാലടി
അതിന്റെ മേലെയെന്‍ തനിസ്വരൂപവും

1 comments:

ജയരാജ്‌മുരുക്കുംപുഴ said...

PLS VISIT MY BLOG AND SUPPORT A SERIOUS ISSUE................