Tuesday, November 29, 2011

കുട്ടിയും തള്ളയും

ആലാപനം മധുസൂദനന്‍നായര്‍






വള്ളിയില്‍ നിന്ന് ചെമ്മേ
പൂക്കള്‍ പോകുന്നിതാ പറന്നമ്മേ
തെറ്റി നിനക്കുണ്ണീ ചൊല്ലാന്‍
നല പൂമ്പാറ്റകളല്ലേ ഇതെല്ലാം
ഈ വള്ളിയില്‍ നിന്ന് ചെമ്മേ
പൂക്കള്‍ പോകുന്നിതാ പറന്നമ്മേ
തെറ്റി നിനക്കുണ്ണീ ചൊല്ലാന്‍
നല പൂമ്പാറ്റകളല്ലേ ഇതെല്ലാം
മേല്ക്കുമേലിങ്ങിവ പൊങ്ങി വിണ്ണില്‍
നോക്കമ്മേ എന്തൊരു ഭംഗി
അയ്യോ പോയ്‌കൂടിക്കളിപ്പാന്‍ അമ്മെ
വയ്യേ എനിക്ക് പറപ്പാന്‍
ആകാത്തതിങ്ങനെയെണ്ണി
ചുമ്മാ മാഴ്കൊല്ലായെന്നോമാലുണ്ണീ
പിച്ച നടന്നു കളിപ്പൂ നീ
ഈ പിച്ചകമുണ്ടോ നടപ്പൂ
അമ്മട്ടിലായതെന്തെന്നാല്‍
ഞാനൊരുമ്മതരാം അമ്മ ചൊന്നാള്‍
നാമെങ്ങറിയുവതല്പം
എല്ലാമോമനെ ദേവ സങ്കല്‍പം

4 comments:

Manoj vengola said...

ചെടിയില്‍ നിന്നും പൂക്കള്‍ പറന്നു പോകുന്നു എന്ന് കുട്ടി പറയുമ്പോള്‍ അല്ല,അത് പൂമ്പാറ്റകള്‍ ആണെന്ന് തിരുത്തുന്ന അമ്മ.
എത്ര മനോഹരമായ കല്‍പ്പന.
എത്രയോ വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇപ്പോള്‍ ഈ കവിത കേള്‍ക്കുന്നത്.
അതിശയപ്പെട്ടു പോയി.
വളരെ നന്ദിയുണ്ട് ഈ ഓര്‍മ്മപ്പെടുത്തലിന്.

അഭിഷേക് said...

aasamsakal

മണികണ്‍ഠന്‍ said...

ഇവിടെ വന്നതിലും അഭിപ്രായം പറഞ്ഞതിലും വലിയ സന്തോഷമുണ്ട്
മനോജ്‌,
അഭിഷേക്

ടി പി സുധാകരന്‍ said...

പണ്ട് മൂന്നാം ക്ലാസ്സില്‍ ആണെന്ന് തോന്നുന്നു ടീച്ചര്‍ ഈണത്തില്‍ ചൊല്ലിതന്നത് ഓര്‍ക്കാന്‍ കഴിഞ്ഞു നന്ദി