ഓ എന്‍ വി
- ഈ പുരാതന കിന്നരം
- പ്രവാസി
- ചത്തവേരുകള്‍
- കൊച്ചുദുഖങ്ങള് ഉറങ്ങു
- മദ്യാഹ്നഗീതം
- മയില്‍പ്പീലി
- മുത്തശ്ശിമുല്ല
- മുത്തിയും ചോഴിയും
- കാളവണ്ടിക്കാരന്റെ പാട്ട്
- ഒരു തൈനടുമ്പോള്‍
- ഒരു ഭൂമിഗീതം കൂടി
- പാണന്റെ ദുഖം
- പഴയൊരു പാട്ട്
- പെങ്ങള്
- രോഗം
- ശാര്ണകപ്പക്ഷി
- സ്മൃതിതാളങ്ങള്‍
- സോജാ,,,
- ഉപ്പ്
- വെറുമൊരു ആത്മഗതം
- വെറുതെ
- ആരോട് യാത്ര പറയേണ്ടു
- ബാവുല്‍ഗായകന്‍
- ഭൂമിക്കൊരു ചരമഗീതം
- മരണാനന്തരം
- അന്യന്
- ഓട്ടുവിളക്ക്
- മണ്‍ചിരാത്
- കല്ലുകള്‍
- ഒരു ജന്മനാളിന്
- രക്തദാനം
- അപരാഹ്നം
- അശാന്തിപര്‍വ്വം
- ചോറൂണ്
- മണ്ണെണ്ണവിളക്ക്
- കൊയ്ത്ത്
- മുത്തച്ഛന്
- ഒടുക്കത്തെ പകലിന്റെ സാക്ഷി
- ഒടുവില്‍ ഞാന്‍
- സരയുവിലേക്ക്
- വീട്
- കുഞ്ഞേടത്തി
- അമ്മ വിളിക്കുന്നു
- ആവണിപ്പാടം
- അസ്തമയം
- അഗ്നി
- ആകാശവും എന്റെ മനസ്സും
- എന്തിനിന്നും പൂത്തു
- അമ്മ
- ഗോതമ്പുമണികള്‍
- നിലാവിന്റെ ഗീതം
- യാത്ര
- മലയാളം
- നീയില്ലാത്തൊരോണം
- കൃഷ്ണപക്ഷത്തിലെ പാട്ട്
- നിശാഗന്ധി നീയെത്ര ധന്യ
അനില്‍ പനച്ചൂരാന്
മധുസൂദനന് നായര്‍
- തിരസ്കാരം
- കുട്ടിയും തള്ളയും
- തുമ്പിപ്പാട്ട്
- ഹെഡ്മാസ്റ്ററും ശിഷ്യനും
- ഖുറാന്
- ഗാന്ധിസ്മാരകം
- അമ്മയുടെ എഴുത്തുകള്‍
- ബാലശാപങ്ങള്‍
- ഭാരതീയം
- ഗാന്ധി
- മേഘങ്ങളേ കീഴടങ്ങുവിന്
- ഒരു കിളിയും അഞ്ചു വേടന്മാരും
- സന്താനഗോപാലം
- അകത്താര് പുറത്താര്
- ഗംഗ
- മായിയമ്മ
- ഒഴുക്കില്‍ ശവം തന്നെ
- ഇരുളിന് മഹാനിദ്രയില്‍
- അഗ്നിസത്യങ്ങള്
- നാറാണത്തുഭ്രാന്തന്
- അഗസ്ത്യഹൃദയം
- പ്രണയം
ഇടശ്ശേരി
ആശാന്
വൈലോപ്പിള്ളി
കുരീപ്പുഴ
വയലാര്‍
കാവാലം
സുഗതകുമാരി
മുരുകന് കാട്ടാക്കട
അയ്യപ്പന്
ചുള്ളിക്കാട്
JKS വീട്ടൂര്‍
സുദര്ശനന്
Thursday, October 27, 2011
സ്പന്ദിക്കുന്ന അസ്ഥിമാടം
അബ്ദമൊന്നു കഴി,ഞ്ഞിതാ വീണ്ടു-
മസ്സുദിനമതെൻ മുന്നിലെത്തി
ഇച്ചുരുങ്ങിയ കാലത്തിനുള്ളി-
ലെത്ര കണ്ണീർപുഴകളൊഴുകി!
അത്തലാലലം വീർപ്പിട്ടു വീർപ്പി-
ട്ടെത്ര കാമുക ഹൃത്തടം പൊട്ടി!
കാല വാതമടിച്ചെത്ര കോടി
ശ്രീല പുഷ്പങ്ങൾ ഞെട്ടറ് റുപോയി!-
പൊട്ടിടാത്തതെന്തെന്നിട്ടു,മയ്യോ,
കഷ്ട,മീക്കാച്ചു നീർപ്പോള മാത്രം!
ദു:ഖ ചിന്തേ, മതി മതി,യേവം
ഞെക്കിടായ്ക നീയെൻ മൃദു ചിത്തം!
ഇസ്സുദിനത്തിലെങ്കിലുമൽപം
വിശ്രമിക്കാനെനിയ്ക്കുണ്ടു മോഹം.
ആകയാലിന്ന,കമലിഞ്ഞെന്നി-
ലേകണേ നീയതിനനുവാദം!
സല്ലപിച്ചു കഴിച്ചിടട്ടിന്നാ
നല്ലകാല സ്മൃതികളുമായ് ഞാൻ!
സുപ്രഭാതമേ, നീയെനിയ്ക്കന്നൊ-
രപ്സരസ്സിനെക്കാണിച്ചു തന്നു.
ഗൃഹലക്ഷ്മിയായ് മിന്നുമൊരോമൽ-
സ്നേഹ മൂർത്തിയെക്കാണിച്ചു തന്നു.
പ്രാണനും കൂടിക്കോൾമയിർക്കോള്ളും
പൂനിലാവിനെക്കാണിച്ചു തന്നു.
മന്നിൽ ഞാനതിൻ സർവ്വസ്വമാമെ-
ന്നന്നു കണ്ടപ്പൊഴാരോർത്തിരുന്നു!
കർമ്മബന്ധ പ്രഭാവമേ, ഹാ, നിൻ-
നർമ്മലീലകളാരെന്തറിഞ്ഞു!
മായയിൽ ജീവ കോടികൾ തമ്മി-
ലീയൊളിച്ചു കളികൾക്കിടയിൽ,
ഭിന്ന രൂപ പ്രകൃതികൾ കൈക്കൊ-
ണ്ടൊന്നിനൊന്നകന്നങ്ങിങ്ങു പോകാം.
കാല ദേശങ്ങൾ, പോരെങ്കി,ലോരോ
വേലി കെട്ടി പ്രതിബന്ധമേകാം.
ഉണ്ടൊരു കാന്ത ശക്തിയെന്നാലും
കണ്ടു മുട്ടുവാൻ ദേഹികൾക്കെന്നാൽ!
എന്നു കൂടിയിട്ടെങ്കിലും, തമ്മി-
ലൊന്നു ചേർന്നവ നിർവൃതിക്കൊള്ളും!
മർത്ത്യ നീതി വിലക്കിയാൽപ്പോലും
മത്തടിച്ചു കൈകോർത്തു നിന്നാടും!
അബ്ധിയപ്പോഴെറുമ്പു ചാൽ മാത്രം!
അദ്രികൂടം ചിതൽപ്പുറ് റുമാത്രം!
ഹാ, വിദൂര ധ്രുവ യുഗം, മുല്ല-
പ്പൂവിതളിന്റെ വാക്കുകള്‍ മാത്രം!
മൃത്തു മൃത്തുമായൊത്തൊരുമിച്ചാൽ
മർത്ത്യ നീതിയ്ക്കു സംതൃപ്തിയായി.
ജീവനെന്താട്ടെ, മാംസം കളങ്കം
താവിടാഞ്ഞാൽ സദാചാരമായി.
ഇല്ലിതിൽക്കവിഞ്ഞാവശ്യമായി-
ട്ടില്ലതി,നന്യ തത്വ വിചാരം!
കേണുഴന്നോട്ടെ ജീവൻ വെയിലിൽ
കാണണം മാംസപിണ്ഡം തണലിൽ!
പഞ്ചത ഞാനടഞ്ഞെന്നിൽ നിന്നെൻ
പഞ്ച ഭൂതങ്ങൾ വേർപെടും നാളിൽ,
പൂനിലാവല തല്ലുന്ന രാവിൽ,
പൂവണിക്കുളിർ മാമരക്കാവിൽ,
കൊക്കുരുമ്മി,ക്കിളി മരക്കൊമ്പിൽ,
മുട്ടി മുട്ടിയിരിയ്ക്കുമ്പൊഴേവം,
രാക്കിളിക,ളന്നെന്നസ്ഥിമാടം
നോക്കി, വീർപ്പിട്ടു വീർപ്പിട്ടു പാടും:-
"താരകളേ, കാൺമിതോ നിങ്ങൾ
താഴെയുള്ളോരീ പ്രേത കുടീരം?
ഹന്ത, യിന്നതിൻ ചിത്ത രഹസ്യ-
മെന്തറിഞ്ഞു, ഹാ, ദൂരസ്ഥർ നിങ്ങൾ?
പാല പൂത്ത പരിമളമെത്തി-
പ്പാതിരയെപ്പുണർന്നൊഴുകുമ്പോൾ;
മഞ്ഞണിഞ്ഞു, മദാലസയായി
മഞ്ജു ചന്ദ്രിക നൃത്തമാടുമ്പോൾ,
മന്ദ മന്ദം പൊടിപ്പതായ്ക്കേൽക്കാം
സ്പന്ദങ്ങ,ളിക്കല്ലറയ്ക്കുള്ളിൽ!
പാട്ടു നിർത്തി,ച്ചിറകുമൊതുക്കി-
ക്കേട്ടിരിക്കുമതൊക്കെയും നിങ്ങൾ,
അത്തുടിപ്പുകളൊന്നിച്ചു ചേർന്നി-
ട്ടിത്തരമൊരു പല്ലവിയാകും:-
'മണ്ണടിഞ്ഞു ഞാ,നെങ്കിലുമിന്നും
എന്നണുക്കളി, ലേവ, മോരോന്നും,
ത്വൽപ്രണയസ്മൃതികളുലാവി
സ്വപ്നനൃത്തങ്ങളാടുന്നു, ദേവി!,
താദൃശോത്സവമുണ്ടോ, കഥിപ്പിൻ
താരകളേ, നിങ്ങൾതൻ നാട്ടിൽ?
Subscribe to:
Post Comments (Atom)
0 comments:
Post a Comment